നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

ഞാൻ സ്കാർലെറ്റിനോട് പറഞ്ഞപ്പോൾ അവൾ എന്റെ അടുത്ത് വന്നു എന്നെ ഒന്ന് കെട്ടിപിടിച്ചു.

“എന്നോട് ക്ഷമിക്കാൻ പറയണം നിന്റെ ഫാമിലിയോട്… “

അവൾ കുറ്റബോധത്തോടെ പറഞ്ഞു.

“ഇറ്റ്സ്സ് ഓക്കേ… ഇനി അടുത്ത തവണ വരുമ്പോൾ കാണാം…”

“എന്നെ കാണാൻ വരുമോ?”

അവൾ ആകാംഷയോടെ ചോദിച്ചു.. ഞാൻ അവളുടെ മുടി ഒന്ന് ഒതുക്കി വച്ചു..

“ഉറപ്പായും വരും… പൊയ്ക്കോട്ടേ?”

“മ്മ്മ്… കാണാം…”

അവൾ ചിരിച്ചു. ഞാനും… മെല്ലെ പുറത്ത് ഇറങ്ങി.. വിക്ടോറിയയെ കൂടെ കണ്ടു. തിരിച്ചു ടൌൺ ഭാഗത്തേക്ക് ചെന്നപ്പോൾ എന്നെ യാത്ര ആക്കാൻ സങ്കടത്തോടെ നിൽക്കുന്ന കുട്ടികൾ.

“അടുത്ത പ്രാവശ്യം നിങ്ങൾക്ക് ഞാൻ ഫുട്ബോൾ കൊണ്ടുവരാം.. എന്നിട്ട് നമ്മുക്ക് ഒരുമിച്ചു കളിക്കാം.. കേട്ടോ?”

അത് കേട്ടപ്പോൾ അവർക്ക് സന്തോഷം.. സങ്കടം ഉണ്ട് അവർക്ക്.. എന്നാലും അവർ കാത്തിരിക്കും. ഭൂമിയിലെ രണ്ടു ദിവസം ഇവിടെ ഇരുപതോളം ദിവസം ആണ് അപ്പോൾ 28 ദിവസം ഇവരെ സമ്പന്ധിച്ചു നീണ്ട കാത്തിരിപ്പ് ആണ്…

എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ തിരിഞ്ഞു.. ക്വീൻ എന്നെ കെട്ടിപിടിച്ചു ചുംബിച്ചു..

“എന്തും നിനക്ക് തരാൻ ഭൂമിയിൽ ആളുണ്ട്.. സമാധാനത്തോടെ ജീവിക്കുക.. ഡിസംബർ, റെവൻ ഇവർ രണ്ടുപേരും വിളിപ്പുറത്ത് ഉണ്ടാകും….പോയിട്ട് വാ.. അമ്മ കാത്തിരിക്കും.. “

അവൾ കണ്ണ് നനച്ചു അത് പറഞ്ഞപ്പോൾ എന്റെ ചങ്ക് തകർന്നത് പോലെ..

“പോയി വരാം.. അമ്മെ…”

ഞാൻ അവളെ നോക്കി.. ബാക്കി എല്ലാവരെയും നോക്കി കൈ കാണിച്ചു.

മെല്ലെ മദർഷിപ്പിലേക്ക് ഞാൻ കയറി.. മെല്ലിറ്റ അകത്ത് ഉണ്ടായിരുന്നു. ഡിസംബർ മെല്ലെ അകത്തേക്ക് കയറി വന്നു.. അവൾ മുടി മുകളിലേക്ക് കെട്ടി വച്ചിരുന്നു.. തോളിൽ സ്വർണ വില്ല്.. പുറകിൽ വാൾ.. അരയിൽ കറുത്ത ബെൽറ്റ് പോലെ എന്തോ…

“എന്താ ഇങ്ങനെ നോക്കുന്നത്?”

“നല്ല ഭംഗി ഉണ്ട്… “

അത് കേട്ടപ്പോൾ അവൾ ചിരിച്ചു.. നാണം വന്നത് പോലെ..

“ഈ വില്ല്.. ഇത് അവർക്ക് ഉപയോഗിക്കാൻ കഴിയാത്തത് എന്താണ്? എന്നാൽ എനിക്ക് ഉപയോഗിക്കാൻ കഴിഞ്ഞു?”

ഞാൻ അവളോട് ചോദിച്ചു..

“ഇത് ഞങ്ങൾക്കും കൃതിരിൻ ബ്രീഡിനും ഉപയോഗിക്കാം.. അതാണ്….വേറെ ആർക്കും കഴിയില്ല. ഇത് ഉണ്ടാക്കിയ ആൾ ഇത് ഡിസൈൻ ചെയ്തത് അങ്ങനെ ആണ്…”

അവൾ പറഞ്ഞപ്പോൾ എനിക്ക് മനസിലായി.. അപ്പോഴേക്കും ട്രിനിറ്റി കൂടെ വന്നു..

മദർഷിപ്പ് മെല്ലെ പൊങ്ങി കുതിച്ചു ഉയർന്നു മെയ്‌വൂണിന്റെ അന്തരീക്ഷം വിട്ടു പറന്നു..

***

അർച്ചന മീനുവിനെ സാരി ഉടുപ്പിക്കുകയായിരുന്നു.. ഏട്ടത്തി കൊണ്ടുവന്നു കൊടുത്ത കരിംനീല കാഞ്ചീപുരം സാരി.. അത് ഉടുത്തു കഴിഞ്ഞപ്പോൾ അവൾ ഒരു സിനിമാനടിയെപോലെ തോന്നി.. വല്ലാത്ത അഴക്..

“എന്തൊരു ഗ്ലാമർ ആണ് മോളെ..”

അർച്ചന മാറി നിന്ന് അവളെ നോക്കി..

“ഒന്ന് പോയെ….”

മീനു നാണത്തോടെ തല താഴ്ത്തി… അർച്ചന അവളുടെ മുടി നന്നായി സെറ്റ് ചെയ്തു വച്ചു..

“ഇപ്പോൾ കണ്ടാൽ ഏട്ടൻ ഇന്ന് തന്നെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കും..എന്നെ നോക്കുമോ ആവൊ..”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.