നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

അവൾ അതൊന്നു ചുണ്ടിൽ മുട്ടിച്ചു.. ആസ്വദിച്ചു ഒരു കവിൾ കുടിച്ച ശേഷം അവൾ എന്റെ ചായ കപ്പ് വാങ്ങി അവൾ കുടിച്ചതിന്റെ ബാക്കി എനിക്ക് തന്നു.. ഞാൻ ചിരിയോടെ അത് വാങ്ങി കുടിക്കുന്നത് അവൾ വല്ലാത്ത ഒരു ഭാവത്തിൽ ആണ് നോക്കി നിന്നത്..
ഒരുതരം നിർവൃതിയോടെ..

അൽപ നേരം കഴിഞ്ഞു അർച്ചന ആണ് ആദ്യം വന്നത്..

ഒരു പുഞ്ചിരിയോടെ വന്നു അവൾ സെറ്റിയിൽ ഇരുന്ന എന്റെ മടിയിൽ കയറി എന്റെ നേരെ ഇരുന്നു.. എന്റെ കയ്യിലെ കപ്പിൽ നിന്നും ഒരു കവിൾ ചായ കുടിച്ചു..

“മ്മ്മ്….?”

ഞാൻ അവളെ നോക്കി… പുഞ്ചിരി ആണ്.

“ഒന്നും ഇല്ലാ എന്റെ സുന്ദര കുട്ടാ….”

അവൾ അതും പറഞ്ഞു എന്റെ കവിൾ രണ്ടും ഇറുക്കി കുലുക്കി ചുണ്ടിൽ ഒരു ഉമ്മ തന്നു..

“ചായ വേണ്ടെടീ…”

അവളുടെ തല മുടി ഒരു വെളുത്ത് മെലിഞ്ഞ കൈ വന്നു കോതി ഒതുക്കിയപ്പോൾ അവൾ തിരിഞ്ഞു നോക്കി.. പുഞ്ചിരിയോടെ മീനു… ഇവരുടെ സ്നേഹം എന്നും എന്നെ അതിശയിപ്പിച്ചിട്ടേ ഉള്ളു…

അവർ രണ്ടും എന്തോ ചെവിയിൽ പറഞ്ഞു ചിരിച്ചു അകത്തേക്ക് പോയപ്പോൾ ഞാൻ ചാരി ഇരുന്നു കണ്ണടച്ചു..

“എന്താണ് ഇത്ര ക്ഷീണം..?”

മെറിന്റെ ശബ്ദം… ഞാൻ ചിരിച്ചു…

“പോടീ കമ്മീഷണറെ….ചായ വേണ്ടേ? “

“ചായ ഒക്കെ ഞാൻ കുടിച്ചോളാം.. ഒന്ന് കുളിക്കട്ടെ..”

അവൾ അകത്തേക്ക് പോയി… ഞാൻ ന്യൂസ് വച്ച് ഇരുന്നു….

***

രാവിലെ ദോശയും ചട്ണിയും കഴിക്കുമ്പോൾ….

“പറ.. എങ്ങോട്ടാ പോകേണ്ടത്?”

ഞാൻ ചോദിച്ചു.. മെറിൻ ഒന്ന് ആലോചിച്ചു..

“ഇത്ര നാളും നടന്ന കാര്യങ്ങൾ മറക്കാൻ പറ്റിയ ഒരിടം.. നല്ല സ്ഥലം ആണെങ്കിൽ മനസിന് ഒരു സുഖം ഉണ്ടാകും…”

അവൾ മെല്ലെ പറഞ്ഞപ്പോൾ എനിക്കും അത് ശരിയാണ് എന്ന് തോന്നി.. കുറച്ചു ദിവസം മാറി നിൽക്കണം. ടീവിയിൽ ന്യൂസ് വന്നപ്പോൾ ഞങ്ങൾ ശ്രദ്ധിച്ചു.. ഇല്ല.. അങ്ങനെ ഒരു ന്യൂസ് ഇല്ല എവിടെയും..

“ന്യൂസ് പോലും വന്നില്ല… ആ ചെക്കനെ ഇനി എന്തിനെങ്കിലും കൊള്ളുമോ ആവൊ…”

മെറിൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു..

“എനിക്ക് ശരിക്കും മതിയായില്ല.. ഇപ്പോഴും ദേഷ്യം ഉള്ളിൽ ഉണ്ട്.. അവൻ ഹോസ്പിറ്റൽ വിട്ടു കഴിഞ്ഞു ഒന്ന് കൂടി പോയി കാണാം..”

ഞാൻ മീനുവിനെ നോക്കി..

“ആഹ്ഹ.. ഞാൻ അടിക്കാം… “

അവൾ ആവേശത്തോടെ പറഞ്ഞു.. മെറിൻ അവളെ നോക്കി കണ്ണ് മിഴിച്ചു കാണിച്ചു.

“നീയാണ് ഈ പെണ്ണിനെ വഷളാക്കുന്നത്…”

“ഞാൻ എന്ത് ചെയ്തു?”

“മിണ്ടാതിരുന്നോ.. ഒരു അടിക്കാരൻ… “

ഞങ്ങൾ പിന്നെ ഒന്നും മിണ്ടിയില്ല.. വെറുതെ എന്തിനാ അവളെ ദേഷ്യം പിടിപ്പിക്കുന്നത്. അന്നത്തെ ദിവസവും അങ്ങനെ പോയി. രാത്രി ഞാനും മീനുവും അർച്ചനയും ഒരുമിച്ചാണ് കിടന്നത്..

***

പിറ്റേ ദിവസം ഉച്ച കഴിഞ്ഞ്‌..

“ഇങ്ങു വാ…”

ഫ്ലാറ്റിൽ വന്ന ഏട്ടത്തിയെ ഞാൻ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി. അവൾക്ക് വേണ്ടി വാങ്ങിയ ചില സാധനങ്ങൾ ബാഗിൽ ഉണ്ടായിരുന്നു.. ഇന്നലെ പോയപ്പോൾ വാങ്ങിയതാണ്.

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.