നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1911

Views : 663512

ഞാൻ ഡെൽറ്റയേ കെട്ടി പിടിച്ചു… അവൾ ചിരിച്ചു..

“ഇതെങ്ങനെ ആണ്? എനിക്ക് അവരെ കാണാൻ കഴിഞ്ഞത്?”

“ആ രത്‌നങ്ങൾ ആണ് റോഷൻ.. ഏതു പ്ലാനെറ്റിൽ ആണെങ്കിലും ഈ രത്‌നങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കമ്മ്യൂണിക്കേറ്റ് ചെയ്യും..
അത് പ്രോസസ്സ് ചെയ്തു വിഷ്വൽ ആക്കി നിന്റെ തച്ചോറിലേക്ക് നേരിട്ട് കയറ്റാൻ ഈ യന്ത്രത്തിന് കഴിയും.. അതാണ് നീ ഇപ്പോൾ കണ്ടതും…മനസ്സിലായോ? പക്ഷെ.. ഈ രത്‌നങ്ങൾ കൈകാര്യം ചെയ്യാൻ അറിഞ്ഞാൽ പിന്നെ ഈ മെഷീൻ ആവശ്യം ഇല്ല.. എല്ലാം നിനക്ക് കാണാം…”

അവൾ എന്നോട് പറഞ്ഞു..

“കൂൾ.. ഇവിടെ ഒക്കെ ജനിച്ചാൽ മതിയായിരുന്നു.. അല്ല ഞാൻ ഇവിടെ ആണല്ലോ അല്ലെ.. മീനാക്ഷി വ്യത്യസ്ത ആണല്ലോ? ആ രത്‌നങ്ങളുടെ എനർജി ആണോ അവളെ മാറ്റിയത്?”

“അതെ റോഷൻ.. അവളെ മെരുക്കാൻ നീ കുറച്ചു പാടുപെടും…”

ഡെൽറ്റ ഒരു കള്ളച്ചിരി ചിരിച്ചു… എനിക്ക് അത് പെട്ടെന്ന് ഓടിയില്ല…

കൂടുതൽ ആലോചിക്കുന്നതിന് മുൻപേ ട്രിനിറ്റി വന്നു.. അവൾ അവളുടെ വണ്ടിയിൽ ആണ് വന്നത്.

“പോകാം റോഷൻ…..”

“പിന്നെ കാണാം…”

ഞാൻ ഡെൽറ്റയോട് പറഞ്ഞു ട്രിനിറ്റിയുടെ വണ്ടിയിൽ കയറി.. അവളും ഡെൽറ്റയോട് യാത്ര പറഞ്ഞു.

അതിനു ശേഷം അവൾ വണ്ടി മുൻപോട്ട് ഓടിച്ചു…

“എന്താ ഇത്ര ഗൗരവം?”

ഞാൻ അവളുടെ കൈ പിടിച്ചു.. അവൾ ചിരിച്ചു…

“ഏയ്… ആലോചിച്ചതാണ്… വിക്ടോറിയ.. അവൾ അവിടെ ആയതു കൊണ്ട് ഒരു സങ്കടം…”

“മ്മ്മ്.. ശരിയാണ്.. അമ്മ ക്ഷമിക്കുമായിരിക്കും… അല്ലെ?”

“മ്മ്മ് അങ്ങനെ വിചാരിക്കാം.. റോഷൻ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്…”

അവൾ വണ്ടി ഒതുക്കി.. എന്നെയും കൊണ്ട് ഞങ്ങളുടെ വീട്ടിൽ കയറി.. കുട്ടികൾ സ്കൂളിൽ ആണ്.. അവൾ എന്നെ പിടിച്ചു ബെഡിൽ ഇരുത്തി..

“ചോദിക്കട്ടെ.. എന്ത് കൊണ്ടാണ് ആ കിരീടം കൈയ്യിൽ കിട്ടിയിട്ടും റോഷൻ സ്വയം തലയിൽ വെക്കാതെ ഇരുന്നത്?”

അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ചിരിച്ചു..

“അത് വെക്കുമ്പോൾ അവൾക്ക് ശക്തി കൂടുന്നത് എനിക്ക് അറിയാമായിരുന്നു.. സൊ ഞാൻ അത് വച്ചാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന സംശയം ആണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത്..”

അവൾ ചിരിച്ചു…

“അത് വച്ചിരുന്നു എങ്കിൽ നിന്നെ നിയന്ത്രിക്കാൻ നിനക്ക് തന്നെ കഴിയാതെ വരും.. അതി ശക്‌തം ആണ് അതിലെ എനർജി ലെവൽ….
പക്ഷെ അതിന്റെ ആറോ ഏഴോ ഇരട്ടി ശക്തിയുള്ള രത്‌നങ്ങൾ ആണ് മീനാക്ഷി വച്ചത്… അത് അവൾ പെണ്ണ് ആയതു കൊണ്ടാണ്..
ശരിക്കും ശക്തി കൂടുതൽ സ്ത്രീകൾക്ക് ആണ് റോഷൻ… സ്ത്രീയുടെ പുറമെ ഉള്ള ശക്തി അല്ല.. അകമേ ഉള്ള ശക്തി ആണ് ഞാൻ പറഞ്ഞത്… “

അവൾ പറഞ്ഞത് ഞാൻ ഓർത്തു.. പ്രസവം ഒക്കെ ആണുങ്ങൾക്ക് ആണെങ്കിൽ എത്ര പേര് അതിനു തയാറാകും?

പെണ്ണിന് അതൊരു തപസ് പോലെ ആണ്.. ഗർഭധാരണം നടക്കുന്ന അന്ന് മുതൽ അവളുടെ ഒരു കൈ അവളുടെ വയറിൽ ഉണ്ടാകും..

Recent Stories

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, 😌🙂

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു 😜😜
      ❣️

      1. ഇല്ല 😂

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് 😍

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️🤍

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3😍

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe 😀

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com