നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

ഇതൊക്കെ നടന്നത് സെക്കൻഡുകൾ കൊണ്ടാണ്.. അവൻ പുറകോട്ട് മലച്ചു നിലത്തു വീണപ്പോൾ ബാക്കി ഉള്ളവർ ചാടി എഴുന്നേറ്റ് നിന്നു..

“ഡീ.. നീ ആരെയാണ് തൊട്ടത് എന്നറിയുമോ?”

അതിൽ ഒരുത്തൻ മെറിന് നേരെ അലറി…

“ആരെയാ തൊട്ടത്‌? നിന്റെ അപ്പൻ ആണോ അവൻ?”

ലിസ മെല്ലെ അങ്ങോട്ട് വന്നു..

“നീ ഇതിൽ ഇല്ല. സ്റ്റേ ഔട്ട് ഓഫ് ദിസ് യു ലിറ്റിൽ ആസ് ബിച്ച്….!”

അവൻ അലറി കഴിഞ്ഞതും ലിസ ഒരു കാലിൽ കുത്തി ഒന്ന് കറങ്ങി.. അവന്റെ മുഖം അടച്ചാണ് അടി കിട്ടിയത്.. അവൻ വീഴുന്നതിന് മുൻപേ തന്നെ അവൾ കറങ്ങിയ കറക്കം വീണ്ടും കറങ്ങി അതൊരു 360 ഡിഗ്രി റൌണ്ട് കിക്ക്‌ ആക്കി കൺവെർട് ചെയ്തു..

അവൻ അലർച്ചയോടെ മലർന്നടിച്ചു വീണു.. അവൾ നിലത്ത് നിന്ന് കാലു പൊക്കി ഹീൽ ഉള്ള ബൂട്ട് അവന്റെ തുടയുടെ ഇടയിൽ ഒന്ന് തട്ടിച്ചു..

“അതിന്റെ ബലത്തിൽ ആണ് നീ കളിക്കുന്നത് എങ്കിൽ ഐ ക്യാൻ മേക് ഇറ്റ് യൂസ്‌ലെസ്സ്.. വന്ന സീ ദാറ്റ്?”

അവൾ അവനോട് ചോദിച്ചു.. ബാക്കി ഉണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ ഒരു കസേര വലിച്ചെടുത്തു.. വേറെ ഒരുത്തൻ ഒരു മടക്കുന്ന കത്തിയും.. കൗണ്ടറിൽ നിന്ന ഒരാൾ ഓടി വന്നു..

“നിനക്കൊക്കെ ബുദ്ധി ഇല്ലേ? കൊച്ചി കമ്മിഷണർ ആണ് അത്. ഒപ്പം ഉള്ളത് എസിപിയും.. അതെങ്ങനെയാ ന്യൂസ് വായിക്കാൻ സമയം വേണ്ടേ ഇവനൊക്കെ…”

അത് കേട്ട് അവന്മാർ ഞെട്ടി.. കസേര നിലത്തു വീണു.. കത്തി മാറ്റി..

“ഞങ്ങൾ അറിയാതെ… അറിഞ്ഞില്ല.. പോലീസ് ആണെന്ന്…”

“അപ്പൊ പോലീസ് അല്ലെങ്കിൽ എന്തും ചെയ്യാം എന്നാണോ?”

അവൻ തല കുനിച്ചു.. മെറിൻ ചെന്ന് അവന്റെ കോളറിൽ പിടിച്ചു..

“പന്ന ചെക്കാ.. നീ കുടിച്ച മുലപ്പാൽ വരെ കക്കിക്കാൻ എനിക്ക് അറിയാം.. പക്ഷെ.. ഇന്ന് നല്ല മൂഡ് ആണ്.. അതുകൊണ്ടു മാത്രം ഇവിടെ വച്ച് നിർത്തുന്നു. “

അവൾ അതും പറഞ്ഞു തിരിച്ചു നടന്നു കൗണ്ടറിൽ എത്തി രണ്ടു കോഫി പാർസൽ പറഞ്ഞു.. ഫ്രഷ് ബർഗറും ഷവർമ്മയും പൊതിഞ്ഞു എടുക്കാൻ പറഞ്ഞു.. ഒരു രണ്ടായിരത്തിൽ നോട്ട് അവിടെ വച്ച് അവരെ നോക്കി.. വീണ്ടും അങ്ങോട്ട് ചെന്നു..

രണ്ടുപേർ നിലത്ത് ചുരുണ്ടു കിടക്കുന്നുണ്ടായിരുന്നു.

“നിന്റെ അമ്മയെ ഇതുപോലെ ഒരുത്തൻ ചന്തിക്ക് പിടിച്ചാൽ നീ ആസ്വദിക്കുമായിരിക്കും അല്ലെഡാ? നീയൊക്കെ കയറി പിടിക്കുന്ന പെണ്ണ്, അമ്മയോ, ഭാര്യയോ, സഹോദരിയോ, മകളോ ഒക്കെ ആയിരിക്കും. നിന്നെപ്പോലെ നട്ടെല്ല് ഇല്ലാത്ത ആണിനൊന്നും അത് മനസിലാകില്ല.. ഇനി നിന്റെയൊക്കെ തിരുമുഖം എന്റെ മുൻപിൽ വന്നാൽ… അറിയാലോ?”

മെറിൻ അത് പറഞ്ഞു മേശയിൽ ഒരു അടി അടിച്ചു. ലിസ അവരെ പുച്ഛ ഭാവത്തിൽ നോക്കി..

“എന്താ മാഡം പ്രശ്നം? ഞങ്ങൾ ഇടപെടണോ?”

അങ്ങോട്ട് കയറി വന്ന ആറോളം ചെറുപ്പക്കാർ മെറിന്റെ അടുത്തേക്ക് വന്നു..

“ഏയ്.. വിട്ടേരെ…പറ്റുമെങ്കിൽ ഒരു ഓട്ടോ വിളിച്ചു കൊടുക്കണം. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും…”

അവൾ അതും പറഞ്ഞു പാർസൽ വാങ്ങി പുറത്തേക്ക് പോയി..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.