നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

ഞാൻ ഒരു ബോക്സ് എടുത്തു ഏടത്തിയുടെ കയ്യിൽ കൊടുത്തു.

“ഇതെന്താ വാവേ?”

അവൾ സംശയത്തോടെ എന്നെ നോക്കി..

“തുറന്നു നോക്ക് മടിച്ചി….”

ഞാൻ കവിളിൽ ഒരു കുത്തു വച്ച് കൊടുത്തു.. എന്നെ നോക്കി ചിറി കോട്ടി അവൾ അത് തുറന്നു.. കണ്ണുകൾ വിടർന്നു..
ഡയമണ്ട് നെക്‌ലേസും കമ്മലുകളും ആയിരുന്നു. നക്ഷത്ര ടൈപ്പ് ആണ്. ഏട്ടത്തിക്ക് നന്നായി ചേരും.

“ഇതിന് ഒത്തിരി വില ആയില്ലേ..?”

“വില തിരക്കാൻ നടക്കുന്നു.. ഇത് നോക്ക്.. എങ്ങനെ ഉണ്ട്?”

ഞാൻ ബാഗിൽ നിന്നും തൂവെള്ള അനാർക്കലി ചുരിദാർ എടുത്തു കാണിച്ചു..

“ദേവീ.. സൊ ബ്യൂട്ടിഫുൾ….”

ഏട്ടത്തി അത് നെഞ്ചോടു ചേർത്ത് വച്ചു.. നിറഞ്ഞ കണ്ണുകൾ വച്ച് എന്നെ നോക്കി..

“ഇത്ര പൈസ മുടക്കി എന്തിനാ വാവേ?”

“പണ്ട് കുറെ വാങ്ങി തന്നതല്ലേ? എനിക്ക് വേണ്ടി എത്ര ചീത്ത കേട്ടിരിക്കുന്നു… പിന്നെ ഏട്ടത്തിക്ക് എന്റെ വക വേറെ ഒരു സമ്മാനം കൂടെ ഉണ്ട്…”

“അതെന്താ?”

“ഇത് ഏടത്തിയുടെ ബർത്ത്ഡേയ്ക്ക് കൊണ്ടുവരാം….”

“മറന്നില്ല അല്ലെ..?”

“മറക്കാൻ പറ്റിയ ഒരു മുതൽ… ഒന്ന് പോ ചേച്ചി….”

“ചേച്ചിയോ… “

അവൾ കുടുകുടെ ചിരിച്ചു.. ഞാൻ ബെഡിൽ കിടന്നു ഏടത്തിയുടെ മടിയിൽ തല വച്ചു.
ഏട്ടത്തി എന്റെ മുടിയിൽ കൂടെ സ്നേഹത്തോടെ വിരലുകൾ ഓടിച്ചു.. പണ്ടുതൊട്ടേ ഉള്ള ശീലം ആണ്..

“എന്തൊക്കെ ആണ് അല്ലെ ഏട്ടത്തി നമ്മൾ കടന്നു പോയ കാലം…?”

“മ്മ്മ്… വീട്ടിൽ ഇപ്പോൾ നീയല്ലേ താരം… “

“ഏയ്.. അവർ അതും മറക്കും.. “

“ദേ കിട്ടും ചെക്കാ…”

ഏട്ടത്തി എന്റെ കവിളിൽ പിച്ചി. അപ്പോഴാണ് മീനുവും അർച്ചനയും അങ്ങോട്ട് വന്നത്.. രണ്ടിനും അസൂയ..

“ഇള്ളാകുട്ടി കിടക്കുന്നത് കണ്ടില്ലേ…? “

മീനു അർച്ചനയെ തോണ്ടി..

“നീ പോടീ.. ഇവാൻ എന്റെ കുട്ടി തന്നെ ആണ്…”

ഏട്ടത്തി അവളെ നോക്കി..

“അപ്പൊ ഞാൻ അല്ലെ?”

അവൾ അടുത്ത് വന്നിരുന്നു ഏടത്തിയുടെ തോളിൽ കൈ ഇട്ടു പിടിച്ചു..

“നീയും അതെ.. ഉമ്മ…..”

ഏട്ടത്തി അവൾക്ക് ഒരു ഉമ്മ കൊടുത്തപ്പോൾ അവളുടെ മുഖം തെളിഞ്ഞു. അസൂയ ആണ് പെണ്ണിന്.

മെറിനും ലിസയും അങ്ങോട്ട് വന്നു. രണ്ടുപേരും ചുരിദാർ ആയിരുന്നു വേഷം.. പതിവ് ഇല്ലാത്തതാണ്..
മെറിൻ ഇളം നീല നിറത്തിൽ ഉള്ള ചുരിദാർ.. അവളുടെ സൗന്ദര്യം അത് വല്ലാതെ എടുത്തു കാണിച്ചു.. ലിസ വെളുത്ത ചുരിദാറും..

“ഇതെങ്ങോട്ടാണ് പോകുന്നത്? സുന്ദരികൾ ആയിട്ടുണ്ടല്ലോ…?”

ഞാൻ ഏടത്തിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് ഇരുന്നു..

“പള്ളിയിൽ പോകുവാണ്.. പോയിട്ട് വരാം….”

മെറിൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഞങ്ങളും വരട്ടെ? ഞങ്ങളെ അകത്തു കയറ്റുമോ?”

ഞാൻ ചോദിച്ചു..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.