നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

എല്ലാവരും അത് കേട്ട് ചിരിച്ചു…. ഉടനെ തന്നെ ഏവാ യാത്ര പറഞ്ഞു പോയി..

ഇടക്ക് ഒരു ഒഴിവ് കിട്ടിയപ്പോൾ എന്റെ അമ്മ എന്റെ അടുത്ത് വന്നു..

“നിനക്ക് എവിടുന്നാ ഇത്ര പൈസ?”

ഇതാണ് ചോദ്യം..

“ഓഹ് അതോ. ഞാൻ അർച്ചനയും ആയി ചേർന്ന് അവയവ കച്ചവടം നടത്തുന്നുണ്ട്.. എക്സ്പയറി ഡേറ്റ് കഴിഞ്ഞ തള്ളമാരുടെ അവയവം ഒക്കെ നല്ല ഡിമാൻഡ് ആണ്…”

ഞാൻ അവരെ ഒന്ന് നോക്കിയിട്ട് ആണ് അത് പറഞ്ഞത്.. അവരുടെ മുഖം വിളറിയപ്പോൾ എനിക്ക് സന്തോഷം തോന്നി..

അച്ഛനും ഏട്ടനും അടുത്ത് വന്നു..

“മോനെ… നീ ഞങ്ങളെ കാത്തു.. നിനക്ക് ഇതെങ്ങനെ കഴിഞ്ഞു എന്ന് ഞങ്ങൾ ചോദിക്കുന്നില്ല.. അല്ലെങ്കിലും ഉള്ളപ്പോൾ ഉള്ളതിന്റെ വില അറിയാത്തവർ ആയിരുന്നല്ലോ ഞങ്ങൾ.. ഞങ്ങളുടെ മാനം ആണ് കാത്തത്, ഇതിനു നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും എന്നറിയാം.. നിനക്ക് ഉള്ള ഒരു വലിയ ഷെയർ ഞാൻ മാറ്റി വച്ചിട്ടുണ്ട്.. വേണ്ട എന്ന് പറയരുത്..”

അച്ഛൻ എന്റെ കൈ പിടിച്ചു പറഞ്ഞു..

“അച്ഛാ.. അതിൽ ഒന്നും ഒരു കാര്യവും ഇല്ല.. എനിക്ക് ഷെയർ വേണ്ട.. എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല.. “

ഞാൻ മെല്ലെ പറഞ്ഞു.. അത് കേട്ടപ്പോൾ അച്ഛൻ നിരാശപെട്ടു.. എന്നാലും പുഞ്ചിരിച്ചു..

“എന്നാലും അവൻ നമുക്ക് ഒരു പ്രശ്നം വന്നപ്പോൾ ഓടി വന്നല്ലോ….”

അമ്മ വീണ്ടും.. എനിക്ക് ചൊറിഞ്ഞു കയറി വന്നു..

“നിങ്ങൾ എന്താ വിചാരിച്ചു വച്ചത്? എന്റെ ഏട്ടത്തിയെയും അവളെയും തൊട്ടതു കൊണ്ട് മാത്രം ആണ് ഞാൻ ഇടപെട്ടത്.. നിങ്ങൾ കാരണം ആണ് അന്ന് അതൊക്കെ സംഭവിച്ചത്.. സ്നേഹത്തോടെ ഒരു വാക്ക് ചോദിച്ചിട്ടുണ്ടോ തള്ളെ നിങ്ങൾ?”

എന്റെ ഒച്ച ഉയർന്നു… മീനു ഓടി വന്നു എന്റെ കൈ പിടിച്ചു അമർത്തി.. അവളുടെ കണ്ണുകളിൽ വേണ്ട എന്നൊരു ഭാവം..

“ഡാ.. അമ്മ അങ്ങനെ ആണ്.. ഇതിനെ ഇപ്പോൾ ഞങ്ങൾക്ക് തന്നെ സഹിക്കാൻ കഴിയാതെ ആയിട്ടുണ്ട്..”

ഏട്ടൻ പറഞ്ഞപ്പോൾ എനിക്ക് ചിരി ആണ് വന്നത്..

“അത് കൊണ്ട് തന്നെ അവരെ അമ്മ എന്ന് വിളിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്.. “

എടുത്തടിച്ചത് പോലെ ആയിരുന്നു എന്റെ മറുപടി.. അവരുടെ മുഖം കുനിഞ്ഞു..

“പിന്നെ ഇത്…, ഇവൾ ഇപ്പോൾ എന്റെ ഭാര്യ ആണ്.., ഇവൾ എന്താ എന്റെ ഒപ്പം എന്ന് അന്ന് ചോദിച്ചില്ലേ? അതിന്റെ ഉത്തരം ആണ്…”

ഞാൻ മീനുവിനെ ചേർത്ത് പിടിച്ചു.. അച്ഛനും ഏട്ടനും പുഞ്ചിരിച്ചു..

“എന്നോട് ക്ഷമിക്കണം….”

അമ്മയിൽ നിന്നും അങ്ങനെ ഒരു വാക്ക് വന്നപ്പോൾ ഞാൻ ഒന്ന് നോക്കി.. എനിക്ക് സത്യം പറഞ്ഞാൽ അവരോടു ദേഷ്യം ഒന്നും ഇല്ല. അവരുടെ സ്വഭാവം അതാണ്.. അത് മാറില്ല.. ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല…

മെറിനും ലിസയും അങ്ങോട്ട് വന്നു..

“എന്തായാലും അങ്ങനെ ഒക്കെ സംഭവിച്ചത് നല്ലതിനാണ്.. അവനും.. മറ്റുള്ള ആളുകൾക്കും…അവനു ദേഷ്യം ഒന്നും ഇല്ല കേട്ടോ… “

മെറിൻ അച്ഛനോട് പറഞ്ഞു.. അവർക്ക് അത്ഭുതം ആയിരുന്നു.. എങ്ങനെ മെറിനെ പോലെ ഒരു പോലീസ്ഓഫീസർ എന്റെ സ്വന്തം പോലെ എന്ന്.. അവർക്ക് കുറെ അധികം സംശയങ്ങൾ ഉള്ളതായി എനിക്ക് അറിയാം.. എന്നാലും ചോദിക്കാൻ അവസരം ഞാൻ കൊടുത്തില്ല..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.