ഒന്നുമില്ലാത്തവർ 2129

ഒന്നുമില്ലാത്തവർ Suraj Narayanan | Author. Software Engineer. From Mangard, Kasaragod. Lives in Dubai ഒന്നാമത്തെ പീരിയടിനു മുന്നേ ടീച്ചർ സ്കൂൾ വിട്ടിറങ്ങുമ്പോ അമ്പരപ്പായിരുന്നു കുട്ടികളുടെ മുഖത്ത്.കൊയ്ത്തൊഴിഞ്ഞ നെൽപാടം പിന്നിട്ടാൽ ഇനിയുമേറെ നേരം നടന്നാലേ ബസ് സ്റൊപ്പിലെത്തൂള്ളൂ. ധനു മാസവെയിലിലെ നടത്തം സുഖമുള്ളതല്ലെങ്കിലും പിന്നിടുന്ന കാഴ്ചകളിലെ നൈർമ്മല്ല്യം ക്ഷീണം തോന്നിച്ചില്ല. പാടം കഴിഞ്ഞു തോട്ടിറുമ്പിലെത്തിയാൽ മെല്ലെയെങ്കിലും ഒഴുകുന്ന വെള്ളം ഒരു കുളിരായി മനസ്സിൽ പടരുന്നുണ്ടാവും. ആ കുളിര് മാത്രം മതിയായിരുന്നു കശുമാവിൻ തോട്ടങ്ങൾ അതിരിടുന്ന ചെറുകുന്നുകൾ […]

കുഞ്ഞന്റെ മലയിറക്കം 2127

കുഞ്ഞന്റെ മലയിറക്കം Kunjante Malayirakkam BY ANI Azhakathu ANI AZHAKATHU Writer, Blogger. From Konni. An expatriate മുക്കാൽ ഭാഗത്തോളം കത്തിത്തീർന്ന മെഴുകുതിരി നാളത്തിലേക്ക് അവൻ തന്റെ കണ്ണുകളെ ഉറപ്പിച്ചു നിർത്താൻ ശ്രമിച്ചു. പുറത്തുനിന്നും ജനാലയിലൂടെ അടിച്ചുവരുന്ന കാറ്റിൽ ആ മെഴുകുതിരി നാളം അവന്റെ ഉള്ളിൽ വിഹ്വലതയുടെ ബിംബങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. പുറത്ത് ഇരുട്ട് വല്ലാതെ ഘനീഭവിച്ചുകിടന്നിരുന്നു. ഏതോ ഭയാനകനായ പെരുംപാമ്പ് ഇരയെ വിഴുങ്ങുന്നകണക്കെ പകലിന്റെ അവസാനത്തെ വെള്ളിത്തകിടിനെയും അന്ധകാരം വിഴുങ്ങിയിരിക്കുന്നു. ഒരു വല്ലാത്ത മഴക്കോള് […]

മദ്യപാനിയുടെ ഭാര്യ 2138

മദ്യപാനിയുടെ ഭാര്യ BY REVATHY PRAVEEN എനിക്കീ രാത്രിയെങ്കിലും ഒന്നുറങ്ങണം എന്നുണ്ടായിരുന്നു…. ചിലപ്പോ ഇതെന്‍റെ അവസാനത്തെ രാത്രിയായിരിക്കാം… പല രാത്രികളിലും എനിക്കെന്നോടു തന്നെ ഒരു തരം അറപ്പും വെറുപ്പും തോന്നീട്ടൂണ്ട്.. ഒരു സ്ത്രീ  എന്ന നിലയില്‍ അല്ലെങ്കില്‍ ഒരു ഭാര്യ എന്നനിലയില്‍ ഞാന്‍ ഒരു പാരജയമാണെന്ന് എനിക്കുതന്നെ തോന്നിയ എത്ര നശിക്കപ്പെട്ട രാത്രികള്‍. ഞാനൊരു മദ്യപാനിയുടെ ഭാര്യയാണ്.. അയാള്‍ ഓഫീസ്സില്‍ നിന്നു എറെ വൈകി ലഹരി മൂത്ത് വീട്ടില്‍ എത്തുപ്പോള്‍ അയാള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി അയാള്‍ക്ക് കിടക്ക വിരിച്ച് […]

ഒഴുകിനടക്കുന്നവർ 2112

 ഒഴുകിനടക്കുന്നവർ OZHUKINADAKKUNNAVAR SHORT STORY BY SHYAMJITH.D  Shyamjith D Writer, blogger. From Karikkodu, Kollam. Executive Member at Karikkodu Public Libtary. അടയ്ക്കാ മരത്തിൽ നിന്ന് പഴുത്ത അടയ്ക്കാ താഴെ വീണു, വെയിൽകൊണ്ടുണങ്ങി. അവൻ ചുറ്റും നോക്കി, എല്ലായിടത്തും മരങ്ങൾ, അവന്റെ സംശയം, അമ്മ മരത്തോടു ചോദിച്ചു. ‘അടയ്ക്കയാണോ ആദ്യമുണ്ടായത് മരമാണോ “? പോടാ ദൂരെ അമ്മ മരം ദേഷ്യപ്പെട്ടു. അമ്മമാരോട് ഇത്തരം ചോദ്യം ചോദിക്കുന്നവർ നരകത്തിൽ പോകും. എനിക്ക് നിന്നെ ഇഷ്ടമില്ല. അടയ്ക്കാ […]

ചിറക് മുളച്ച ശലഭങ്ങൾ 10

ചിറക് മുളച്ച ശലഭങ്ങൾ Author : രേഷ്മ പെയ്തിറങ്ങിയിട്ടും റബ്ബർ മരങ്ങളുടെ ചില്ലയിൽ കുടുങ്ങി താഴേയ്ക്കിറങ്ങാനാകാതെ ഇരുട്ടിനോട് തോൽവിയേറ്റു ഭൂമിയെ ചുംബിക്കാനാകാതെ നിന്നു നിലാവ്. ചീവീടുകളുടെ മൂളൽ കൂടി വന്നു, അവരുടെ അംഗസംഖ്യ കൂടിയെന്നു തോന്നുന്നു. പാത്രങ്ങളെല്ലാം മോറിവെച്ച് …. (പാത്രമെന്നു പറയാൻ ഒന്നുമില്ല എണ്ണി തിട്ടപ്പെടുത്താൻ പാകത്തിൽ വറ്റുകൾ ഉള്ള കഞ്ഞിവെള്ളം മാത്രം ഉണ്ടാക്കുന്ന കഞ്ഞിക്കലം) ഇരുട്ടിന്‍റെ മറപറ്റി അമ്മച്ചി കുളിക്കാൻ പോയി. ഞാൻ അടുക്കളപ്പടിയിലിരുന്ന് കൊത്തങ്കൽ കൂട്ടി വെച്ചു ചൊല്ലി, ‘കീരി കീരി കിണ്ണം താ…. […]

കണ്ണീർമഴ 2 41

കണ്ണീർമഴ 15-35 Kannir Mazha Part 15 to 35 Author : അജ്ഞാത എഴുത്തുകാരി   റാഷിക്കാടെ വീട്ടിലെത്തിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.അകത്ത് കയറുമ്പോഴേക്കും ലാന്റ് ഫോൺ നിർത്താതെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. “റാഷി ബിളിക്യായ്രിക്കും, ഇരിക്കപ്പൊറുതിണ്ടായില്ല ന്റെ മോന് .റായേ ജ്ജ് ചെന്നാ ഫോണൊന്നെട്ക്ക്. റാഹിലാത്ത അറ്റന്റ് ചെയ്യാൻ പോയി. പടച്ചോനേ…. ഈ പണ്ടാരം ആ ടെത്തുമ്പോഴേക്കും കോള് കട്ടാവണേ …. ഞാൻ മനസ്സ് നൊന്ത് ശപിച്ചു….. ഞാൻ ഉദ്ദേശിച്ച പോലെത്തന്നെ റാഹിലാത്ത പോയതിനേക്കാളും […]

കണ്ണീർമഴ 24

കണ്ണീർമഴ 1-14 Kannir Mazha Part 1 to 14 Author : അജ്ഞാത എഴുത്തുകാരി അമ്മിക്കുട്ടീടെ മോളിൽ കേറി ഇരിക്കല്ലെ മോളേ….! അമ്മായി ഉമ്മേടെ നെഞ്ച് കല്ലായിത്തീരും… ” ഉമ്മാമ എന്നോട് സ്ഥിരം പറയുന്ന ഡയലോഗ്. എന്നാൽ എനിക്കും ശാഹിക്കാക്കും അതിന്റെ മോളിലിരുന്ന് ഭക്ഷണം കഴിച്ചാലേ വയറ് നിറയൂ .അതിലിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെ….. ചെറിയാത്ത തേങ്ങ ചുരണ്ടുമ്പോൾ അതീന്ന് കുറച്ചെടുത്ത് വായിൽ കുത്തിക്കേറ്റി ഓടുന്നതും എന്റെ ഹരമാണ്. “ന്റെ ,റബ്ബേ ! ഈ […]

കാക്കച്ചി കൊത്തിപ്പോയി 9

കാക്കച്ചി കൊത്തിപ്പോയി Kakkachi kothipoyi Author : സിദ്ദിഖ് പുലാത്തേത്ത് ഞാൻ മൊയ്തു ഞാനും റസിയയും വളരെ ചെറുപ്പം തൊട്ടേ കളിക്കൂട്ടുകാരായി വളർന്നു വന്നതാ. പോരാത്തതിന് ഞങ്ങൾ രണ്ടും അയൽ പക്കങ്ങളിൽ താമസിക്കുന്നവരുമാണ് കളത്തിൽ ബീരാൻ ഹാജിയുടെ രണ്ടാമത്തെ കെട്ട്യോളുടെ രണ്ടാമത്തെ മോളാണ് റസിയ.. ബീരാൻ ഹാജിയുടെ വീട്ടിലെ സ്ഥിരമായ ജോലിക്കാരനായ കാദറുകുട്ടിയാണ് ഞമ്മളെ ബാപ്പ….. വളരെ ചെറുപ്പം തൊട്ടേ കുടുംബമായും അതുപോലെ ഞങ്ങളായും ഉള്ള ഈ… അടുപ്പം സ്ക്കൂളിൽ പത്താം തരത്തിലെത്തിൽ വരേ എത്തി നിൽക്കുന്നു ഈ… […]

ഹൃദയത്തിന്‍റെ കോടതിയിൽ 14

ഹൃദയത്തിന്‍റെ കോടതിയിൽ Hridayathinte Kodathiyil “ഇക്കാ….. നമ്മുടെ മോൾ … നീ കരയല്ലെ ആയ്ശു .. അവൾ എന്തായാലും നമ്മുടെ കൂടെ തന്നെ പോരും .. ” കോടതി വളപ്പിൽ അവരുടെ ഒരേയൊരു മകൾ ശഹാനയെ കാത്തു നിൽക്കുകയാണ് സുലൈമാനും ആയ്ഷയും.. “എന്നാലും എന്റെ മകൾക്ക് ഇത് എങ്ങനെ തോന്നി .. അവളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ‌ അല്ലെ ഞാനും അവളുടെ ഉമ്മയും നോക്കിയത് …., ഇന്നലെ രാത്രി ഭക്ഷണം കഴിക്കുംബോൾ പോലും അവളുടെ മുഖത്ത് ഞാൻ […]

ജന്നത്തിലെ മുഹബ്ബത്ത് 4 51

ജന്നത്തിലെ മുഹബ്ബത്ത് 4 Jannathikle Muhabath Part 4 രചന : റഷീദ് എം ആർ ക്കെ Click here to read Previous Parts ഗൾഫിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് അവളെ കുറിച്ച് ഒന്ന് അന്വേഷിക്കണം എന്നുണ്ടായിരുന്നു പക്ഷെ മുസ്തഫയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു ” വേണ്ട ഇനി അന്വേഷിക്കണ്ട കാരണം അവൾ ചിലപ്പോൾ നിന്നെ മറക്കാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ടാവും ഇപ്പോൾ നിങ്ങൾ വീണ്ടും കണ്ടാൽ നീയും അവളും ഇനിയും വേദനിക്കും. അവള്ക്ക് നല്ലൊരു […]

നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

⭐ നക്ഷത്രക്കുപ്പായം അവസാന ഭാഗം ⭐ ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ Nakshathrakkuppayam  | Author : _shas_ | All Parts എന്താാണ് സംഭവിച്ചതെന്നറിയാതെ പകച്ചു നിൽക്കുമ്പോഴായിരുന്നു..പുറത്ത് വാതിലിന്നടുത്ത് നിന്നൊരു ബഹളം കേട്ടത്..ഒരു ഞെട്ടലോടെയാണവരാ ഭാാഗത്തേക്ക് നോക്കിയത്… “ഷംസുക്കാ .. എന്താ..എന്തായിത്..?” “അ..അറിയില്ല മോളേ..” ആരവങ്ങളുടെ അകമ്പടിയോടെ അവർക്കുമുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു.. പന്തൽ പണിക്കാർ മുഴുവനും ഉണ്ട്..പോരാത്തതിന് കുറച്ച് അയൽ വാസികളും.. “ഓ..രണ്ടുപേർക്കും എന്നതാണാവോ ഇതിന്റെ ഉള്ളിൽ പണി..” “ചുമ്മാ വർത്താനം പറഞ്ഞിരിക്കാൻ കേറിയതാവും ..പാവങ്ങൾ..” “ഹും..ചങ്ങായിന്റെ പെരേൽ അടിഞ്ഞുകൂടി നിക്ക്ണത് ഇതിനാവും ലേ..നല്ല […]

നാലുകെട്ട് 38

നാലുകെട്ട് Naalukettu Author: നവാസ് ആമണ്ടൂർ   ചെങ്കല്ലിൽ പണി തീർത്ത പടവുകൾ കയറി കാട്പിടിച്ച നാലുകെട്ടിന്റെ മുറ്റത്തെത്തി. അസ്തമയസൂര്യന് ചുമപ്പ് പടർന്നു തുടങ്ങിയ നേരം പക്ഷികൾ മരച്ചില്ലകളിലെ കൂടുകളിലേക്ക് തിരിക്കിട്ട് പറക്കുന്നത് കാണുന്നുണ്ട്.നാലുകെട്ടിന് ചുറ്റും അല്പം നടന്നു കണ്ട് കൈയിൽ കരുതിയ താക്കോൽ എടുത്ത് വാതിൽ തുറന്ന് ഒരു കൈ കൊണ്ട് മാറാല തട്ടി മാറ്റി അകത്തേക്ക് നടന്ന് അകത്തുള്ള നടുമുറ്റം വരെയെത്തി. ആളനക്കം അറിഞ്ഞ ഒരു നാഗം വേഗത്തിൽ ഇഴഞ്ഞു നീങ്ങിയത് കണ്ട് ഞെട്ടിപ്പോയി. ആരോ […]

നക്ഷത്രക്കുപ്പായം 30

⭐ നക്ഷത്രക്കുപ്പായം ⭐ ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ Nakshathrakkuppayam  | Author : _shas_ അക്ഷരങ്ങളുടേ ലോകത്തേക്ക് ഞാൻ പറന്നടുക്കുമ്പോൾ..കാറ്റിന്റെ താളത്തിൽ ആടിയുലഞ്ഞ് കൂട്ടം തെറ്റിയ എന്റെ വാക്കുകൾ തെറ്റുകുറ്റങ്ങളായി നിങ്ങളുടെ മനതാരിൽ അലയടിച്ച് മടുപ്പുളവാക്കുന്നെങ്കിൽ ഈ എന്നോട് പൊറുക്കുക.. കഥയുടെ ലോകത്തേക്കിറങ്ങിത്തിരിച്ച് ഇതുവരേ എന്നെ പ്രോത്സാഹിപ്പിക്കുകയും വിമർശനങ്ങളാൽ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി..!!! ഒരുപാട് നല്ല എഴുത്തുകാർ പിറവിയെടുക്കുമീ കാലഘട്ടത്തിൽ… സായാഹ്നവേളയിൽ കുത്തിക്കുറിച്ചെടുത്ത എന്റെ ഈ അക്ഷരക്കൂട്ടങ്ങൾക്ക് പ്രാധാന്യമർഹിക്കുന്നുണ്ടോ എന്നറിയില്ലാ..എങ്കിലും ഇതുവരേയുള്ള എന്റെ കഥകളെ സ്വീകരിച്ച പോലെ ഇതും സ്വീകരിക്കുമെന്ന […]

വൈദേഹി 1553

വൈദേഹി Vaidehi Author : അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ മനസ്സിൽ അസ്വസ്ഥയുടെ പെരുമ്പറ മുഴക്കം കൂടുതൽ ഉച്ചത്തിലായിരിക്കുന്നു.. ട്രെയിൻ എത്തിച്ചേരാൻ ഇനി അധികസമയമില്ല… വരണ്ടുണങ്ങിയ ബജറ പാടത്തിന്റെ അകലെ നിന്നെങ്ങാനും “റാമിന്റെ” നിഴലാട്ടം കാണുന്നുണ്ടോയെന്നു നോക്കി ശ്രവൺഗോണ്ട റെയിൽവേ സ്റ്റേഷനിൽ പാതിമുഖം സാരിത്തലപ്പിനാൽ മറച്ചുപിടിച്ച് കാത്തുനിൽക്കുകയാണ് വൈദേഹി……….. മുന്നിൽ ജീവിതം പോലെ നോക്കെത്താദൂരം നീണ്ടുനിവർന്നു കിടക്കുന്ന റെയിൽപാളം…ഏതോ പുരാതന കാലത്തിന്റെ സ്മാരകം എന്നപോലെ ശ്രവണഗോണ്ട റെയിൽവേ സ്റ്റേഷനും…… ഭുവനേശ്വരിൽ നിന്നും സെക്കന്തരാബാദിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസം മാത്രം കടന്നു […]

ഗൗരി നിഴലിനോട് പടവെട്ടുന്നവൾ 1527

ഗൗരി …. നിഴലിനോട് പടവെട്ടുന്നവൾ Gaury Nizhalinodu padavettunnaval Author : അൻസാരി മുഹമ്മദ് കെട്ടുങ്ങൽ കൈകൾ കൂപ്പി ഗംഗാനദിയിൽ നിന്നും മുങ്ങിപ്പൊങ്ങുമ്പോൾ ഒരു വ്യാഴവട്ടത്തിന്റെ ഇപ്പുറം ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ “നായയായും നരിയായും നരനായും” ഒരായിരം വർഷം ജന്മമെടുത്താലും തീരാത്ത അത്രയും പാപത്തിന്റെ കറ ശരീരത്തിലും മനസ്സിലും പിന്നെയും അവശേഷിക്കുന്നു …….. എത്ര തവണ ഗംഗയിൽ മുങ്ങിയാലും കാലാന്തരത്തോളം ഉമിത്തീയിൽ വെന്തുരുകിയാലും തനിക്ക് ശാപമോക്ഷം ലഭിക്കില്ലെന്നറിയാം…….. എങ്കിലും പുതിയ ജന്മത്തിന്റെ പരകായകല്പത്തിലേക്ക് പ്രവേശിക്കാനായി മനസ്സിനെയും ശരീരത്തെയും ഒരുക്കി […]

സാമന്തപഞ്ചകം 17

സാമന്തപഞ്ചകം Saamanthapanchakam Author: അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ   ചുട്ടെടുത്ത കളിമൺ കട്ടകളിൽ വർണ്ണചിത്രങ്ങളാൽ പണിതീർത്ത പ്രജാപതിയുടെ വീടിന്റെ അകത്തളങ്ങളിലെ മൺചിരാതിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു…. ദുഃസ്വപ്നം കണ്ട്‌ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു വൈശമ്പായനൻ… മൺകൂജയിലെ തണുത്ത വെള്ളം ആർത്തിയോടെ കുടിക്കുമ്പോഴും ഭാര്യ സുമാദേവിയുടെ ആധിയോടുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വൈശമ്പായനൻ ജനല്പാളിയിൽ കൂടി പുറത്തേക്ക് നോക്കി.. “രാത്രിയുടെ മുന്നാം യാമം കഴിഞ്ഞിരിക്കുന്നു. പുലർകാലത്ത് താൻ കണ്ട ദുഃസ്വപ്നം യാഥാർഥ്യം ആകുമോ?”… […]

തിരുവട്ടൂർ കോവിലകം 7 29

തിരുവട്ടൂർ കോവിലകം 7 Story Name : Thiruvattoor Kovilakam Part 7 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning  കോവിലകത്ത് നിന്നും പുറപ്പെട്ട കാർ ഇരുട്ടിനെ കീറി മുറച്ച് ഏകദേശം രണ്ട് കിലോമീറ്റര്‍ പിന്നിട്ടു. വിരസതയകറ്റാൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു. ഗുലാം അലി പാടി തുടങ്ങി.. “ഹം തെരേ ശെഹേർ മേ ആയെ ഹേ മുസാഫിർ കി തരഹ്.. സിർഫ്‌ ഏക്‌ ബാർ മുലാകാത്ത് കെ മൌകാ ദേദെ….” സ്റ്റിയറിങ്ങിൽ താളം […]

ശവക്കല്ലറയിലെ കൊലയാളി 5 17

ശവക്കല്ലറയിലെ കൊലയാളി 5 Story : Shavakkallarayile Kolayaali  5 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts   ഫോണ്‍ കട്ട്ചെയ്ത് ജോണ്‍ സെക്കറിയ പറഞ്ഞു, “നമുക്ക് ജനറല്‍ ആശുപത്രി വരെ ഒന്ന് പോകണം… “ അവരേയുംകൊണ്ട് പോലീസ് ജീപ്പ് ജനറല്‍ ആശുപത്രിയിലേക്ക് കുതിച്ചു . ജനറല്‍ ആശുപത്രിയില്‍ എത്തിയ ജോണ്‍ സെക്കറിയ അവിടെ ഉണ്ടായിരുന്ന പോലീസ് സർജൻ ഡോക്ടര്‍ ദേവാനന്ദിനെ കാണാന്‍ പോയി . ജോണ്‍ സെക്കറിയയെ കണ്ടതും ദേവാനന്ദ് “വരൂ” എന്ന് പറഞ്ഞ് […]

തിരുവട്ടൂർ കോവിലകം 6 33

തിരുവട്ടൂർ കോവിലകം 6 Story Name : Thiruvattoor Kovilakam Part 6 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning  കോവിലകം ലക്ഷ്യമാക്കി വന്ന ആ വിചിത്ര ജീവി കോവിലകത്തിന്റെ മുകളില്‍ എത്തിയതും ഒരു സ്ത്രീ രൂപമായി പരിണമിച്ച് വായുവിലൂടെ ഒഴുകി മുറ്റത്തേക്കിറങ്ങി . ആ സ്ത്രീ രൂപം നിലം തൊട്ടതും നായകൾ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി . ആകാശത്ത് കറുത്ത മേഘങ്ങൾ രൂപപ്പെട്ടു. മിന്നല്‍ പിണരുകൾ ഭൂമിയിലേക്ക് തുടരേ തുടരെ പതിച്ചു കൊണ്ടിരുന്നു […]

തിരുവട്ടൂർ കോവിലകം 5 42

തിരുവട്ടൂർ കോവിലകം 5 Story Name : Thiruvattoor Kovilakam Part 5 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning  ജോലിക്കാരി അമ്മുവിന്റെ നിലവിളി കേട്ട് കുളപ്പുരയിലേക്ക് ഓടിയെത്തിയ കൃഷ്ണന്‍ മേനോന്‍ “ചതിച്ചല്ലോ ഭഗവതി “എന്ന് നിലവിളിച്ചു. കാൽമുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങിയപ്പോൾ അയാൾ പരിസരം മറന്ന് അവിടെയിരുന്നു. കുളത്തിലേക്കിറങ്ങുന്ന പടികളിൽ പകുതി ശരീരം വെള്ളത്തിലും ബാക്കി കരയിലുമായി ആ കാവല്‍ക്കാരന്റെ ജീവനറ്റ ശരീരം കിടക്കുന്നു . പാമ്പ് കൊത്തിയത്‌ പോലേയുള്ള ഇടതു കാലിലെ […]

അജ്ഞാതന്‍റെ കത്ത് 9 40

അജ്ഞാതന്‍റെ കത്ത് 9 Ajnathante kathu Part 9 bY അഭ്യുദയകാംക്ഷി | Previous Parts     ” സിബി ബാലയുടെ കേസെന്തായിരുന്നു?പറഞ്ഞു തരാമോ? സാമുവേൽ സാറിന്റെ മുഖത്ത് തിരിച്ചറിയാനാവാത്ത ഭാവങ്ങൾ. 2013 ൽ അച്ഛൻ സ്വന്തം റിസ്ക്കിൽ ഫയൽ ചെയ്ത കേസാണിത്. അതിന്റെ ആദ്യ കേസ് കഴിഞ്ഞു വരുന്ന വഴിയാണ് പരമേശ്വരൻ ആക്സിഡണ്ടായത്” ” സിബി ബാലയുടെ കേസ് എന്തായിരുന്നെന്നറിയാമോ?” ” അറിയാം. സിബിയുടെ ഭർത്താവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഹോസ്പിറ്റലിനെതിരെയുള്ള ഒരു കേസായിരുന്നു. ഡോക്ടറുടെ […]

വൈകി ഓടുന്ന വണ്ടികൾ 38

വൈകി ഓടുന്ന വണ്ടികൾ Vaiki odunna Vandikal  Author : Viswanadhan Shornur പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയിൽ തട്ടിത്തെറിച്ചുവീഴുന്ന മഴത്തുള്ളികളെ നോക്കി കാത്തിരിപ്പുകേന്ദ്രത്തില്‍ അക്ഷമനായി തനിക്ക് പോകേണ്ട ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ദേവ്കിരൺ. ഗതകാലചിന്തകളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന മഴത്തുള്ളികളെ നോക്കി സദാ കൊണ്ട്നടക്കാറുള്ള റൈറ്റിങ്ങ് പാഡിൽ സമയം കളയാനെന്നോണം കുത്തി കുറിക്കാൻ ശ്രമിക്കുമ്പോഴാണ് “ദേവ് !!! ദേവ് കിരൺ എന്ന ഡി.കെ അല്ലേ ?” എന്ന് ചോദിച്ചുകൊണ്ട് ഒരു യുവതി അടുത്തേക്ക് വന്നത്. “അതേ” എന്ന് പറഞ്ഞു മുഖത്തേക്ക് […]