കൊൽക്കത്ത തീസീസ് 8

തങ്ങളുടെ കണക്കുകൂട്ടലുകള്‍ പോലെ ഈസ്റ്റ്ബംഗാള്‍ വിജയിച്ച ദിവസ്സം, ഒന്നരമണിക്കുര്‍ കൊണ്ട് കോടികള്‍ കൈയ്യിലെത്തിയത്തിന്‍റെ ആവേശത്തില്‍ പതിവിലേറെ മദ്യപിച്ചു,പതിവുകാരിയായ ജൂഹിയുടെ അടുത്തെത്തിയ രാത്രി…………………………..
കോടികള്‍കയ്യിലെത്തിയവന്‍റെ ഭ്രാന്തമായ ആവേശത്തിന് മദ്യം ഏരിവ്പകര്‍ന്ന ആ രാത്രിയില്‍ പതിവ്തെറ്റിച്ച് ജൂഹിക്ക് പകരം തന്‍റെ കണ്ണുകള്‍ അവളുടെ ഏട്ടുവയസ്സൂകാരി മകളിലേക്ക് തിരിഞ്ഞപ്പോള്‍, ജൂഹിയുടെ കാലില്‍വീണുള്ള അപേക്ഷയും,മകളുടെ ഭയംപൂണ്ട നിലവിളിയുമൊക്കെ വനരോദനമായി മാറിയ രാത്രിയുടെ ബാക്കിപത്രമെന്നോണം തൊട്ടടുത്തപുലരിയില്‍ ബ്രഹ്മപുത്രയുടെ ആഴങ്ങളിലേക്ക് ചാടി ജൂഹിയും,മകളും ജീവിതമാവസാനിപ്പിച്ചപ്പോള്‍,അതൊരു സാധാരണ ആത്മഹത്യമാത്രമാക്കി മാറ്റുവാന്‍ തനിക്ക് വളരെ നിഷ്പ്രയാസം കഴിഞ്ഞിരുന്നു………………
” അറിഞ്ഞോ നമ്മുടെഓഫിസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഒരുപാട് ക്രമക്കേടുകള്‍ കണ്ടുപിടിച്ചിരിക്കുന്നു എന്ന് ,ഏത് നിമിഷവും പോലിസ് അറസ്റ്റ്ചെയ്യാന്‍ സാദ്ധ്യതയുണ്ട് ,തല്ക്കാലം എങ്ങോട്ടെലും മാറാന്‍ വിവേക് വിളിച്ചുപറഞ്ഞു ”
ഭാര്യയുടെ മുറിക്ക് പുറത്ത്നിന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് അബനീഷിനെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്…………
” ഏവിടെ പോകാന്‍ , തല്ക്കാലം എങ്ങും പോകുന്നില്ല ,ഞാനൊന്നു കിടക്കട്ടെ ശരീരത്തിന് തീരെ സുഖമില്ല ”
ഭാര്യക്ക് മറുപടി നല്‍കി
വീണ്ടും കണ്ണുകളടച്ച്‌ ഇരിക്കവെ അബനീഷിനു മുന്നില്‍ അടുത്തചിത്രം തെളിഞ്ഞു, മിഡ്‌നാപ്പുരിലെ ഒരു ഇടുങ്ങിയ മുറിയില്‍ മരിച്ചുകിടക്കുന്ന കാര്‍ത്തിക്മിശ്രയുടെ മുഖം……………….
ഇന്ത്യന്‍ഫുഡ്‌ബോളിനു മിഡ്‌നാപ്പുര്‍ സംഭാവനചെയ്ത ഭാവിവാഗ്ദാനം എന്നായിരുന്നു കാര്‍ത്തിക് എന്ന പതിനെട്ടുകാരനെ ഫുഡ്‌ബോള്‍ വിദഗ്ധര്‍ വിശേഷിപ്പിച്ചിരുന്നത്,……………
രണ്ടായിരത്തിരണ്ടിലെ ഡ്യുറണ്ട്കപ്പ്‌ ഫുഡ്‌ബോളിന്റെ ഫൈനലില്‍ രവീന്ദ്രസരോവര്‍ മൈതാനിയില്‍ ടോളിഗഞ്ച് അഗ്രഗാമിയും- മുഹമ്മദന്‍സ്സ്പോര്ട്ടിങ്ങും ഏറ്റുമുട്ടാന്‍ തുടങ്ങുംമുമ്പ് തന്നെ മത്സരത്തിന്‍റെ നിശ്ചിതസമയത്തും,അധികസമയത്തും ആരുംഗോള്‍അടിക്കില്ല എന്നും ,പെനാല്‍റ്റിഷൂട്ടൗട്ടില്‍ ടോളിഗഞ്ച് അഗ്രഗാമി ഒരു ഷോട്ട് പാഴാക്കുകയും അത് വഴി മുഹമ്മദന്‍സ് വിജയിക്കുന്നു എന്നും,
തുടങ്ങാനിരിക്കുന്ന മത്സരത്തിന്‍റെ ഭാവി കോടികളുടെ കിലുക്കത്തില്‍ താനും കൂട്ടാളികളും തീരുമാനിച്ചുകഴിഞ്ഞിരുന്നു……………………
ആ മത്സരത്തില്‍ ടോളിഗഞ്ചിനായി പെനാല്‍റ്റി പുറത്തേക്കടിച്ചു കളയേണ്ട ചുമതല കാര്‍ത്തിക്ക്മിശ്രയക്ക് ആയിരുന്നു……..
എന്നാല്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ കോടികളുടെ വാതുവെപ്പ് കളിയിലെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് കാർത്തിക്ക് കൃത്ത്യമായി പെനാല്‍റ്റി ഗോള്‍ ആക്കിയപ്പോള്‍ ഒരുനിമിഷം കൊണ്ട് നഷട്ടമായത് അനേകംകോടികള്‍ ആയിരുന്നു …………