നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

“നിങ്ങൾക്ക്.. നിങ്ങൾക്ക് അറിയാമോ അവളെ?”

സഞ്ജന ചോദിച്ചു..

“അറിയാമോ എന്നോ…? അവളെ ശരിക്കും കണ്ടതിന്റെ വിറയൽ ഞങ്ങൾക്ക് ഇപ്പോഴും ഉണ്ട് കുട്ടി….”

അവൾ മെല്ലെ പറഞ്ഞു ചിരിച്ചു മെറിനെ നോക്കി. അവൾ ചിരിച്ചു..

“അവൾ നിന്നെ തേടി വരില്ല സഞ്ജന.. അവൾ മരിച്ചു.. നിനക്ക് സമാധാനമായി ജീവിക്കാം. നിന്റെ കയ്യിൽ ഒരു തെറ്റ് ഒന്നും ഇല്ല..….ആ കേസ് എഴുതി തള്ളിയതാണ്. ഇനി അതിൽ അനേഷണം ഉണ്ടാകില്ല.”

അത് കേട്ടതും സഞ്ജനയുടെ മുഖം തെളിഞ്ഞു..

“ഞാൻ അന്ന് മെറിൻ മാമിനെ ആണ് തേടി വന്നത്.. എന്നാൽ മാഡം ലീവ് ആണ് എന്ന് പറഞ്ഞു.. തിരിച്ചു പോകാൻ നിന്നപ്പോൾ ആണ് അയാൾ ആ വഴി വന്നത്.. പിന്നെ പറയേണ്ടി വന്നു… ഇതൊക്കെ നടന്നിട്ടും എനിക്ക് മാമിനോട് പറയണം എന്ന് തോന്നി പക്ഷെ അപ്പോഴാണ് നിങ്ങൾ മിസ്സിംഗ് ആയത്.. എനിക്ക് ഈ ലിസ മാഡത്തിനെ പേടി ആയിരുന്നു…ക്ഷമിക്കണം….”

അവൾ തല കുനിച്ചു പറഞ്ഞപ്പോൾ അവർ ചിരിച്ചു..

“ഇപ്പൊ പേടി ഉണ്ടോ നിനക്ക് എന്നെ?”

“ഇല്ല….”

“അടിച്ചതിൽ വിഷമം ഉണ്ടോ?”

“ഇല്ല.. രണ്ടെണ്ണം കിട്ടിയപ്പോൾ മൈൻഡ് ശരിയായി..വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ….”

“കൂൾ… എന്നാൽ നല്ല രണ്ടു ചായ ഉണ്ടാക്കി താ പെണ്ണെ.. തല വേദനിക്കുന്നു…”

ലിസ സഞ്ജനയെ നോക്കി പറഞ്ഞപ്പോൾ മെറിൻ ചിരിച്ചു.. അന്ന് അവിടെ വന്നത് സഞ്ജന അല്ല എന്ന് അവർക്ക് മനസിലായി കഴിഞ്ഞിരുന്നു. അവളെ സമാധാനത്തോടെ വിടാനും അവർ തീരുമാനിച്ചു..
ആ കേസും അവിടെ അവസാനിച്ചു.

****
മെയ്‌വൂൺ..

ഞാൻ ഡിസംബറിന്റെ കയ്യും പിടിച്ചു കുറെ നടന്നു..വല്ലാത്ത ഒരു രസം ആണ് അവളുടെ സാന്നിധ്യം.. സമാധാനം… ഒപ്പം അവളുടെ സുന്ദര മുഖം വീക്ഷിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വേറെ…

“ഡിസംബർ ഇവിടെ ഉണ്ടാകുമോ?”

“മ്മ്മ് നമ്മൾ ഒരുമിച്ചാണ് തിരിച്ചു പോകുന്നത്…”

“ഒന്ന് ചോദിച്ചോട്ടെ? നിങ്ങൾ എന്താണ് കഴിക്കുക?”

“ഞാൻ പഴങ്ങളും പച്ചക്കറികളും കഴിക്കും.. പാലും..”

അവൾ ചിരിച്ചു കൊണ്ട് മറുപടി നൽകി..

“അപ്പോൾ താമസം ഒക്കെ? ഇത്ര സുന്ദരി ആയ ഒരുത്തി നാട്ടിൽ ഇറങ്ങി നടന്നാൽ ആളുകൾ ശ്രദ്ധിക്കില്ലേ?”

“റോഷൻ.. ഞങ്ങൾക്ക് താമസിക്കാൻ ഭൂമിയിൽ ഇഷ്ട്ടം പോലെ സ്ഥലങ്ങൾ ഉണ്ട്.. അതുപോലെ ഞങ്ങൾക്ക് വേണ്ടത് കൊണ്ടുവന്നു തരാനും ആളുകൾ ഉണ്ട്..ഇതുവരെ മനുഷ്യർ കടക്കാത്ത ഇടങ്ങളിൽ ഞങ്ങളെ പോലെ ഉള്ളവർക്ക് ജീവിക്കാൻ കെട്ടിടങ്ങളും കൊച്ചു ടൗണുകളും ഉണ്ട്…”

അവൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ വായ പൊളിഞ്ഞു പോയി..

“ഒരു ഉദാഹരണം പറയാമോ?”

“ഒരു വലിയ തടാകം ഒന്ന് മനസ്സിൽ ചിന്തിക്കു റോഷൻ.. അതിന്റെ അടിത്തട്ടിൽ നിന്നും കുറച്ചു താഴെ ഒരു ടൌൺ സങ്കൽപ്പിക്കാൻ കഴിയുമോ? അത് പോലെ….മനുഷ്യൻ ഒന്നും അറിയുന്നില്ല ചെക്കാ..”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.