ഇരട്ടച്ചങ്കന്‍റെ പ്രണയം 36

Views : 8427

അന്ധവിശ്വാസത്തിന്റെ മതിൽ കെട്ടിൽ വളർന്നവൾ അങ്ങനെ ചെയ്യും.
അവസാനമായി ഞങ്ങളുടെ കൂടികാഴ്ചയാണിന്ന്.
“ഇനി ഈ ജീവിതയാത്രയിൽ നമ്മൾ തമ്മിൽ കണ്ട് മുട്ടില്ല. നിനക്ക് തന്നെയറിയാലോ ഒരു ചൊവ്വാദോഷക്കാരി ജിവിതത്തിൽ തരണം ചെയേണ്ടി വരുന്ന പ്രശ്നങ്ങളെ. ദോഷമുള്ള മറ്റൊരു ജാതകക്കാരൻ തന്നെ വരണം നിന്നെ കെട്ടാൻ. അതൊരു പക്ഷെ കിളവനാവാം, അല്ലെങ്കിൽ ഒരാൾ വരും വരെ ഏറെകാലം നീ കാത്തിരിക്കണം. അപ്പോൾ പൊഴിയുന്നത് നിന്റെ മോഹങ്ങളും സ്വപ്നങ്ങളുമാവാം. ”
“ഉം. എല്ലാം അറിയാം ശ്രീയേട്ടാ. പക്ഷെ വീട്ടുകാരെ വേദനിപ്പിച്ച് എനിക്കൊന്നും നേടണ്ട. എനിക്കുമറിയാം ഇതെല്ലാം വെറും അന്ധവിശ്വാസം ആണെന്ന്. പക്ഷെ എന്ത് ചെയ്യാം ഞാനും ഏറെക്കുറെ അതിനടിക്റ്റായി പോയി. ശ്രീയേട്ടൻ എന്നാ തിരിച്ചു പോകുന്നെ ലീവ് തീരാറായില്ലേ. ?”
” ആയി ഇനി പത്ത് നാൾ കൂടെ. ഡി പെണ്ണേ… എന്റെ ഒരാഗ്രഹം ഒന്ന് സാധിച്ചു തരുമോ ഈ ബുള്ളറ്റിൽ നിന്റെകൂടെയൊരു ഡ്രൈവ്… അതൊരു വല്ലാത്ത മോഹമായിരുന്നു.. സാധിച്ചു തരുമോ, ഒന്ന് കേറുമോ…? ഒരല്പദൂരം പോയി നമ്മുക്ക് പിരിയാം.!!!”
“ഹല്ല ശ്രീ എത്രാമത്തെ തവണയാ ഈ കഥ കേൾക്കുന്നത്. ?”
പിന്നിലൂടെ വന്ന് തോളിൽ കൈയിട്ടുകൊണ്ട് കർണേട്ടൻ ചോദിച്ച ചോദ്യത്തെ ഒരു പുഞ്ചിരിയോടെ ഞാൻ സ്വീകരിച്ചു.
” ഹാ ഇന്നിത് പറയാൻ ഒരു കാരണം ഉണ്ട് കർണേട്ടാ, ഞങ്ങളുടെ മൂത്ത മകൾ ദേവൂന്റെ വിവാഹമാണ് അടുത്ത മാസം പത്തിന് . അതിന് ക്ഷണിക്കാൻ കൂടെയാണ് ഞങ്ങൾ വന്നത്. അവളവിടെ അകത്ത് മിനിചേച്ചിയോട് സംസാരിക്കുന്നു , ഏട്ടന്റെ പുത്രൻമാർക്ക് ശ്രീമാമന്റെ പ്രണയകഥ കേൾക്കണം പോലും. ”
” ആഹാ അമ്മുവും വന്നിട്ടുണ്ടോ. അപ്പോ നീ ഇവന്മാർക്ക് കഥ പറഞ്ഞു കൊടുക്ക് ഞാനൊന്ന് അമ്മുനെ കണ്ടിട്ട് വരാം ”
” എന്നിട്ട് ശ്രീമാമ… അമ്മുവാന്റി അന്നാ ബുള്ളറ്റിൽ കേറിയോ?. ”
“ഉം… കേറി, എന്നിട്ട് പിന്നിലൂടെ കെട്ടിപിടിച്ചു പറഞ്ഞു ഇനിയെന്നെ ഇറക്കിവിടല്ലേ ശ്രീയേട്ടാ എന്ന്….!! പിന്നെ ആ വണ്ടി എവിടെയും നിന്നില്ല. കൊട്ടിയൂരപ്പന്റെ മകളെയും കൊണ്ട് ഗുരുവായൂരപ്പന്റെ മുന്നിലേക്ക്‌, അവിടെ നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും പിന്നെ കുറച്ച് എന്റെ മറ്റ് കൂട്ടുകാരുടെയും മുന്നിൽ വച്ചൊരു മംഗല്യം., നീയൊക്കെ അപ്പോൾ പൊടികുപ്പികളാ. ”
ഞങ്ങളെ ഒന്നാവാൻ സഹായിച്ച ഏട്ടനോട് ഞങ്ങളുടെ മകൾക്ക് വേണ്ടി ഇനി പ്രാർത്ഥിക്കണം എന്നും പറഞ്ഞ് അവിടെ നിന്നും യാത്രയായി.

Recent Stories

The Author

kadhakal.com

2 Comments

  1. Super!!!!

  2. Aneesh story njan vayichu, kidilan avatharanam, excellent work, pranayathinu munmpil oru chowa dhoshavum ila , only Sneham mathram….keep going bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com