നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1911

Views : 663516

ക്വീൻ അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി…

“എന്താ അമ്മെ അത്?”

“അവളുടെ കുട്ടികൾക്ക് ഒരു കുറവും വരുത്തരുത് എന്ന്…”

അവൾ മെല്ലെ പുഞ്ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.. എനിക്ക് നെഞ്ചിൽ ഒരു കനം തോന്നി.. അന്ന് ആ കുട്ടികളെ കണ്ടില്ലായിരുന്നു എങ്കിൽ ഒരുപക്ഷെ ഞാൻ അവളെ കൊന്നേനെ…

എനിക്ക് വേണ്ടി ജീവൻ വരെ കളയാൻ തയാറായവൾ… എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഒഴുകി…

“എന്നാൽ.. നീ വിചാരിക്കുന്നുണ്ടാകും അവൾ നിനക്ക് വഴങ്ങി തന്നത് ആണെന്ന്.. എന്നാൽ അല്ല.. കൃതിരിൻ യുദ്ധത്തിൽ അങ്ങനെ കാണിക്കില്ല.. അന്ന് നീ അവളെ തോൽപ്പിച്ചത് സത്യം ആണ് …”

അത് കൂടി കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.. എന്നാൽ സങ്കടവും.. ഞാൻ അവളോട് ആ സ്നേഹം കാണിച്ചിട്ടുണ്ടോ? കുറച്ചു ദിവസം മുൻപ് വരെ ഞാൻ അവളുടെ കഴുത്തു ഞെരിച്ചു..

ഞാൻ എണീറ്റ് നിന്നു.. മുഖം തുടച്ചു..

“എനിക്ക് ഡെൽറ്റയെ ഒന്ന് കാണണം… ഇപ്പോൾ വരാം..”

ഞാൻ അമ്മയോട് പറഞ്ഞിട്ട് ഓടി…

“ഡെൽറ്റ എവിടെ?”

വഴിയിൽ നിന്നിരുന്ന ഒരു പെണ്ണിനോട് ഞാൻ ചോദിച്ചു..

“അവൾ അവിടെ കുട്ടികളുടെ ഒപ്പം.. ആ മരച്ചുവട്ടിൽ ഉണ്ട്..”

ഞാൻ വീണ്ടും ഓടി…. ദൂരെ മക്കളെ ചേർത്ത് വച്ച് എന്തോ പറഞ്ഞു ചിരിക്കുന്ന ഡെൽറ്റ എന്നെ കണ്ടു ആകാംഷയോടെ എണീറ്റ് നിന്നു…

“എന്താ റോ…….”

അവളെ മുഴുമിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ല.. കെട്ടിപിടിച്ചു.. മുറുക്കെ കെട്ടിപിടിച്ചു.. അവൾ അകെ പരിഭ്രമിച്ചു പോയി… എന്നാലും അവൾ അനങ്ങാതെ തന്നെ നിന്നു..

“ആം സോറി….”

ഞാൻ അവളെ മുറുക്കി കെട്ടിപിടിച്ചു.. എന്റെ കണ്ണ് നിറഞ്ഞിരുന്നു. അതോടെ അവളും എന്നെ കൈ ചുറ്റി പിടിച്ചു. കുറച്ചു നേരം അങ്ങനെ നിന്നു.

“റോഷൻ.. നമ്മൾ ഒക്കെ ഒന്നല്ലേ… എന്തിനാ സോറി ഒക്കെ…”

അവൾ മെല്ലെ പറഞ്ഞു… എനിക്ക് മറുപടി ഉണ്ടായില്ല..

എന്റെ ദേഹത്ത് ഒരു സ്പർശനം ഉണ്ടായപ്പോൾ ഞാൻ നോക്കി.. ഡെൽറ്റയുടെ പെൺകുട്ടി എന്നെ ഒന്ന് തൊട്ടു നോക്കിയത് ആണ്.. ട്രിനിറ്റിയുടെ മകളെപ്പോലെ തന്നെ…

ഞാൻ ഡെൽറ്റയേ വിട്ടു അവളെ പൊക്കി എടുത്തു.. ഇടം കൈ കൊണ്ട് അവനെയും.. അവർ പകച്ചു അവരുടെ അമ്മയെ നോക്കി.. അവിടെ പുഞ്ചിരി ആണെന്ന് കണ്ടപ്പോൾ അവർ സമാധാനത്തോടെ എന്നെ നോക്കി ചിരിച്ചു..

“ആരാ ഞാൻ എന്ന് അറിയുമോ?”

“പപ്പാ….”

മറുപടി വളരെ വേഗം ആണ് കിട്ടിയത്.. ഞാൻ രണ്ടു പേരെയും മാറി മാറി ചുംബിച്ചു..

അവൾ അത് നോക്കി സംതൃപ്‌തിയോടെ നിന്നു… ഞാൻ അവരെ മടിയിൽ ഇരുത്തി ഡെൽറ്റയോട് സംസാരിച്ചു.. അത് കണ്ടപ്പോൾ മറ്റു പെണ്ണുങ്ങളും എന്റെ ചുറ്റും കൂടി.. കുട്ടികൾ വന്നു..

ആകെ ബഹളം.. ഞാൻ കുട്ടികളുടെ കൂടെ അൽപ നേരം കളിച്ചു.. അവർ മരത്തിൽ കയറുന്ന വേഗതയും അവരുടെ ശക്തിയും എനിക്ക് നേരിട്ട് ബോധ്യപ്പെട്ടു..

***

Recent Stories

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, 😌🙂

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു 😜😜
      ❣️

      1. ഇല്ല 😂

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് 😍

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️🤍

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3😍

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe 😀

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com