നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

അത് എത്തി നിന്നത് ഹെൽത് ക്ലബ്ബിൽ ആണ്.. ഞങ്ങൾ ഇറങ്ങി…

മുകളിലെ രണ്ടു നിലകളിൽ ആണ് അവന്മാർ.. അടിയിലെ നില എന്തോ അവരുടെ തന്നെ സ്റ്റോർ ആണ്..
മുകളിൽ നിന്നും ക്ലബ് മ്യൂസിക് കാതടപ്പിക്കുന്ന ഉച്ചത്തിൽ മുഴങ്ങുന്നുണ്ട്..

“ഞാൻ അവർക്ക് വേണ്ടത് കൊടുത്തിട്ട് വരാം.. “

അത് പറഞ്ഞ ശേഷം അകത്തേക്ക് നടന്നു. മുകളിലേക്കുള്ള ഗേറ്റ് അകത്തു നിന്നും പൂട്ടിയിരുന്നു.. ആഞ്ഞു ഒരു ചവിട്ട് കൊടുത്തപ്പോൾ ഗേറ്റ് പൊട്ടി താഴെ വീണു.

“എന്താ ആരാടാ നീ?”

അവിടെ സ്റ്റെപ്പിൽ ഫോൺ ചെയ്തു കൊണ്ടിരുന്ന ഒരുത്തൻ എന്നോട് ഒച്ച ഇട്ടു.

“നിന്റെ അപ്പൻ…..!”

അത് പറഞ്ഞ ഉടനെ ഞാൻ തോളിൽ എടുത്തു കറക്കി സ്റ്റെപ്പിൽ നിന്നും തകർന്നു കിടക്കുന്ന ഗേറ്റിലേക്ക് ഇട്ടു..

അതിന് ശേഷം ഏടത്തിയുടെ കൈ പിടിച്ചു മുകളിലേക്ക് നടന്നു.. മീനു പുറകെ വന്നു.. മെറിനും ലിസയും അവിടെ തന്നെ നിന്നു.

കയറി ചെന്നത് ജിമ്മിലേക്ക് ആണ്.. ഒരു ഭാഗം ബോഡി ബിൽഡിംഗ് എക്വിപ്മെന്റുകൾ.. മറുഭാഗം ബോക്സിങ് റിങ്.. പഞ്ച് ബാഗുകൾ അങ്ങനെ പലതും..

ഇരുപതോളം ആണുങ്ങൾ അവിടെ വർക്ക്ഔട്ട് ചെയ്യുന്നുണ്ടായിരുന്നു.. ഒരു മൂലക്ക് ഇരുന്നു സിഗരറ്റു വലിക്കുന്ന അവനെ ഏട്ടത്തി ചൂണ്ടി കാണിച്ചു… മീനു പുറകിൽ നിന്നു.

ഞാൻ അവിടെ വച്ചിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്തു മ്യൂസിക് സിസ്റ്റം നോക്കി ആഞ്ഞു ഒരു അടി അടിച്ചു.. അത് വല്ലാത്തൊരു ശബ്ദത്തിൽ തകർന്നു പെട്ടെന്ന് പാട്ട് നിന്നു.. എല്ലാവരും ഞെട്ടി ഞങ്ങളെ നോക്കി..

“ഇവരൊക്കെ ഇന്ന് അവിടെ വന്നിരുന്നു….എല്ലാം ഗുണ്ടകൾ ആണ്..”

ഏട്ടത്തി എന്നോട് പറഞ്ഞു..

“ഒന്നിനെയും വെറുതെ വിടരുത്.. !”

മീനു പല്ലു കടിച്ചു മുറുമ്മി… പതറി നിന്ന ആളുകൾ സാധാ നിലയിലേക്ക് വന്നു.. എല്ലാവരും ഒത്ത ആണുങ്ങൾ ആണ്..

“ഡാ സിദ്ധു.. നീ നോട്ടം ഇട്ട സാധനത്തിനെ ഇതാ ഒരുത്തൻ കൈ പിടിച്ചു കൊണ്ടുവന്നിരിക്കുന്നു.. ഒപ്പം ബോണസ് ആയി മറ്റവളും! നിന്റെ ഒക്കെ ഒരു സമയം അളിയാ…”

ഒരുത്തൻ അട്ടഹസിച്ചു കൊണ്ട് മുൻപോട്ട് വന്നു.. എന്നാൽ അവന്റെ നോട്ടം എന്നിലേക്ക് തന്നെ ആയിരുന്നു..

അവിടെ ഇരുന്ന അവൻ എന്നെ നോക്കി.. അതിന് ശേഷം സിഗരറ്റ് ചിരിയോടെ ആഞ്ഞു വലിച്ചു..

“നോട്ടം ഇട്ട ഒരുത്തിയേയും വിട്ടിട്ടില്ല.. എന്നാൽ ഇങ്ങനെ ആദ്യമായി ആണ് ഒരാൾ കൊണ്ടുവന്നു തരുന്നത്..അപ്പൊ നിനക്ക് എന്ത് വേണം?”

അവൻ മുൻപിൽ നിന്ന് ചിരിയോടെ അത് പറഞ്ഞു ഏടത്തിയുടെ നേരെ കൈ നീട്ടി..

മിന്നൽ വേഗതയിൽ ആണ് എന്റെ മുഷ്ടി അവന്റെ കഴുത്തിൽ കയറിയത്.. അവൻ അവ്യക്തമായ അലർച്ചയോടെ നിലത്തേക്ക് ഇരുന്നു.. എല്ലാവരും ഒന്ന് ഞെട്ടി എന്നെ പകച്ചു നോക്കി..

അതിന് ശേഷം അവർ അവനെ നോക്കി.. ശ്വാസം കിട്ടാതെ കഴുത്ത് കുത്തിപ്പിടിച്ചു എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്ന അവൻ..

“ഇവൻ ഏട്ടത്തിയെ തൊട്ടു അല്ലെ?”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.