കാക്കച്ചി കൊത്തിപ്പോയി 9

Views : 2293

അങ്ങിനെ കുറച്ചു കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിപ്പോന്നു.
വൈകിട്ട് ഉപ്പ ജോലി കഴിഞ്ഞു വന്നു എന്റ അടുത്ത് വന്നു ചോദിച്ചു എങ്ങിനെ ഉണ്ട് വല്ല ക്ഷീണവും തോന്നുന്നുണ്ടോ മൊയ്‌തു എന്ന്…
ഞാൻ ഇപ്പൊ ഒന്നുമില്ലെന്നും മറുപടി പറഞ്ഞു.
പക്ഷെ ഒന്നുണ്ട് ഞാൻ പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല ഉപ്പ അതേ കുറിച്ചൊന്നും എന്നോട് ചോദിച്ചതുമില്ല ഭാഗ്യം..
കുറച്ചു കഴിഞ്ഞു ഉമ്മയോട് ഉപ്പ പറയുന്നത് കേട്ടു ഈ.. മക്കളുടെ ഒരു കാര്യമേ പ്രേമം മണ്ണാങ്കട്ട. ആ.. പെണ്ണിനെ ഞാൻ സമ്മതിച്ചു ട്ടോ ആ… പെണ്ണ് ഹാജിയുട മുഖത്തു നോക്കി പറയാ…
ഞാൻ ഓനെ തന്നെ കല്യാണം കഴിക്കുവൊള്ളൂന്ന് അവസാനം ഹാജിക്ക് സമ്മതിക്കേണ്ടി വന്നു ആ… പെണ്ണിന്റെ ഇഷ്ടം അല്ല അയാളുടെ ബീവി സമ്മതിപ്പിച്ചു. എന്ന് പറയുന്നതാകും കൂടുതൽ ശെരി….
ഇതു കേട്ട എന്റെ മനസ്സിൽ ഒത്തിരി ലഡ്ഡു ഒന്നിച്ചു അപ്പൊ തന്നെ പൊട്ടുകയും ചെയ്തു പോരാത്തതിന് അവിടെയാകെ കിടന്നു ചെറുങ്ങനെ തുള്ളി കളിക്കുകയും ചെയ്തു ഞാൻ……
എന്നിട്ടും എനിക്ക് സന്തോഷം ഇത്രത്തോളം പോരാ എന്നൊരു തോന്നൽ
അപ്പൊ ഞാൻ നേരേ ഉപ്പയുടെ അടുത്തേക്ക് ചെന്നു ഇതൊന്നും ഞാൻ മുൻപ് കേൾക്കാത്ത പോലെ ഉപ്പയോട് ചോദിച്ചു അല്ലാ.. എന്താ ഉപ്പാ ഇന്നു രാവിലെ ഹാജിയാരുടെ വീട്ടിൽ ഉണ്ടായത് ഭയങ്കര ബഹളമായിരുന്നല്ലോ അവിടെ എന്ന്..
അപ്പൊ ഉപ്പ പറഞ്ഞു അതു നിന്നെ പോലെ ഉള്ളവന്മാർ ഒപ്പിക്കുന്ന ഓരൊ പണികൾ. അല്ലാതെന്താ അവിടെത്ത ആ.. പെണ്ണും നിന്റെ കൂട്ടുകാരൻ സൈതാലിയും തമ്മിൽ പ്രേമമാത്രേ….. പ്രേമം.,,,,,,,,,
ഞാൻ വീണ്ടും ഒന്നൂടെ വീണു. അതേ സ്പോട്ടിൽ പിന്നീട് ഞാൻ കണ്ണു തുറന്നപ്പോ വീണ്ടും അതേ ആശുപത്രിയിൽ തന്നെ.,,,,,,,
????????
സിദ്ദിഖ് പുലാത്തേത്ത്

Recent Stories

The Author

സിദ്ദിഖ് പുലാത്തേത്ത്

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com