നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

“അവളെയും കൂട്ടിക്കോ…”

അത് കേട്ടതോടെ എനിക്ക് ഉഷാറായി…

“അഹ് ശരി… വേഗം വരാൻ പറ.. ലിസ്റ്റ് മൊബൈലിൽ അയക്ക്…”

ഞാൻ പോയി ബനിയൻ മാറി വന്നു.. മീനു ഒരു ഹൂഡി എടുത്തു ഇട്ടു വന്നു.. അന്ന് അവളുടെ വീട്ടിൽ വച്ച് ഞാൻ ഇടാൻ കൊടുത്ത ഹൂഡി.. അത് അവൾ ഇപ്പോഴും കാത്തു വച്ചിരിക്കുന്നു..

“പോകാം? മിനിയുടെ കീ എവിടെ?”

ഞാൻ ചോദിച്ചപ്പോൾ ഒരു ചിരിയോടെ അർച്ചന അതെടുത്തു തന്നു..

“എന്നാൽ പോയിട്ട് വരാം..”

ഞങ്ങൾ പുറത്ത് ഇറങ്ങി.. ഞാൻ അവളുടെ കൈ പിടിച്ചു നടന്നു..

“എന്താ ഒരു മൗനം?”

ഞാൻ അവളോട് ചോദിച്ചു…

“ഏയ്.. ഇന്നത്തെ കാര്യങ്ങൾ ഓർത്തു പോയി… ഇന്ന് അവർ റോഷുവിന്റെ വില അറിഞ്ഞ ദിവസം ആണ്… കേട്ടിട്ടില്ലേ? തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ല് ആകുമെന്ന്?”

അവൾ കൊച്ചു പുഞ്ചിരിയോടെ എന്നോട് ചേർന്ന് നടന്നു.. താഴെ എത്തി വണ്ടിയിൽ കയറി.. ഞാൻ ആലോചിച്ചു നോക്കി.. ശരിയാണ് അവൾ പറഞ്ഞ കാര്യം…

“മൂലക്കല്ല് ഒന്നും ആകേണ്ട.. വിലയുണ്ട് എന്ന് അറിഞ്ഞാൽ മതി…”

ഞാൻ അവളെ നോക്കി ചിരിച്ചു.

“ഇനി അങ്ങോട്ട് കയറില്ല അല്ലെ?”

“ഇല്ല.. എനിക്ക് ഗുണം ആണ് ഉണ്ടായത്. എന്നാലും ഇറക്കി വിട്ട വീട്ടിൽ കയറുന്നത് മോശം ആണ്. “

“മ്മ്മ്….”

അവൾ നീട്ടി മൂളി…

“സീറ്റ്‌ ബെൽറ്റ് ഇട്…”

ഞാൻ വണ്ടി മുൻപോട്ട് എടുത്തു.. മെല്ലെ ഓടിച്ചു… ഒരു രസത്തിന് വണ്ടിയുടെ മുകൾ ഭാഗം തുറന്നു വച്ചു.. കാറ്റടിച്ചു അവളുടെ മുടി പാറിയപ്പോൾ അവളെ കാണാൻ വല്ലാത്ത ഒരു ഭംഗി.. അവൾ എന്നെ മുഖം ചെരിച്ചു നോക്കി പുഞ്ചിരിച്ചു ഒരു കൈ കൊണ്ട് മുടി പിടിച്ചു വച്ചു…

മിനി മെല്ലെ കൊച്ചി നഗരത്തിലൂടെ നീങ്ങി.. അവൾ എന്റെ കയ്യിൽ കൈ വച്ച് അലസമായി ഇരുന്നു.. വല്ലാത്തൊരു ഫീൽ.. ആദ്യമായി ആണ് ഞാൻ അവളെ ഇരുത്തി വണ്ടി ഓടിക്കുന്നത്..

“അവിടെ… അവിടെ നിന്നും ആണ് സാധനം വരുത്തുന്നത്….”

അവൾ ഒരു സൂപ്പർമാർകെറ്റ് ചൂണ്ടി കാണിച്ചപ്പോൾ ഞാൻ വണ്ടി അങ്ങോട്ട് കയറ്റി ഇട്ടു..

“അവൾ ലിസ്റ്റ് അയച്ചില്ലല്ലോ….”

അകത്തു കയറിയപ്പോൾ ഞാൻ ഫോൺ നോക്കി.. മറുപടി ആയി അവൾ ഒരു ചിരിക്കുകയാണ് ചെയ്തത്.. ഒരു ട്രോളി എടുത്തു എന്റെ കയ്യിൽ തന്നു..

“വാ….”

ഞാൻ അതും തള്ളി അവളുടെ പുറകെ പോയി.. ഞാൻ ചുറ്റും നോക്കി.. പല കണ്ണുകളും അവളെ തഴുകി കടന്നു പോകുന്നു.. ശരിയാണ്..
എങ്ങനെ നോക്കാതിരിക്കും ഇവളെ… അവൾ എന്റെ ആണല്ലോ എന്ന് ആലോചിച്ചപ്പോൾ എനിക്ക് വല്ലാത്ത ഒരു സന്തോഷം തോന്നി..

വളരെ വേഗം അവൾ അടുക്കളയിലേക്ക് ഉള്ള സാധനങ്ങൾ എടുത്തു വച്ചു.. ഒരു പെണ്ണിന്റെ കഴിവ് ഞാൻ കണ്ടു.. പണ്ട് ഏട്ടത്തി എന്നെ ഇതുപോലെ കൊണ്ടുവരുമായിരുന്നു.

ഏടത്തിയുടെ പുറകെ വണ്ടിയും തള്ളി കട മുഴുവനും നടക്കുന്നത് എനിക്ക് ഓർമ വന്നു…

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.