നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

ഞാൻ മെല്ലെ എഴുന്നേറ്റു..

“ഏട്ടത്തിക്ക് പരിഭവം ഉണ്ട്.. പിന്നെ കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ… കുറെ വിളിച്ചിരുന്നു…അല്ല ഏട്ടാ ഒന്ന് റസ്റ്റ് എടുത്തിട്ട് പോയാൽ പോരെ?”

“ഇല്ല.. എനിക്ക് ഇപ്പൊ കാണണം..വാ…”

മീനു എതിർപ്പ് ഒന്നും പറയാതെ വന്നു. അർച്ചന ഒന്ന് ആലോചിച്ച ശേഷം അവളും വന്നു.. അല്ലെങ്കിൽ ഞാൻ പൊക്കി എടുത്തു കൊണ്ടുപോയേനെ..

താഴേക്ക് ചെന്നപ്പോൾ ഏടത്തിയുടെ മിനി അവിടെ ഉണ്ട്. ബൈക്കും. ഞങ്ങൾ അതിൽ കയറി.. അർച്ചന ആണ് വണ്ടി ഓടിച്ചത്..

“നമുക്ക് ഒരു കാറ് വാങ്ങണ്ടേ?”

ഞാൻ അവരോടു ചോദിച്ചു…

“ആ വാങ്ങാം.. ടാറ്റ സുമോ വാങ്ങിയാലോ?”

മീനു ആണ്. ടാറ്റ സുമോയോ? ഞാനും അർച്ചനയും ഒരുമിച്ചു തിരിഞ്ഞു നോക്കി..

“എന്താ?”

“അല്ല.. പദ്മിനി ഒന്നും പറയാത്തത് ഭാഗ്യം.. എന്റെ പെണ്ണെ അതൊക്കെ പഴയ വണ്ടികൾ അല്ലെ? പുതിയത് നോക്കാം…പിന്നെ നിനക്ക് വേണേൽ വാങ്ങി തരാം.. വേണോ?”

ഞാൻ അവളെ നോക്കി ചിരിച്ചു.. അവൾ മുഖം കുത്തി വീർപ്പിച്ചു.. പെണ്ണിന്റെ കുറുമ്പ് ഇനി മുതൽ കാണാമല്ലോ എന്ന് ഞാൻ ആലോചിച്ചു പുഞ്ചിരിച്ചു.

വേഗം തന്നെ വീട്ടിൽ എത്തി.. ഞാൻ വഴിയിൽ ഒക്കെ നോക്കുകയായിരുന്നു.. മെയ്‌വൂണും ഭൂമിയും തമ്മിൽ ഉള്ള വ്യത്യാസങ്ങൾ… പുറമെ ജീവൻ ഉണ്ടാകും എന്ന് വാദിക്കുന്ന പല ആളുകളുടെയും ഇടയിൽ ആണ് അവിടെ എന്റെ മക്കൾ വരെ ഉള്ളത്.. എനിക്ക് ചിരി വന്നു..

വീട്ടിൽ ഏട്ടത്തി മാത്രമേ ഉണ്ടായിരുന്നുള്ളു. ഏട്ടൻ പോയാൽ ഏട്ടത്തി ഇങ്ങു വരും.

അർച്ചനയും മീനുവും കതക് തുറന്നു അകത്തു കയറി..

“നിന്റെ ഒന്നും കെട്ടിയവൻ വന്നില്ലെടീ? അതോ ഇനി അവിടെ താമസം ആക്കിയോ? ഇനി നിന്നെയൊന്നും വേണ്ട എന്ന് പറയുവോ?”

അകത്തു നിന്നും ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരി വന്നു. പുള്ളിക്കാരി ദേഷ്യത്തിൽ ആണ്.. അല്ലെങ്കിലും ഇവളുമാരെ ഇട്ടു ചാടിക്കുക എന്നത് ഏടത്തിയുടെ എന്റർടൈൻമെന്റ് ആണ്.

“നിന്റെ ഒക്കെ വായിൽ പഴം ആണോ? അതോ നാക്ക് അന്യഗ്രഹ ജീവികൾ കൊണ്ടുപോയോ?”

ഞാൻ വാ പൊത്തി ചിരി ഒതുക്കി.. ഇനി സീൻ ആക്കണ്ട എന്ന് കരുതി മെല്ലെ അകത്തേക്ക് കയറി ചെന്നു.. എളിയിൽ കൈ കുത്തി അങ്ങൊട്ട്‌ തിരിഞ്ഞു നിൽക്കുന്ന ഏട്ടത്തിയെ പുറകിൽ നിന്നും കെട്ടിപിടിച്ചു..

ഏട്ടത്തി ഒന്ന് ഞെട്ടി.. എന്നാൽ നോക്കാതെ തന്നെ കൈ മുകളിലേക്ക് പൊക്കി എന്റെ തലയിൽ തൊട്ടു..

“വാവേ….”

മെല്ലെ വിളിച്ചു…

“ഏട്ടത്തി പൊന്നെ…..”

ഞാൻ ഏട്ടത്തിയെ തിരിച്ചു നിർത്തി കെട്ടിപിടിച്ചു… നെറ്റിയിൽ ഉമ്മ കൊടുത്തു.. ഏട്ടത്തി കരഞ്ഞു കൊണ്ട് എന്നെ മുറുക്കി കെട്ടിപിടിച്ചു.. അത് കണ്ടു രണ്ടുപേരുടെയും കണ്ണ് നിറഞ്ഞു.

ഞാൻ പോക്കറ്റിൽ നിന്നും ചെപ്പ് എടുത്തു അത് തുറന്നു.. ഏടത്തിയുടെ താലി..

“തിരിച്ചു കൊണ്ടുവന്നു..!“

ഞാൻ അത് ഏടത്തിയുടെ വലത്തേ കയ്യിൽ വച്ചു കൊടുത്തു.. നനഞ്ഞ കണ്ണുകളോടെ ഏട്ടത്തി വീണ്ടും എന്നെ കെട്ടിപിടിച്ചു.. എനിക്കും ഏട്ടത്തിക്കും ഒന്നും പറയാൻ കിട്ടുന്നില്ലായിരുന്നു.

***

“എന്നാലും.. അന്ന് എന്നെ അവിടെ കൊണ്ടുപോയപ്പോൾ അവിടെ ചുവന്ന വേഷം ധരിച്ച കുറെ പെണ്ണുങ്ങൾ ഉണ്ടായിരുന്നു.. അവർ എവിടെ പോയോ ആവൊ..?”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.