ഒന്നുമില്ലാത്തവർ 2129

Views : 7390

മംഗലാപുരം എത്തുവാൻ ഇനി 10 മിനുട്ട് ബാക്കി. ഒന്ന് മുഖം കഴുകി വരൻ സമയമുണ്ട്. വേണ്ട. സ്റ്റേഷൻ പരിസരം ജനങ്ങൾ നിറഞ്ഞിരിക്കുന്നു. അനിയൻ കാത്തിരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പ്ലാറ്റ്‌ഫോമിനു പുറത്തായിരിക്കും. പുറത്തേക്കു നടന്നു. ടാക്സി കാരുടെയും ഓട്ടോക്കാരുടെയും കയ്യിൽ നിന്ന് വഴുതി മാറാൻ പ്രത്യേക കഴിവ് തന്നെ വേണം. ആകാശത്തെ താങ്ങി നിർതിയപൊൽ അഹങ്കരിക്കുന്ന കെട്ടിടങ്ങൾക്കു അപരിചിത ഭാവം. അവൻ പുറത്തു തന്നെയുണ്ട്. മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു പരാജയപെട്ടു. അവന്റെ മുഖത്തിന് പ്രത്യേകിച്ച് ഒരു ഭാവവും ഇല്ല. നിർവികാരത തളം കെട്ടി നില്ക്കുന്നുണ്ട് എന്നത്തേയും പോലെ.

വലിയ ആശുപത്രി വരാന്തയിലൂടെ മുന്നോട്ടു നടന്നു. ലോകത്തിന്റെ അങ്ങേ കോണിലാണ് വരാന്തയുടെ അവസാനം എന്ന് തോന്നിപോയി. വെള്ളരിപ്രാവുകളെ കൂട്ട് മാലാഖമാർ വലിയ ശബ്ദങ്ങലോടെ കടന്നു പോയി. എങ്കിലും ഒരു നനുത്ത തലോടൽ അരികിലൂടെ കടന്നു പോയോ പോലെ.

വടി കുത്തി വെച്ചു നടക്കുന്ന വൃദ്ധന്റെ കണ്ണിൽ എന്താണെന്നു മനസ്സിലായില്ല. എന്നാലും എന്തോക്കെയോ പിറുപിറുക്കുന്നുണ്ട്. നട തള്ളിയ മക്കളെ ശപിക്കരുതെന്നു ദൈവത്തോട് കേഴുന്നതാവാം. വരാന്ത അവസാനിക്കുകയാണ്. ഇപ്പൊ അനിയൻ വഴികാണിക്കുന്നു. അമ്മയെ അഡ്മിറ്റ് ചെയ്ത റൂമിലല്ല പോലും അമ്മയിപ്പോ. ഭേദമായിട്ട് കിടത്തുന്ന സ്ഥലത്തിന് മോർച്ചറി എന്നും പെരുണ്ടത്രേ. അനിയൻ കവൽക്കരനോട് കയർത്തു സംസരിക്കയാണ്. അമ്മ കിടക്കുന്ന റൂമിലേക്ക് പോകാൻ മക്കൾക്ക് അനുവാദം ഇല്ല. പുറത്തു കാത്തു നില്ക്കാം. എന്നത്തേയും പോലെ അമ്മ വെളുത്ത വസ്ത്രം തന്നെ ധരിച്ചിരിക്കുന്നു. ശാന്തമായ മുഖത്ത് ഒരു ചെറിയ മന്ദഹാസം കാണുന്നുണ്ടോ? കണ്ണീർ ധാരയായി ഒഴുകി. അരികെ നിൽക്കുന്നവർ അറിയാത്ത ഭാഷയിൽ സമാധാനിപ്പിക്കുന്നുണ്ട്. കണ്ണ് തുടച്ചു ചുറ്റിലും നോക്കി. ആ കണ്ണുകൾ ഇവിടെയെങ്ങാനും ഉണ്ടോ? ആ കൈകളിൽ ഒന്ന് മുഖം ചേർത്ത് കരയാൻ നെഞ്ചോട് ചേർന്നു നില്ക്കാൻ….

Recent Stories

The Author

rajan karyattu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com