അർച്ചന നിലവിളി കേട്ട് ഓടി വന്നു..
“എന്താ? എന്താ?”
മീനു ബെഡിൽ ഇരുന്നു ചുറ്റും നോക്കി…
“എന്നെ കൊന്നില്ലേ അപ്പൊ? ഇതെവിടെയാ?”
അവൾ രണ്ടുപേരെയും മാറി മാറി നോക്കി.. സംശയത്തോടെ.
അർച്ചന അവളെ സൂക്ഷിച്ചു നോക്കി.. സൗന്ദര്യം ഇരട്ടി ആയിരിക്കുന്നു.. ഒരു തീജ്വൊല പോലെ… ഒരു രാത്രി കൊണ്ട് ഇങ്ങനെ ആയി അവൾ..
“നിന്റെ മുടി എന്താ ഇങ്ങനെ?”
അവൾ ബെഡിൽ ഇരുന്നു മുടി പിടിച്ചു നോക്കിയപ്പോൾ ആണ് മീനുവും നോക്കുന്നത്..
“ഇതെന്താ? അയ്യേ..എന്റെ മുടി ചുവന്നു? ഇതെങ്ങനെ?”
അവൾ പകച്ചു ചുറ്റും നോക്കി.. അതിന്റെ ഉത്തരം അർച്ചനക്കും മെറിനും ഇല്ലായിരുന്നു..
“ഓ.. അത്.. അഹ്…. ആ രത്നം… അത്.. നിന്റെ കഴുത്തിൽ ഇട്ടപ്പോൾ.. വന്നതാണ്.. ട്രിനിറ്റി.. അവരുടെ ക്വീൻ.. ഒക്കെ… വന്നു ….”
മെറിൻ തപ്പി തടഞ്ഞു പറഞ്ഞു.. മീനു ഉടനെ കഴുത്തിൽ കിടന്ന രത്നം നോക്കി…
“അപ്പൊ അവരൊക്കെ വന്നോ? റോഷു എവിടെ? ഡാർക്ക് എയ്ഞ്ചൽ പോയോ? “
“ആ അവളെ പിടിച്ചു കൊണ്ട് പോയി..മെയ്വൂൺ ക്വീൻ.. ഇനി അവളുടെ ശല്യം ഉണ്ടാകില്ല.. റോഷൻ വരും… ഒരു മീറ്റിംഗ് ഉണ്ട്.. അത് കഴിഞ്ഞാൽ വരും…”
മെറിൻ അതിനും മറുപടി കൊടുത്തു.. അർച്ചന അവളെ നോക്കി ഇരുന്നു ആലോചിക്കുന്നുണ്ടായിരുന്നു…
“അല്ല..? രത്നം ഇട്ടപ്പോൾ മുടി ചുവന്നില്ലേ? അപ്പൊ ചേച്ചിക്കും അർച്ചനക്കും ചുവക്കാത്തത് എന്താ?”
മെറിൻ അവളുടെ ചോദ്യം കേട്ടപ്പോൾ കുഴഞ്ഞു… ഇതിനോട് എന്ത് പറയും ദൈവമേ എന്ന് അവൾ മനസ്സിൽ ആലോചിച്ചു.
“അത്.. നീ… ചിലപ്പോൾ… വെർജിൻ ആയതു കൊണ്ടായിരിക്കും….”
അറിയാതെ വായിൽ വന്ന കാര്യം മെറിൻ പറഞ്ഞു പോയി നാക്ക് കടിച്ചു.. നുണ പറയാനും വേണം ഒരു കഴിവ് എന്ന് അവൾക്ക് തോന്നി..
“അപ്പൊ ചേച്ചിക്ക് എന്താ ചുവക്കാത്തെ?”
“ഒന്ന് പോയെ പെണ്ണെ.. കുറെ നേരം ആയി.. വേഗം എണീറ്റ് കുളിച്ചു വല്ലതും കഴിക്കാൻ നോക്ക്.. പെണ്ണ് കിടന്നു കൊഞ്ചുന്നു.. അതിനെങ്ങനെയാ? കൊഞ്ചിച്ചു തലയിൽ വച്ചിരിക്കുകയല്ലേ എല്ലാവരും കൂടെ…”
മെറിൻ വേഗം ദേഷ്യപ്പെട്ട് അവിടെ നിന്നും പോയി…
“ഇതെന്തു കൂത്ത്? ഞാൻ എന്ത് ചെയ്തു എന്നാണ്?”
അവൾ അർച്ചനയെ നോക്കി കൈ മലർത്തി കാണിച്ചപ്പോൾ അർച്ചന ചിരി ഒതുക്കി ഇരിക്കുകയായിരുന്നു.. അവൾക്ക് മനസിലായി മെറിൻ മുങ്ങിയതാണെന്ന്.. എന്നാൽ മീനുവിന്റെ ചോദ്യങ്ങൾക്ക് അവൾക്ക് ഉത്തരം ഇല്ലായിരുന്നു. അവൾക്കും അറിയില്ല എന്തൊക്കെയാണ് നടന്നത് എന്ന്..
“ഈശോയെ.. പണി ഇപ്പോൾ പാളിയേനെ…”
റൂമിൽ കയറി മെറിൻ തലയിൽ കൈ വച്ചു നിന്നു..
****
മെയ്വൂൺ..
ഇതൊക്കെ കണ്ടു പൊട്ടിച്ചിരിക്കുകയായിരുന്നു ഞാൻ.. ഞാൻ വേഗം എന്നെ ഇരുത്തിയ ഗ്ലാസ് കൂട്ടിൽ നിന്നും തലയിൽ വച്ച ഒരു ഉപകരണം മാറ്റി ഇറങ്ങി വന്നു.
“കണ്ടില്ലേ? ഹാപ്പി ആയല്ലോ…”
“പിന്നെ… സൊ ഹാപ്പി…”
Kidu
എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു
Pdf kittumo, ??
അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️
ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
❣️
ഇല്ല ?
ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ
ഉണ്ടല്ലോ….
But പേര് പറയാൻ പറ്റില്ല
7012221931 ethil aa website name onnu send chyoumo
Niyogam 3 thudangiyo bro
എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?
വൈകിട്ട് 7 മണിക്ക്
ബ്രോ വേറെ സൈറ്റ് ഉണ്ടോ
Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu
niyogam 1 & 2 pdf post cheyyumo
MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അപ്പോൾ നാളെയല്ലേ ✡️?
അതെ.. ?
An angelic beauty ഇവിടെ പോസ്റ്റ് ചെയ്യുമോ…. plssss…..
75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?
കാമുകാ വെയ്റ്റിംഗ് ആണ്
(Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…
Athe ?
വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ
കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥
❤️
Any updates