നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

രാവിലെ എല്ലാവരും പോകാൻ തയാറെടുത്തു.. ഞങ്ങൾ പുറത്ത് എത്തിയ ഉടനെ ഏട്ടത്തി പുതിയ ബീറ്റിൽ ഓടിച്ചു വന്നു..
പെണ്ണുങ്ങൾക്ക് പറ്റിയ കാർ ആണ് അത്… ഇന്നലെ ഇന്നോവ കൊണ്ടുവന്നു ഇട്ടിരുന്നു..

അങ്ങനെ ഞങ്ങൾ വീണ്ടും ഗ്രീസിലേക്ക്.. ഒരു തവണ പകുതിക്ക് വച്ച് മുറിഞ്ഞു പോയ യാത്ര വീണ്ടും ആസ്വദിക്കുന്നതിന് വേണ്ടി.. എല്ലാം മറക്കാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാനും…

ഏട്ടത്തി ഞങ്ങളെ എയർപോർട്ടിൽ വിട്ടിട്ടു പോയി.. ഏട്ടത്തിയെ വിളിച്ചിരുന്നു എങ്കിലും ഏട്ടത്തി സമ്മതിച്ചില്ല.

കൂടാതെ കുറെ അധികം സോഷ്യൽ വർക്കുകൾ ചെയ്യുന്ന ഒരാൾ കൂടെ ആണ് എന്റെ ഏട്ടത്തി..

എമിറേറ്സ് വിമാനത്തിൽ ദുബൈ വരെ.. അവിടെ നിന്നും ഏതൻ‌സ് എന്ന അഥീന നഗരം…

***

ഏതെൻസ്, ഗ്രീസ്.

“നല്ല തണുപ്പ് അല്ലെ?”

മെറിൻ ജാക്കറ്റ് ഇട്ടു പുറത്തു നിന്ന എനിക്ക് ഒരു കോഫി കൊണ്ടുവന്നു തന്ന ശേഷം ചോദിച്ചു..

“അതെ.. ജാക്കറ്റ് വേറെ വേണോ? “

“ഏയ് ഇത് മതി… ലെറ്റസ്‌ സീ…”

ഏതെൻസിലെ ഒരു റിസോർട്ടിൽ ആയിരുന്നു ഞങ്ങൾ.. യാത്ര ക്ഷീണം ഉണ്ടാകും എന്ന് അറിയുന്നത് കൊണ്ട് തന്നെ ഇന്ന് ഏതെൻസിൽ നിന്ന് നാളെ സെന്റോറിനിയിലേക്ക് കപ്പൽ മാർഗം പോകാൻ ആണ് ഞങ്ങളുടെ പ്ലാൻ..

ഏകദേശം രാത്രി ആയിരുന്നു.. നാളെ രാവിലെ ഏതെൻസിൽ നിന്നും സെന്റോറിനിയിലേക്ക് ഫെറി ഷിപ് ഉണ്ട്..
അതിൽ പോകാൻ ആണ് ടിക്കറ്റ് എടുത്തിരിക്കുന്നത്.. എട്ടു മണിക്കൂറോളം എടുക്കും അവിടെ എത്താൻ..

രാത്രി ഭക്ഷണം കഴിക്കാൻ പോയപ്പോൾ ആളുകൾ നോക്കുന്നുണ്ടായിരുന്നു.. സാധാരണ കപ്പിൾസ് ആണ് ഇവിടെ കൂടുതലും വരാറുള്ളത്..

ഇവൻ ആരാണെടാ നാല് പെണ്ണുങ്ങളെ ഒരുമിച്ചു കൊണ്ടുനടക്കാൻ എന്നായിരിക്കും അവരുടെ ചിന്ത.. എനിക്ക് ചിരി വന്നു..

ഭക്ഷണം കഴിച്ചു വേഗം തന്നെ തിരിച്ചു വന്നു.. അധികം ലേറ്റ് ആക്കാതെ തന്നെ ഉറക്കത്തിലേക്ക് വീണു..

***

രാവിലെ സമയം ആയപ്പോൾ ഞങ്ങൾ ഫെറി ഷിപ് പോർട്ടിൽ വന്നു..

ബ്ലൂ സ്റ്റാർ ഫെറി എന്ന് പേരുള്ള വലിയ ഒരു കപ്പൽ അവിടെ കിടക്കുന്നുണ്ട്.. അതിലേക്ക് ബസുകൾ ഒക്കെ അങ്ങനെ കയറി പോകുന്ന കാഴ്ച ആദ്യമായി കാണുകയായിരുന്നു..

കപ്പലിൽ എത്തി.. ബിസിനസ് ക്ലാസ്സിൽ ആയിരുന്നു ഞങ്ങളുടെ യാത്ര.. ഡെക്കിൽ കയറി നിന്നു…

നീല കടലും, അകന്നു പോകുന്ന അഥീന നഗരം… ആഫ്രോഡൈറ്റിയുടെ സ്വന്തം സ്ഥലം.. കപ്പലിൽ ഓടി ചാടി നടന്നും പലതരം ഭക്ഷണങ്ങൾ കഴിച്ചും ഞങ്ങൾ സമയം കളഞ്ഞു. നല്ലൊരു അനുഭവം ആയിരുന്നു കപ്പൽ യാത്ര. പിന്നെ ഇതൊരു ക്രൂയിസ് ഷിപ് അല്ല. ഫെറി ഷിപ് ആണ്.

എട്ടു മണിക്കൂർ നീണ്ട യാത്ര കഴിഞ്ഞപ്പോൾ ദൂരെ സെന്റോറിനി എന്ന മനോഹാരിയെ കണ്ടു.. അടുക്കി വച്ചതു പോലെയുള്ള തൂവെള്ള വീടുകൾ പോലെയുള്ള റിസോർട്ടുകൾ..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.