Tag: malayalam kadhakal

ഉണ്ണി എന്ന ഉണ്ണിക്കുട്ടന്‍ 2124

ഉണ്ണി എന്ന ഉണ്ണിക്കുട്ടന്‍ Unni Unnikkuttan A Malayalam Full Short Story BY Nishal Krishna എന്നെ നിങ്ങള്‍ക്കു പരിചയം കാണില്ല. കാരണം ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും ഇതിനു മുന്‍പ് കാണാന്‍ വഴിയില്ല. അതുകൊണ്ട് ഞാന്‍ തന്നെ എന്നെ പരിചയപെടുത്താം. ഞാന്‍ ഉണ്ണി. വടക്കേടത്തെ സേതുവിന്റെയും സീതയുടെയും മകന്‍. പ്രായം പത്തു വയസ്സ്. വീട്ടിലെല്ലാവരും എന്നെ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്നു. അനുജത്തി മീനുവിനു ഞാന്‍ ഉണ്ണ്യേട്ടന്‍. ദേഷ്യം വന്നാല്‍ അവള്‍ക്കു ഞാന്‍ മാക്രി, മരമാക്രി […]

മറുകന്‍ 2116

മറുകന്‍ Marukan A Malayalam Story BY YASAS കൃഷ്ണകുമാര്‍ അതിസമര്‍ത്ഥനും പ്രശസ്തനും ആകുമെന്ന് അവന്‍റെ അച്ഛന്‍ അച്ചുതന്‍ നായര്‍ക്ക്‌ ഉറപ്പായിരുന്നു. അല്ലെങ്കില്‍ പിന്നെ ജനിച്ചപ്പോള്‍ , കൃഷ്ണകുമാറിന്‍റെ മുതുകില്‍ ഉണ്ടായിരുന്ന പപ്പടത്തിന്‍റെ വലിപ്പമുള്ള ആ കറുത്ത മറുക് കണ്ട്‌ വയറ്റാട്ടി പറൂമ്മ ഉറക്കെ നിലവിളിച്ചപ്പോള്‍ , മോഹാലസ്യപ്പെട്ട ഭാര്യ ശാരദാമ്മയെ ശ്രദ്ധിക്കാതെ അയാള്‍ ചിരിച്ചുകെണ്ടിരുന്നത് എന്തിനാണ്? ഭാര്യയുടെയും സ്വന്തം കുഞ്ഞിന്‍റെയും ദൈനംദിന കാര്യങ്ങളില്‍ താന്‍ ഇടപെട്ടാലും ഇല്ലെങ്കിലും, വിധിയും, മുന്‍ജന്മസുകൃതവും, പൂര്‍വികരുടെ സല്‍കര്‍മ്മങ്ങളുടെ ഫലത്താലും എല്ലാം […]

ചിറകൊടിഞ്ഞ പക്ഷി 2127

ചിറകൊടിഞ്ഞ പക്ഷി Chirakodinja Pakshi Malayalam Story BY VAIKOM VISWAN പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ക്ക് കൂട്ടായ് ഒഴുകിയെത്തുന്ന ഇളംതെന്നല്‍ സ്നേഹയുടെ മുഖത്ത് ഇക്കിളിയിട്ടു കൊണ്ടിരുന്നു. എന്നിട്ടും കാറിന്‍റെ ഗ്ലാസ് അടച്ചു വെക്കാന്‍ അവള്‍ക്കു തോന്നിയില്ല. വയനാട്ടില്‍ നിന്നും ചുരമിറങ്ങിയുള്ള യാത്ര എന്നും അവള്‍ക്കു ഹരമായിരുന്നു.പുറകിലേക്കോടിയൊളിക്കുന്ന വൃക്ഷങ്ങളും, പച്ച വിരിച്ച മൈതാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തേയിലത്തോട്ടങ്ങളും, താഴോട്ടു നോക്കുമ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞു കാണാനാവാത്ത അഗാധതയും എന്നും അവളെ ഹരം പിടിപ്പിച്ചിട്ടേയുള്ളൂ.എത്ര തവണയിങ്ങിനെ ചുരമിറങ്ങിയെന്ന് സ്നേഹക്കു അറിയില്ല. മനസ്സു വല്ലാതെ വേദനിക്കുമ്പോള്‍ […]

രോഹിണി 2146

രോഹിണി Rohini Malayalam Story BY Vidhya.R എന്റെ ഹോസ്റ്റൽ ജീവിതത്തിന്റെ ഏകാന്തതയിലേക്ക് ഇടയ്ക്കിടയ്ക്ക് അവൾ പാദസരങ്ങൾ കിലുക്കി  കൊണ്ട് കടന്നുവരുമായിരുന്നു. “രോഹിണി”  അതാണ് അവൾക്കു ഞങ്ങൾ ഇട്ടിരുന്ന പേര്. ശരിക്കുള്ള പേര് വേറെന്തോ ആണ്. എന്തായലും അവൾക്കും ഈ പേരിഷ്ടമായിരുന്നെന്ന് തോന്നുന്നു.ആര്  ചോദിച്ചാലും രോഹിണി എന്നായിരുന്നു അവൾ പേര് പറഞ്ഞിരുന്നത്. ആറ്  മാസങ്ങൾക്കു മുൻപുള്ള ഒരു ഞായറാഴ്ച ആണ് ആദ്യമായവൾ ഇവിടേയ്ക്ക് വന്നത്. പകലുടനീളം നൈറ്റ് ഷിഫ്റ്റ്ന്റെ ആലസ്യം നീണ്ടുനിന്ന  അന്ന്, ജനാലയിലിലൂടെ താഴേക്കു നോക്കി […]

ബാലന്റെ ഗ്രാമം 2152

ബാലന്റെ ഗ്രാമം BALANTE GRAMAM MALAYALAM STORY BY SUNIL THARAKAN “ഉണ്ണീ  …ഉണ്ണീ … ഈ കുട്ടി ഇതെവിടെപ്പോയി ആവോ ?” മുത്തശ്ശിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കാതുകളിൽ വീണ്ടും പതിക്കുന്നത് പോലെ ബാലന് തോന്നി . “ഞാനിവിടുണ്ട് മുത്തശ്ശി….. ഞാനീ മുരിങ്ങയുടെ ചുവട്ടിൽ നിന്നും പൊഴിഞ്ഞുവീണ പൂക്കൾ പെറുക്കിയെടുക്കുകയാ.” തന്നെ ഒരു നിമിഷം കണ്ടില്ലെങ്കിൽ പോലും പരിഭ്രമവും  അന്വേഷണത്വരയും നിറഞ്ഞ ഈ ശബ്ദം വർഷങ്ങളത്രയും തന്നെ നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് ബാലൻ അത്ഭുതത്തോടെ […]

മഞ്ഞുകാലം 2146

മഞ്ഞുകാലം Manjukalam A Malayalam Story BY Sunil Tharakan – www.kadhakal.com മഞ്ഞുകാലം അതിന്റെ പാരമ്യത്തിലായിരുന്നു ….. വെണ്മയൂറുന്ന മഞ്ഞിൻശകലങ്ങൾ പ്ലാറ്റ്‌ ഫോമിൽ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്‌. ‘തെന്നുന്ന പ്രതലം. സൂക്ഷിക്കുക.’ എന്ന ബോർഡ്‌ ഓപ്പൺ പ്ലാറ്റ്‌ ഫോമിന്റെ ഇരുതലകളിലായി മുൻകരുതലിനായി നാട്ടിയിരിക്കുന്നു. ട്രെയിനിന്റെ വാതിലുകൾ തുറന്ന്‌ യാത്രക്കാർ ഇറങ്ങുവാനായി ഞാൻ കാത്തുനിന്നു. ഇത്‌ അവസാനത്തെ സ്റ്റേഷനാണ്‌. യാത്ര ഇവിടെ അവസാനിക്കുന്നു. അല്പസമയത്തിനുള്ളിൽ വീണ്ടും മടക്കയാത്ര ആരംഭിക്കും. യാത്രക്ക്‌ മുൻപുള്ള പരിശോധനകൾ ട്രെയിൻമാനേജർ എന്ന നിലയിൽ പൂർത്തിയാക്കി, […]

സ്നേഹഭൂമി 2135

സ്നേഹഭൂമി Snehabhoomi Malayalam Story BY Sunil Tharakan – www.kadhakal.com ‘പാഠം മൂന്ന്‌, ഓണം. ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്‌. ഓണം ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ്‌ ആഘോഷിക്കപ്പെടുന്നത്‌.’ മുൻവശത്തെ അഴിയിട്ട വരാന്തയുടെ അറ്റത്തായി കുറുകെ ഇട്ടിരിക്കുന്ന പഴയ മേശയുടെ പുറത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ മാത്തുക്കുട്ടി മലയാളപാഠം വായിക്കുകയായിരുന്നു. അപ്പോഴാണ്‌ അപ്പുറത്തെ വീട്ടിലെ ഹാജിറുമ്മായുടെ താറാവിന്റേതുപോലുള്ള പരുക്കൻശബ്ദം സാധാരണയിലും ഉച്ചത്തിൽ അവരുടെ മുറ്റത്തു നിന്നും അവൻ കേട്ടത്‌. പുസ്തകത്തിൽ നിന്നും ശ്രദ്ധ തിരിച്ച്‌ മാത്തുക്കുട്ടി തല […]

തിരുവട്ടൂർ കോവിലകം 7 29

തിരുവട്ടൂർ കോവിലകം 7 Story Name : Thiruvattoor Kovilakam Part 7 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning  കോവിലകത്ത് നിന്നും പുറപ്പെട്ട കാർ ഇരുട്ടിനെ കീറി മുറച്ച് ഏകദേശം രണ്ട് കിലോമീറ്റര്‍ പിന്നിട്ടു. വിരസതയകറ്റാൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു. ഗുലാം അലി പാടി തുടങ്ങി.. “ഹം തെരേ ശെഹേർ മേ ആയെ ഹേ മുസാഫിർ കി തരഹ്.. സിർഫ്‌ ഏക്‌ ബാർ മുലാകാത്ത് കെ മൌകാ ദേദെ….” സ്റ്റിയറിങ്ങിൽ താളം […]

ശവക്കല്ലറയിലെ കൊലയാളി 5 17

ശവക്കല്ലറയിലെ കൊലയാളി 5 Story : Shavakkallarayile Kolayaali  5 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts   ഫോണ്‍ കട്ട്ചെയ്ത് ജോണ്‍ സെക്കറിയ പറഞ്ഞു, “നമുക്ക് ജനറല്‍ ആശുപത്രി വരെ ഒന്ന് പോകണം… “ അവരേയുംകൊണ്ട് പോലീസ് ജീപ്പ് ജനറല്‍ ആശുപത്രിയിലേക്ക് കുതിച്ചു . ജനറല്‍ ആശുപത്രിയില്‍ എത്തിയ ജോണ്‍ സെക്കറിയ അവിടെ ഉണ്ടായിരുന്ന പോലീസ് സർജൻ ഡോക്ടര്‍ ദേവാനന്ദിനെ കാണാന്‍ പോയി . ജോണ്‍ സെക്കറിയയെ കണ്ടതും ദേവാനന്ദ് “വരൂ” എന്ന് പറഞ്ഞ് […]

നീതിയുടെ വിധി 5 44

നീതിയുടെ വിധി 5 Neethiyude Vidhi Part 5 Author: Kiran Babu | Previous part   ദേവന്റെ ആഹ്ലാദപരിതമായ അലമുറ ആ മുറിക്കുള്ളിൽ മുഴങ്ങിക്കേട്ടു സമയം ഏകദേശം പതിനൊന്നോട് അടുക്കുന്നു………… അങ്ങേത്തലയ്ക്കൽ സാജന്റെ അമ്പരപ്പുകലർന്ന സംസാരങ്ങൾ കേട്ടുകൊണ്ടിരുന്നു.. സാജൻ : ഞാൻ ഇപ്പൊ അങ്ങോട്ട്‌ വരാടാ………. നീ പുറത്തേക്കൊന്നും പോകരുത്…… ദേവൻ : നീ വാ ഇനി വിധിയാണ്….. ഞാൻ വിധിക്കുന്ന വിധി…….. ഒരു ഭ്രാന്തനെപ്പോലെ ദേവൻ ചിരിച്ചു….. ഫോൺ കട്ട്‌ ചെയ്ത് മുഖത്തെ ചിരി […]

ഇരട്ടച്ചങ്കന്‍റെ പ്രണയം 36

ഇരട്ടച്ചങ്കന്‍റെ പ്രണയം Erattachankante Pranayam ✍? Sreenath Sree (അനീഷ്‌ ചാമി )   “ഹായ്‌ ശ്രീയേട്ടാ സുഖമാണോ ” രാത്രി ജോലിത്തിരക്കിനിടയിൽ ഇൻബോക്സിൽ വന്നൊരു മെസേജിൽ ഞാൻ ചുമ്മാ കണ്ണോടിച്ചു. കഥപറയുന്ന രണ്ട് കണ്ണുകൾ ഇൻബോക്സിൽ തെളിഞ്ഞു. മുൻപെപ്പോളോ എന്റെയൊരു സ്റ്റോറിയിൽ പരിചയപ്പെട്ട നാട്ടുകാരി പെൺകുട്ടി. പേര് “അമ്മു ” ” സുഖം കുട്ടി. അവിടെയോ ?” ” സുഖം ശ്രീയേട്ടാ ” ” ഇതെന്താ ഇത്രയും രാത്രി ആയിട്ടും ഉറക്കമില്ലേ. ? ” ” എന്തോ […]

കൊൽക്കത്ത തീസീസ് 8

കൊൽക്കത്ത തീസീസ് Kolkatha thesis by കെ.ആര്‍.രാജേഷ്‌   സയന്‍സ് സിറ്റിക്ക് സമീപമുള്ള തന്‍റെ ആഡംബരവസതിയിലെ എയര്‍കണ്ടീഷന്‍ സംവിധാനത്തിനോ,കോല്‍കത്ത മഹാനഗരത്തിന് കുളിരേകി വീശിയടിക്കുന്ന ആ ഡിസംബര്‍ സന്ധ്യയിലെ തണുത്തകാറ്റിനോ അബനീഷ് റോയിയുടെ മനസ്സിന്‍റെ ചൂടിനെ തണുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല, ഫോണ്‍ ഓഫ്‌ചെയ്ത് ടേബിളിലേക്കിട്ട് അസ്വസ്ഥതയോടെ മുറിക്കകത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന അബനീഷ് റോയിയുടെ ശ്രദ്ധ പെട്ടന്ന്‍ തന്നെ ടെലിവിഷന്‍ചാനലുകളിലേക്ക് തിരിഞ്ഞു…… ” കൊല്‍ക്കത്ത ഫുഡ്‌ബോള്‍ ഫെഡറേഷനെ ഇനി മുഹമ്മദ്‌ താസ്സിം നയിക്കും , വര്‍ഷങ്ങളോളം ഫെഡറേഷനെ നയിച്ച അബനീഷ്റോയിയെപരാജയപ്പെടുത്തിയാണ് താസ്സിം അവരോധിതനാകുനത് […]

ഗൗരി  നിഴലിനോട് പടവെട്ടുന്നവൾ  11

ഗൗരി  നിഴലിനോട് പടവെട്ടുന്നവൾ  Gaury Nizhalinodu padavettunnaval by അൻസാരി മുഹമ്മദ് കെട്ടുങ്ങൽ   കൈകൾ കൂപ്പി ഗംഗാനദിയിൽ നിന്നും മുങ്ങിപ്പൊങ്ങുമ്പോൾ ഒരു വ്യാഴവട്ടത്തിന്റെ ഇപ്പുറം ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ “നായയായും നരിയായും നരനായും” ഒരായിരം വർഷം ജന്മമെടുത്താലും തീരാത്ത അത്രയും പാപത്തിന്റെ കറ ശരീരത്തിലും മനസ്സിലും പിന്നെയും അവശേഷിക്കുന്നു …….. എത്ര തവണ ഗംഗയിൽ മുങ്ങിയാലും കാലാന്തരത്തോളം ഉമിത്തീയിൽ വെന്തുരുകിയാലും തനിക്ക് ശാപമോക്ഷം ലഭിക്കില്ലെന്നറിയാം…….. എങ്കിലും പുതിയ ജന്മത്തിന്റെ പരകായകല്പത്തിലേക്ക് പ്രവേശിക്കാനായി മനസ്സിനെയും ശരീരത്തെയും ഒരുക്കി […]

ഒരു ബോബൻ പ്രണയം 14

ഒരു ബോബൻ പ്രണയം Oru Boban Pranayam by Shabna Shabna Felix “ടീ ഇങ്ങ്ട് കേറി കിടക്കടീ…. അടുത്ത തവണ സമാധാനം ഉണ്ടാക്കാം … ഒന്നു നേരം വെളുത്തോട്ടെ ……” ദേ .. മര്യാദക്ക് അടങ്ങി കിടക്കണ് ണ്ടാ.. ഞാന്‍ താഴെ കെടന്നോളാം .. എന്നെ പറ്റിച്ചില്ലേ ഇങ്ങ്ള്… എല്ലാരുടേം മുന്നില്‍ നാണം കെടുത്തീലേ…നാളെ ഞാന്‍ അപ്പുറത്തെ ലൈലേൻ്റെ മോത്തെങ്ങനെ നോക്കും” അവള്‍ മൂക്ക് പിഴിഞ്ഞു കരഞ്ഞോണ്ടിരുന്നു…. കരച്ചില്‍ കണ്ടാ തോന്നും അവള്ടെ ഉപ്പ മയ്യത്തായീന്ന് … ഒരൊറ്റ ചവിട്ട് […]

തിരുവട്ടൂർ കോവിലകം 2 26

തിരുവട്ടൂർ കോവിലകം 2 Story Name : Thiruvattoor Kovilakam Part 2 Author : Minnu Musthafa Thazhathethil Read from beginning  “എന്തോ ഒരു അപശകുനമാണല്ലോ ശ്യാമേട്ടാ” “ഹേയ് , നിന്റെ തോന്നലാണ് കൂറേ പഴക്കം ചെന്ന മാവല്ലേ വല്ല പൊത്തോ മറ്റോ കാണും ” ശകുനത്തിലും മറ്റും വിശ്വാസമില്ലാത്ത ശ്യാം മറുപടി പറഞ്ഞു . ഭർത്താവിനെ നന്നായി അറിയുന്ന അവന്തിക പിന്നെ ഒന്നും പറയാന്‍ നിന്നില്ല. ശ്യാം പൊട്ടി വീണ മാവിന്റെ കൊമ്പ് അവിടെ […]

തിരുവട്ടൂർ കോവിലകം 1 44

തിരുവട്ടൂർ കോവിലകം 1 Story Name : Thiruvattoor Kovilakam Part 1 Author : Minnu Musthafa Thazhathethil   തുരുമ്പിച്ച വലിയ ഇരുമ്പ് ഗെയിയിറ്റിനു മുന്നില്‍ കാർ നിറുത്തി ശ്യാം സുന്ദർ പുറത്തേക്ക് ഇറങ്ങി. ഗെയിറ്റിൽ അക്ഷരങ്ങള്‍ മാഞ്ഞു തുടങ്ങിയ ഒരു തുരുമ്പിച്ച ഇരുമ്പ് തകിടിൽ “തിരുവട്ടൂർ കോവിലകം” എന്നെഴുതിയ ഒരു ബോര്‍ഡ് തൂങ്ങി കിടക്കുന്നു. അതിന്റെ താഴെ ആരോ ചോക്ക് കൊണ്ട് “പ്രേതാലയം” എന്നെഴുതി വെച്ചിരിക്കുന്നു. ഉള്ളിലോട്ട് മാറി പഴമയുടെ പ്രൗഡി മാറാത്ത തിരുവട്ടൂർ […]

പെരുമഴക്കാലം 25

പെരുമഴക്കാലം Story Name : Perumazhakkalayam Author : Manoj Kumar   രേണുക… അതായിരുന്നു അവളുടെ പേര്… കാണാൻ മൊഞ്ചുള്ള ഒരു നാടൻ പെണ്‍കുട്ടി. ഒരു നാട്ടിൻ പ്രദേശത്തായിരുന്നു ആയിരുന്നു അവളുടെ വീട്. മലഞ്ചരിവും പുഴയും നിറയെ പച്ചപ്പും മരങ്ങളും ഉള്ള ഒരു ഉൾനാടൻ ഗ്രാമം. വെറും നാടൻ പെണ്‍കുട്ടി എന്ന് പറഞ്ഞാൽ പോര രേണുകയെ – ആരും ഒന്ന് നോക്കി പോകുന്ന ഒരു അഴക് ആയിരുന്നു അവൾ. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരുപാട് പേര് […]