കണ്ണീർമഴ 2 41

Views : 11720

“ഇക്കാനോട് സംസാരിച്ച് കഴിഞ്ഞ് ഉമ്മ ഫോൺ എനിക്ക് നേരെ നീട്ടി.”
കാർ മേഘം ഇരുണ്ട് കൂടിയത് പോലെയുള്ള ഉമ്മയുടെ മുഖം തെളിഞ്ഞ ആകാശം പോലെ ആയി.
റാഷിക്ക കോൾ കട്ട് ചെയ്തിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് കുളിക്കാനൊരുങ്ങുമ്പോഴാണ് വീണ്ടും ഫോൺ ശബ്ദിച്ചത്. പരിചയമില്ലാത്ത നമ്പർ. അറ്റന്റ് ചെയ്യണോ വേണ്ടേ യോ എന്ന് സംശയിച്ച് നിൽക്കുമ്പോഴേക്കും കോൾ കട്ടായി .കുളി കഴിഞ്ഞ് വരുമ്പഴേക്കും അതേ നമ്പറിൽ നിന്നും വീണ്ടും കോൾ വന്നു .റാഹിലാത്തയോ റനീഷാത്തയോ ആയിരിക്കുമോ എന്ന് സംശയിച്ച് അറ്റന്റ് ചെയ്തു. ഒരു പാടു തവണ വിളിക്കാൻ മാത്രം ആരുമില്ലല്ലോ .കാര്യമായി വിളിക്കുന്നത് ഷാഹിക്കയും റാഷിക്കയും അമ്മുവും മാത്രമാണ്. നമ്പർ അറിയാത്തത് കൊണ്ട് റാസിഖ് വിളിക്കാറില്ല.
” ഹലോ…..”
ഇതുവരെ കേൾക്കാത്ത പുരുഷ ശബ്ദം.
“ഹ ….. ഹലോ…..”
ഇതാരാപ്പാ പുതിയൊരാൾ എന്ന് കരുതി ഞാൻ വിക്കി വിക്കി ചോദിച്ചു.
“ഫർസയല്ലേ…. ”
“അല്ല …..” ഞാൻ നെറ്റി ചുളിച്ചു.
“പിന്നെ…. പിന്നെ ഇതാരാ …..”
“ഇങ്ങള് ആർക്കാ വിളിച്ചെ…. ” അൽപ്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു.
“ഫർസയ്ക്ക്…..”
“എന്നാ ഇങ്ങള് ഉദ്ദേശിച്ച ഫർസ അല്ല ഞാൻ……”
ദേഷ്യം ഇരട്ടിച്ചു.
“ഹയ് ! ചൂടാ വല്ലിഷ്ടാ….!…”
” ഇങ്ങക്കിപ്പൊന്താ ബേണ്ടേ….. ”
“ഇയാൾടെ പേരെന്തുവാ …….”
“ഊം…..അന്റെ സൂക്കേട് നിക്ക് മനസ്സിലായി .ഇയ്യൊന്ന് ഫോൺ വെച്ച് പോയേ …..”
ശകാരവും ദേഷ്യവുമെന്നോണം ഞാൻ പറഞ്ഞു കോൾ കട്ട് ചെയ്തു. പിന്നേം വിളി അധികരിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫാക്കി ഷെൽഫിൽ വെച്ചു.
ളുഹർ നിസ്കാരം കഴിഞ്ഞ് കുറച്ച് കിടന്നെങ്കിലും ആരായിരിക്കും വിളിച്ചതെന്നോർത്ത് ടെൻഷൻ കൂടി .മൊബൈൽ സ്വിച്ച്ഡ് ഓഫായതോടെ റാഷിക്കാടേം മറ്റും വിളികൾ ലാന്റ് ഫോണിലായി. എത്ര നേരം സംസാരിച്ചാലും ഉമ്മയ്ക്ക് വിരോധമൊന്നും തോന്നാറില്ല.
നോമ്പിന് ഇനി രണ്ടു ദിവസം കൂടി മാത്രമേ ഉള്ളൂ. റാഹിലാത്തവരുമെന്ന് പറഞ്ഞതല്ലാതെ കൂടുതൽ വിവരമൊന്നും കിട്ടിയില്ല.ഓഫ് ചെയ്ത ഫോൺ ഓണാക്കി ഞാൻ റാഷിക്കാടെ ഫോണിലേക്ക് വിളിച്ചു. കട്ട് ചെയ്ത ഉടനെ ഇക്ക തിരികെ വിളിക്കുകയും ചെയ്തു.പരാതിയോടെയും പരിഭവത്തോടെയുമാണ് ഞാൻ കോൾ അറ്റന്റ് ചെയ്തത്.ഇക്ക ഇങ്ങോട് മിണ്ടുന്നതിന് മുമ്പ് തന്നെ ഞാൻ അങ്ങോട്ട് പറയാൻ തുടങ്ങി.
“എന്താ! ഇക്കാ….. പെങ്ങളെ കാര്യം നോക്കുന്നതിനിടയിൽ ഈ പെണ്ണിന്റെ കാര്യം മറന്നോ…..”
“ന്തൊക്കെയാ ശാദീ ഇയ്യ് പറയണേ ! അസൂയയാ അനക്ക്.” ഇക്കാക്ക ചിരിച്ചു.

“ഊം. …..ഇത്തിരി ഇല്ലാതില്ല.”
“അപ്പൊ അന്റെ അമ്മു എത്ര മാത്രം അസൂയപ്പെടണം….’
ഉടനെ വന്നു, ഉരുളയ്ക്കുപ്പേരി പോലെ ഇക്കാടെ മറുപടി.
ശരിയാ…… റാഷിക്ക പറഞ്ഞത്……. അമ്മു എന്ത് മാത്രം അസൂയപ്പെടണം, ശാഹിക്ക എന്നോട് കാണിക്കുന്ന സ്നേഹം കണ്ടിട്ട്. ഇന്നുവരെ ഒരു പരാതിയോ പരിഭവമോ അമ്മു കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല. മറ്റൊരു പെണ്ണായിരുന്നെങ്കിൽ എപ്പഴേ കുടുംബ കലഹം നടന്നേനെ.
“ഞാനൊന്ന് ചൂണ്ട ഇട്ടു നോക്കീതല്ലെ….”
അൽപം ചമ്മലോടെ ഞാൻ പറഞ്ഞു
“ഊം….. ഊം…. എന്നിട്ട് അന്റെ ചൂണ്ടേല് മീൻ കൊത്തിയോ ശാദ്യേ”
എന്റെ ചൂണ്ടയ്ക്ക് പകരമായി ഇക്ക എറിഞ്ഞത് വലയായിരുന്നു…..
“ന്റെ ! പൊന്നേ ഞാൻ തോറ്റു …….”
ഞാൻ ചെറുതായൊന്നു ക്ഷമാപണം നടത്തി.
“അല്ല ശാദ്യേ….. ഇപ്പൊ ന്താ പതിവില്ലാണ്ട് ഇയ്യ് വിളിച്ചെ….. ഞാനങ്ങട്ട് വിളിക്കണമെന്ന് കരുതി ഇരിക്യാർന്നു.”
“ഞാൻ റാഹിലാ ത്താടെ കാര്യം അറിയാൻ വേണ്ടി വിളിച്ചതാ…. ”
“ഇത്താത്ത നോമ്പ് ഒന്നിന് ഇവിടന്ന് എറങ്ങും. കൂടെ വേറെ രണ്ടാളും കൂടീണ്ട്. ”
റാഷിക്കാടെ പറച്ചിലിൽ തന്നെ ഒരു സന്തോഷം ഞാൻ കണ്ടു.ഇക്കയും വരുമോ ….. മനസ്സിൽ ആയിരം നക്ഷത്രക്കൾ മിന്നി.
“ഇക്കാ ഇങ്ങള് ……. ഇങ്ങളും പോരുന്നുണ്ടോ…… ”
സ്വപ്നങ്ങൾ ഉള്ളിലൊതുക്കിയായിരുന്നു എന്റെ ചോദ്യം ‘
“ഇതാ ഇപ്പൊ ശേലായേ …. ഞാനിപ്പം ഇങ്ങട്ട് പോന്നിട്ട് മാസങ്ങളല്ലെ ആയുള്ളൂ…… മോളേ……”
ഇക്ക ഒരു പരിഹാസച്ചിരി ചിരിച്ചു.ഞാനാകെ ചമ്മി.
“എന്തിനാ ഇങ്ങള് കളിയാക്കണേ …..”
എന്റെ മുഖം വീർക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. പ്രതീക്ഷ നഷ്ടപ്പെട്ടതും ഇക്കാടെ പരിഹാസവും കൂടി ആയപ്പോൾ എന്തോ ഒരു നാണക്കേട് തോന്നി.
” ന്റെ ശാദ്യേ റനീഷാത്തായും റാസിയും വരുന്ന കാര്യാ ഞാൻ പറയാൻ വന്നത് .”
“ഓല് വന്നിട്ട് നിക്കെന്താ ക്കാനാ…… ” വെറുതെ ഗൗരവം നടിച്ചു ചോദിച്ചു .
“ഓല് വന്നാല് അനക്കന്നല്ലെ നേട്ടം …… ”
“നിക്കോ…..”
റനീഷാത്താടെ സ്വഭാവം കാണാം എന്നായിരിക്കോ ഇക്ക ഉദ്ദേശിക്കുന്നത്.
“ഊം….. അനക്കന്നെ …..”
“ഇങ്ങള് കാര്യം തെളിച്ച് പറയ്……”
“അതൊക്കെ ഓല് എത്തിയേഷം പറയും. ഇപ്പൊ നിക്ക് കൊറച്ച് തെരക്ക്ണ്ട്. ”
അങ്ങോട്ട് എന്തേലും ചോദിക്കുന്നതിന് മുമ്പ് ഇക്ക കോൾ കട്ട് ചെയ്തു. എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യം.ഒരു കാര്യം പറയുമ്പോൾ മുഴുമിപ്പിക്കാതെ കട്ട് ചെയ്യുന്നത്.പറയാനുള്ളത് പറഞ്ഞ് തീർത്താലെന്താ……. ഇക്കാക്കാനെ കുറ്റപ്പെടുത്തിക്കൊണ്ട് ഓരോന്ന് പറയുന്നതിനിടയിൽ കൈയിലുള്ള ഫോൺ വീണ്ടും ശബ്ദിച്ചു.ഇക്കാക്ക പറയാൻ വിളിക്കുന്നതാണെന്ന് കരുതി നമ്പർ പോലും നോക്കാതെ അറ്റന്റ് ചെയ്തു.
“ഊം… അപ്പൊ ന്നോട് പറയാതിരിക്കാൻ പറ്റില്ലിങ്ങക്ക് ല്ലേ….. ഒരു ചിരി പാസാക്കിക്കൊണ്ട് ഞാൻ പറഞ്ഞു…….
” അതേയ്……ആരോടാടോ തനിക്കിത്ര പരിഭവം…… ”
ശബ്ദത്തിന്റെ മാറ്റവും സംസാരത്തിന്റെ ശൈലിയും ശ്രദ്ധിച്ചപ്പോൾ മറ്റാരോ എന്ന് തോന്നി. ഫോണിലേക്ക് നോക്കി. മുമ്പ് വിളിച്ച അജ്ഞാതൻ ……റബ്ബേ…… ഇതാരായിരിക്കും ഈ പുതിയൊരാൾ ……

ഫോൺ കട്ട് ചെയ്യലും സ്വിച്ച് ഓഫ് ചെയ്യലും എനിക്ക് പുതിയൊരു ജോലിയായി മാറി.ആകെയുള്ള സമാധാനം മൊബൈലായത് കൊണ്ട് പുതിയ കോൾ വരുന്നതിനെ കുറിച്ച് റാഷിക്കാനോട് വിശദീകരിക്കാനും നിന്നില്ല. ഇക്ക പറഞ്ഞതിന്റെ പൊരുളും എന്നെ കുഴക്കിയിരുന്നു.”അവർ വന്നാൽ നേട്ടം നിനക്കല്ലെ ” എന്ന്. ആ വാചകം മനസ്സിൽ വെച്ച് ഗൾഫുകാരുടെ വരവിനായി കാത്തിരുന്നു.
നോമ്പിന് തലേ ദിവസം പള്ളിയിൽ നിന്ന് മാസപ്പിറവി കണ്ട തക്ബീർ ധ്വനി മുഴങ്ങി. മനസ്സിൽ എന്തോ ഒരു വല്ലാത്ത സന്തോഷം തോന്നി. എന്തൊക്കെയോ നന്മകൾ ചെയ്യാനുള്ളത് പോലെ.
ഉമ്മ നിസ്കാരപ്പായയിൽ ഇരിപ്പാണ്. കുട്ടികളൊന്നും റാഹിലാത്താന്റെ അപകടത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. റനീഷാത്തയും റാസിഖും വരുന്നുണ്ടെന്ന് മാത്രം അറിയാം.അത് കൊണ്ട് അവരൊക്കെ ഭയങ്കര സന്തോഷത്തിലാണ്. റുബൈദ് തറാവീഹിന് വേണ്ടി പള്ളിയിലേക്ക് പോയി.
എന്റെ വീട്ടിലിപ്പൊ ആളും ബഹളമൊക്കെയായിരിക്കും. അമ്മു വന്ന ശേഷം ഉമ്മാമയും മരുമക്കളൊക്കെ ചേർന്ന് തറാവീഹ് നിസ്കാരത്തിനായി പുരയിലേക്ക് വരും. അയലത്തെ ഹലീമാത്തയും നദീറയൊക്കെ ഉണ്ടാവാറുണ്ട് നിസ്കാരത്തിൽ പങ്കെടുക്കാൻ. എല്ലാരും കൂടുമ്പോഴേക്കും രണ്ട് സ്വഫ് ആൾക്കാരുണ്ടാവും.ലേഡീസ് ഹാളിലാണ് നിസ്കാരം. എല്ലാവരും വരുന്നതിന് മുമ്പ് തന്നെ അമ്മു അവിടെയൊക്കെ അടിച്ച് വൃത്തിയാക്കി വെക്കും. അമ്മായിമാരെ കുട്ടികളെയും അയൽക്കാരെ കുട്ടികളെയൊക്കെ ബെഡ് റൂമിൽ കളിക്കാനയച്ച് കതകടക്കും. അമ്മു തന്നെയാണ് നിസ്കാരത്തിന് നേതൃത്വം വഹിക്കുന്നത്. വളരെ സാവധാനത്തോടെയാണ് ഖുർആൻ പാരായണമൊക്കെ.ശദ്ദും മദ്ദുമൊക്കെ ശ്രദ്ധിച്ച്.അതിനാൽ അമ്മുവിന്റെ കൂടെ മഅമൂമായി നിൽക്കാൻ എനിക്ക് വല്ലാത്ത മടിയാണ്.സൂ:റ ലൈലിൽ തുടങ്ങിയാൽ സൂ:റ ന്നാസ് വരെ ഓതുകയാണ് പതിവ്.വിത്റ് നിസ്കാരം വരെ കൃത്യമായി ഇരുപത്തിമൂന്ന് സൂ:റ ഉണ്ടാവും. വിത്റ് നിസ്കാരം വരുമ്പോഴായിരിക്കും എനിക്ക് ഉന്മേഷം കൂടുന്നത്.നിസ്കാരം അവസാന ഘട്ടത്തിലായത് കൊണ്ട്.
ഈ രണ്ട് റകഅത്ത് ആവുമ്പോഴൊക്കെ വെള്ളം കുടിക്കാനാണെന്ന് പറഞ്ഞ് ഞാൻ കിച്ചണിലോട്ട് പോരും. ബെഡ് റൂമിൽ കയറി കുട്ടികളെ നോക്കി ചിരിക്കലും അവരുടെ പ്രശ്നത്തിൽ ഇടപെടലുമൊക്കെയാണ് എന്റെ പ്രധാന പരിപാടി. നിസ്കാരം തുടങ്ങി സുജൂദ് എത്തുമ്പോഴായിരിക്കും ഞാൻ നിസ്കാരത്തിൽ പ്രവേശിക്കുക.
” ന്റെ, മോളേ! ഇയ്യ് പടച്ചോനെ പറ്റിക്കാനാണോ ഈ നിസ്കാരത്തിൽ കൂടണത്. അനക്ക് പറ്റൂലാന്നുണ്ടേൽ പോയി കെടന്ന് ഒറങ്ങായിര്ന്നില്ലേ.”
എന്റെ നേരെയുള്ള ഉമ്മാമന്റെ ശകാരം വരുമ്പോൾ അമ്മായിമാരു രണ്ടു പേരും കൈ പൊത്തിച്ചിരിക്കും. അതോടെ എന്റെ വെള്ളം കുടി മുട്ടും.
രാത്രി തറാവീഹൊക്കെ കഴിഞ്ഞ ശേഷമാണ് മർസൂഖ് എത്തിയത്. അത്താഴത്തിന് വേണ്ട ഭക്ഷണമൊക്കെ ഒരുക്കി ഉറങ്ങാൻ കിടക്കുമ്പോഴേക്കും മണി പന്ത്രണ്ട് കഴിഞ്ഞിരുന്നു. റാഷിക്ക വിളിച്ചില്ലെന്ന് മാത്രമല്ല വിരുതന്റെ മിസ്സ്ഡ് കോൾ അധികരിക്കുകയും ചെയ്തു. അത്താഴത്തിന് എഴുന്നേൽക്കാൻ ഫോണിൽ അലാറം സെറ്റ് ചെയ്തത് കൊണ്ട് ഫോൺ സൈലന്റ് ആക്കാനും സ്വിച്ച്ഡ് ഓഫ് ചെയ്യാനും കഴിയില്ല. ഫോൺ റിംഗ് അയാൽ ശബ്ദം പുറത്ത് കേൾക്കുമെന്ന് കരുതി തലയണയ്ക്കടിയിൽ വെച്ചു അതിനു മുകളിലാണ് ഞാൻ കിടന്നത്. കാരണം ഉമ്മാന്റെ സ്വഭാവമാറ്റത്തിനോട് ഞാൻ പൂർണ്ണമായും യോജിച്ചിരുന്നില്ല. ഈ കാര്യത്തിൽ ഉമ്മാനെ തെറ്റുപറയാനും പറ്റില്ലല്ലോ. ഞാനൊരു പ്രവാസി ഭാര്യ ആയിപ്പോയില്ലെ. നിർത്താതെയുള്ള ഫോൺ റിംഗ് ട്യൂൺ കേട്ടാൽ ആരായാലും സംശയിച്ചു പോകും.
കൃത്യം മൂന്ന് മണിക്ക് തന്നെ അലാറം ശബ്ദിച്ചു.
ഞാനെഴുന്നേറ്റു.റാഷിക്കാടെ വീട്ടിൽ വന്ന ശേഷമുള്ള ആദ്യത്തെ അത്താഴം. ഇവിടത്തെ രീതികളൊന്നും കൃത്യമായി എനിക്കറിയില്ല.
ഭക്ഷണമൊക്കെ വിളമ്പി വെച്ചാണ് അമ്മു എല്ലാവരെയും വിളിക്കാറുള്ളത്. ഉറക്കച്ചുവടോടെ എഴുന്നേറ്റ് പല്ല് തേച്ചെന്ന് വരുത്തി പകുതി കണ്ണ് അടച്ചു കൊണ്ടാണ് ഞാൻ ഭക്ഷണം കഴിക്കുക.കഴിച്ച ഉടനെ ചെന്ന് കിടക്കുകയും ചെയ്യും. സുബഹി ബാങ്ക് കൊടുക്കാൻ പത്ത് മിനുട്ടേ ബാക്കി ഉണ്ടാവൂ. എങ്കിൽ കൂടി ആ കിട്ടുന്ന സമയത്തുള്ള ഉറക്കത്തിന് ഒരു പ്രത്യേക സുഖമാണ്.
അല്ലെങ്കിലും ഊ അത്താഴത്തിന് എഴുന്നേൽക്കാനൊക്കെ വല്ല്യമിടയാ. ചിലപ്പോഴൊക്കെ
ഒന്നും കഴിക്കാതെ നോമ്പെടുത്തിട്ടുണ്ടെങ്കിലും രാവിലെ വല്ലാത്തൊരു വിഷമം തോന്നും മനസ്സിൽ. എഴുന്നേൽക്കാമായിരുന്നു, വെറുതെ അത്താഴം പാഴാക്കേണ്ടിയിരുന്നില്ല എന്നാക്കെ കരുതി.
അമ്മുവിന്റെ ബുദ്ധിമുട്ട് ഇന്നെനിക്ക് മനസ്സിലായി. പാത്രം കഴുകാനെങ്കിലും ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് ഭക്ഷണം വിളമ്പുന്നതിനിടയിൽ ഞാൻ ആശിച്ചു പോയി. അമ്മുവിനോട് എനിക്ക് സ്നേഹവും ബഹുമാനവും കൂടി .

Recent Stories

The Author

kadhakal.com

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com