നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

“നിന്നെയും അടിച്ചില്ലേ മോളെ.. എനിക്ക്… മരിച്ചാൽ മതി എന്ന് തോന്നുന്നു..
എന്റെ മാനത്തിന് അല്ലെ മോളെ വില പറഞ്ഞത്? ഇങ്ങനെ ഒരു അവസ്ഥ എനിക്ക് വരില്ലായിരുന്നു ഏട്ടൻ ഞങ്ങൾ പറഞ്ഞത് കേട്ടിരുന്നു എങ്കിൽ….”

അവൾ വാ പൊത്തി കരഞ്ഞു.. മീനു അവളുടെ മുഖം തുടച്ചു..

“അബദ്ധം ഒന്നും ചിന്തിക്കരുത്.. അവനെ നമ്മുടെ കാൽച്ചുവട്ടിൽ കൊണ്ടുവരും…”

അവൾ പല്ലു കടിച്ചു പറഞ്ഞു.. ശില്പ കരച്ചിൽ നിർത്തി അവളെ നോക്കി..

“അതെ ഏട്ടത്തി..ഇപ്പൊ വരാം…”

അവൾ ശിൽപയുടെ നെറ്റിയിൽ ഉമ്മ വച്ച് പുറത്തേക്ക് പോയി..

ഹാളിൽ..

“അവനുമായി കൂട്ടുകെട്ട് വേണ്ട എന്ന് പറഞ്ഞതല്ലേ ഞാൻ? ബിസിനസ് ഒക്കെ അവസാനിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ നീയെന്താ പറഞ്ഞെ ഇതൊക്കെ സ്വയം ചെയ്തോളാം എന്ന്! അവസാനം ഇതാ നിന്റെ ഭാര്യക്ക് വില പറഞ്ഞു പോയിരിക്കുന്നു.. അനുഭവിക്കും നമ്മൾ ഒക്കെ… എന്ത് വിറ്റു തുലച്ചിട്ട് കൊടുക്കാൻ ആണ് 33 കോടി?

അവളെ എങ്ങോട്ടെങ്കിലും മാറ്റ്.. ഇവിടെ പോലീസിനെ കൊണ്ട് കാര്യം ഉണ്ടോ എന്ന് സംശയം ആണ്.. അവന്റെ അച്ഛൻ രാഷ്ട്രീയ തലത്തിൽ വളരെ ഉയരെ ആണ്…ഗുണ്ടകൾ ആണ് എല്ലാം…”

അച്ഛൻ തളർന്നു നിലത്തു ഇരുന്നു.. ഏട്ടന് മറുപടി ഉണ്ടായിരുന്നില്ല..

“കുടുംബം വിറ്റു വഴിയിൽ ഇറങ്ങേണ്ടി വരുമോ ദൈവമേ? ആ പെൺകുട്ടികൾ അതിന്റെ ഇടക്ക്.. “

അമ്മയും വിലപിച്ചു അവിടെ ഇരുന്നു..

“ഇനി എന്ത് ചെയ്യും അച്ഛാ? “

ഏട്ടൻ തകർന്നു കരഞ്ഞു കൊണ്ട് അച്ഛനോട് ചോദിച്ചു..

“ഒരു മകൻ കൂടി ഇല്ലേ നിങ്ങൾക്ക്? ഇറക്കി വിട്ടതാണെങ്കിലും?”

മീനുവിന്റെ ശബ്ദം അവിടെ മുഴങ്ങിയപ്പോൾ അവർ തലപൊക്കി നോക്കി..

“അവൻ വിചാരിച്ചാൽ എന്ത് നടക്കാൻ ആണ് മോളെ? മന്ദ്രിമാരെ വരെ നിയന്ദ്രിക്കുന്നവർ ആണ്.. പട്ടാപ്പകൽ ഒരു പെണ്ണിനെ പിടിച്ചു കൊണ്ടുപോയി.. അതും ഇവിടുത്തെ ഒരു വകീലിന്റെ മോളെ.. ആരും ചോദിച്ചു കൂടി ഇല്ല.. അയാളെ കുടുംബം അടക്കം കൊന്നു കെട്ടിത്തൂക്കി.. അത്രക്ക് ദുഷ്ട്ടന്മാർ ആണ് അവർ…”

അച്ഛൻ മുഖം പൊത്തി ഇരുന്നു.. മീനു ഒന്ന് ചിരിച്ചു. അവൾ ഫോൺ എടുത്തു ഡയല് ചെയ്തു ചെവിയിൽ വച്ചു..

“റോഷു …..?”

***

ഫോൺ റിങ് ചെയ്തത് ആണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്.. സമയം 7 മണി.. മീനു ആണ് വിളിക്കുന്നത്..

ഞാൻ ഫോൺ എടുത്തു….

“റോഷു……?.”

അവളുടെ പതിഞ്ഞ സ്വരം…….

“എന്താടീ?”

ഞാൻ തിരിച്ചു ചോദിച്ചു…

*****

അച്ഛൻ, ഏട്ടൻ, അമ്മ ഏട്ടത്തി മീനു… ഇവർ എല്ലാവരും വരാന്തയിൽ ഉണ്ടായിരുന്നു.. വല്ലാത്ത വിഷമത്തിൽ ആയിരുന്നു എല്ലാവരും.. മീനു ഒഴികെ.. അവളുടെ കണ്ണിൽ പക ആയിരുന്നു..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.