നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

“അന്ന് മോൾ വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു.. ഈ മോൾ ഇല്ലായിരുന്നു എങ്കിൽ… ഞങ്ങൾ…”

അച്ഛൻ പെട്ടെന്നാണ് മീനുവിന്റെ കൈ പിടിച്ചു കരഞ്ഞത്.. അതോടെ എല്ലാവരും വല്ലാതെ ആയി..

“അച്ഛാ.. അങ്ങനെ ഒന്നും പറയല്ലേ…”

അവൾ അച്ഛനെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു…

“നിനക്ക് എന്നോട് നല്ല ദേഷ്യം ഉണ്ടല്ലേ?”

ഏട്ടൻ എന്റെ അടുത്ത് വന്നു… ആൾക്ക് കുറ്റബോധം ആണ്..

“ഇല്ല ഏട്ടാ… എനിക്ക് ഒരു ദേഷ്യവും ഇല്ല…”

ഞാനും അവനെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു.. അമ്മ നിലത്തെക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.. ഞാൻ അടുത്തേക്ക് ചെന്നു..

അവർ വേഗം എന്നെ കെട്ടിപ്പിച്ചു കരഞ്ഞു.. അവർക്ക് ഉള്ള വിഷമം ഒക്കെ ഒതുക്കി വെക്കാൻ ആയിരുന്നു ഇതൊക്കെ കാണിച്ചത് എന്ന് എനിക്ക് മനസ്സിലായിരുന്നു.. ഞാൻ വീട്ടിൽ നിന്നും പോയതിന് ശേഷം അമ്മ ഇതുപോലെ ആയിരുന്നു.. അവർ കാരണം ആണ് മകൻ പോകേണ്ടി വന്നത് എന്നുള്ള വിഷമം..

“വിഷമിക്കണ്ട… എനിക്ക് ദേഷ്യം ഒന്നും ഇല്ല….”

ഞാൻ അവരെ ചേർത്ത് പിടിച്ചപ്പോൾ എല്ലാവരും പുഞ്ചിരിച്ചു.. ചില വാശികൾ മറക്കില്ല എന്നാലും ബാക്കി എല്ലാം ഉരുകി തീരുകയായിരുന്നു അവിടെ..

****

ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഞാൻ… ആകാശത്തേക്ക് നോക്കി…

സമയം 7 മണി അടുത്ത് ആയി.. നക്ഷത്രങ്ങൾ തെളിഞ്ഞു വരുന്നുണ്ട്.. അകലെ എവിടെയോ ട്രിനിറ്റി എന്നെ നോക്കി നിൽക്കുന്നുണ്ടാകും… കുട്ടികൾ ഉറങ്ങിയിട്ടുണ്ടാകുമോ ആവൊ..

ഞാൻ കഴുത്തിൽ അമ്മ ഇട്ടു തന്ന രത്‌നക്കല്ലിൽ പിടിച്ചു.

“മിസ് യു ട്രിനിറ്റി… “

ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ വന്നു…
അടുത്ത പ്രാവശ്യം പോകുമ്പോൾ ഈ രത്‌നങ്ങൾ വച്ച് എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്ന് കാണിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്..

ഡിസംബർ എവിടെ ആണാവോ…

ഞാൻ അകത്തേക്ക് നടന്നു.. ഏടത്തിയുടെ ബർത്ത്ഡേ കഴിഞ്ഞു വന്നു എല്ലാവരും ഉറക്കത്തിൽ ആയിരുന്നു.. കുളി ഒക്കെ കഴിഞ്ഞു രണ്ടെണ്ണം ഫോണും നോക്കി ഇരിക്കുന്നുണ്ട്..

ഞാൻ ബെഡിൽ ചാരി കിടന്നപ്പോൾ അവർ രണ്ടുപേരും ഫോൺ മാറ്റി വച്ച് എന്റെ മടിയിൽ കിടന്നു..

“അല്ല.. ഏട്ടാ.. പോകുന്ന കാര്യം എന്തായി?”

അർച്ചന ചോദിച്ചപ്പോൾ ആണ് ഞാൻ അത് ആലോചിച്ചത്..

“നമുക്ക് അന്ന് പകുതി ആയ യാത്ര അവിടെ വച്ച് തന്നെ തുടങ്ങിയാൽ എന്താ?”

“ഗ്രീസ് ആണോ?”

“അതെ.. നമ്മൾ സെന്റോറിനി ദ്വീപിൽ പോകാൻ നിൽക്കുമ്പോൾ ആണ് അന്ന് തിരിച്ചു വരേണ്ടി വന്നത്… അവിടെ നിന്നും തന്നെ തുടങ്ങിയാൽ എന്താ?”

“എനിക്ക് ഓക്കേ ആണ്….”

മീനുവിന്റെ അഭിപ്രായം…

“എനിക്കും.. ഒരു കപ്പലിൽ കയറണം എന്ന് ആഗ്രഹം ഉണ്ട്…”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.