നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1918

അവൾ ഒരു പാറക്കെട്ടിൽ ഇരുന്നു.. എന്നെയും കൈ പിടിച്ചു അവിടെ ഇരുത്തി..
ഞാൻ അവളെ ഒന്ന് നോക്കി.. സൗന്ദര്യത്തിന്റെ നിറകുടം… അവളെ വിശേഷിപ്പിക്കാൻ എനിക്ക് കഴിയില്ല.. തൂവെള്ള മുടി ആണ് അവളുടെ ഏറ്റവും വലിയ ആകർഷണം.. നീല നിറമുള്ള നീളൻ കണ്ണുകളും ഉയർന്ന നാസികയും ആകൃതി ഒത്ത ചോര തൊട്ടെടുക്കാവുന്ന അധരങ്ങളും മണൽത്തരി നിറച്ച ഗ്ലാസ് ഘടികാരത്തിന്റെ ആകൃതി ഉള്ള ശരീരവും…

അവൾ ചിരിച്ചു.. ഞാൻ ഒന്ന് ചമ്മി… അവളെ അളവെടുക്കുകയായിരുന്നു എന്ന് അവൾക്ക് മനസിലായി..

“പറ റോഷൻ… എന്തൊക്കെ ആണ് അറിയേണ്ടത്?”

അവൾ എന്റെ കൈ വലത്തേ കൈ പിടിച്ചു കയ്യിൽ അമർത്തി വച്ചു. പൂവ് പോലെ ഇളം ചൂടുള്ള കൈകൾ…

“എങ്ങനെ ആണ് നിങ്ങൾ രണ്ടുപേരും മാത്രം ഒരു പ്ലാനെറ്റിൽ? “

അത് കേട്ടതോടെ അവളുടെ മുഖം മാറി.. സങ്കടം വന്നു.. കണ്ണിൽ ജലം വന്നു നിറഞ്ഞു.. ചോദിച്ചത് അബദ്ധം ആയെന്നു എനിക്ക് തോന്നി..

“സോറി.. ഞാൻ അറിയാതെ…. ആം സോറി…”

ഞാൻ അവളുടെ തോളിൽ കൂടെ കൈ ഇട്ടു ഒന്ന് ചേർത്ത് പിടിച്ചു… അവൾ അല്പം നേരം എന്റെ തോളിൽ ചാരി.. എനിക്കും ആകെ വിഷമം തോന്നി..

“സോറി റോഷൻ.. ഞങ്ങൾ രണ്ടുപേർ മാത്രമേ ആ പ്ലാനെറ്റിൽ ഉള്ളു.. അതിന്റെ കാരണം ഞാൻ പറയുന്നില്ല.. സ്കാർലെറ്…
അവൾ എന്താണ് മനസ്സിൽ കണ്ടത് എന്ന് എനിക്ക് അറിയില്ല റോഷൻ.. അവൾ എന്തെങ്കിലും തീരുമാനിച്ചാൽ അതിലും ഒരു ന്യായം ഉണ്ടാകാം..
അവളുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ… എന്തായാലും അവളെ ഇനി ഞങ്ങൾ ഭൂമിയിലേക്ക് വിടില്ല… നിനക്ക് സന്തോഷമായി ജീവിക്കാം..”

അവൾ മെല്ലെ പറഞ്ഞു.. ഒന്ന് ചിരിച്ചു. വീണ്ടും പ്രസന്നത മുഖത്ത് വന്നു..

“മ്മ്മ്.. അന്ന് നടന്നതൊക്കെ ഒരു ഗെയിം ആണെന്ന് പറഞ്ഞില്ലേ? അതെങ്ങനെ?”

അവൾ എന്റെ കണ്ണിലേക്ക് ഒന്ന് നോക്കി.. മെല്ലെ പുഞ്ചിരിച്ചു.. മെല്ലെ പറയാൻ തുടങ്ങി.. എന്റെ സംശയങ്ങൾക്ക് ഉള്ള മറുപടികൾ അവളുടെ കയ്യിൽ ഉണ്ടായിരുന്നു..

****

സ്കാർലെറ്റ് റെവനെ കൊണ്ടുപോയ ദിവസം… സ്കാർലെറ്റ് ഇവരുടെ പ്ലാൻ മനസിലാക്കിയിരുന്നു.. അതുകൊണ്ടു തന്നെ ആണ് അവൾ റെവനെ കൊണ്ടുപോയത്.. അവളെ മാരകമായി മുറിവ് ഏൽപ്പിച്ചു.. മുറിവേറ്റാൽ അവൾക്ക് രത്‌നം ധരിക്കാൻ കഴിയില്ല. അതി ശക്തർക്ക് മാത്രമേ രത്‌നം ധരിക്കാൻ കഴിയുകയുള്ളു.

എന്നാൽ അവൾക്ക് റെവനെ കൊല്ലണം എന്ന് ഇല്ലായിരുന്നു..

അവളുടെ ഉദ്ദേശം മനസിലാക്കാൻ ആണ് എന്നെ അവർ സ്കാർലെറ്റിന്റെ അടുത്തേക്ക് വിട്ടത്.. എന്നെ അവൾ ഉപദ്രവിക്കില്ല എന്ന് ഉറപ്പായിരുന്നു.. എന്നാലും ഡിസംബർ അല്പം ദൂരെ ഒരു മരത്തിന്റെ മുകളിൽ ഉണ്ടായിരുന്നു..

റെവൻ വീണതോടെ അവരുടെ പ്ലാൻ മൊത്തം തകർന്നു.. ക്വീൻ ആയിരുന്നു ഇതിന്റെ ഒക്കെ പ്ലാൻ തയാറാക്കിയത്.. ക്വീൻ, ഡെൽറ്റ, ട്രിനിറ്റി, മെല്ലിറ്റ, റെവൻ പിന്നെ ഡിസംബർ..

വേറെ ആരെയും അറിയിച്ചിരുന്നില്ല..

അതോടെ പ്ലാൻ ബി ആയ രത്‌നങ്ങൾ ധരിക്കാൻ യോഗ്യ ആയ ഒരാളെ കണ്ടുപിടിക്കാൻ ആയി ശ്രമം. എന്നാൽ വിവാഹം കഴിഞ്ഞ കന്യക, മരിക്കാൻ പൂർണ മനസുള്ളവൾ, ഉറച്ച മനഃസാന്നിധ്യം ഉള്ളവൾ.. ഇങ്ങനെ ഒരു മനുഷ്യ സ്ത്രീ എവിടെയും ഇല്ലായിരുന്നു.. ഉണ്ടാകാനും സാധ്യത ഇല്ല. കാരണം വെറുതെ മരിക്കാൻ ആരും തയ്യാറാകില്ല..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.