ഹൃദയത്തിന്‍റെ കോടതിയിൽ 14

Views : 2115

തന്റെ നെറ്റിത്തടത്തിലേക്ക് വന്നു വീണ ആ കണ്ണുനീർ കണ്ട അവൾ ഉപ്പാന്റെ കാലിലെ പിടി മുറുക്കിക്കൊണ്ട് പൊട്ടിക്കരയാൻ‌ തുടങ്ങി ..
” മോളേ ..‌ശാനൂ .. എഴുന്നേൽക്ക് ..എന്താ മോളേ ഇത് .. ദേ ആൾക്കാരൊക്കെ നോക്കുന്നു .. അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് തന്റെ നേർക്ക് നിർത്തി ..
” സാരമില്ല മോളേ.. ഉപ്പാന്റെ മോൾ തെറ്റ് മനസ്സിലാക്കി വന്നല്ലൊ ‌ അത് മതി .. ” അവളുടെ കണ്ണീർ തുടച്ച് കൊണ്ട് തന്റെ നെഞ്ചത്തേക്ക് ചേർത്ത് പിടിച്ച് ആ ഉപ്പയും‌ കരഞ്ഞു .. ആരും‌ കാണാതെ ….
തന്റെ ഉപ്പയുടെയും ഉമ്മയുടെയും കൈകൾ പിടിച്ചു കൊണ്ട് കോടതി വളപ്പിൽ നിന്നും ഇറങ്ങി പോകുമ്പോൾ ശഹാന ഒന്ന് തീരുമാനിച്ചിരുന്നു ..
എനി ഇവരെ ഞാൻ സങ്കടപ്പെടുത്തില്ല .. ഞാൻ കാരണം ഇവരുടെ കണ്ണുകൾ നിറയാൻ പാടില്ല …. എനിക്ക് ജീവിക്കണം എന്റെ ഉപ്പാന്റെ പൊന്നു മോളായി .. ഉമ്മാന്റെ‌ ജീവനായി ……
___________________________________________
ഇത് വെറും ഒരു കഥ അല്ല .. ഇന്നത്തെ‌ കാലത്ത് ഫാഷനായി മാറിക്കൊണ്ടിരിക്കുന്ന ഒരു സംഭവം.. തന്നെ പൊന്നുപോലെ നോക്കിയ തന്റെ മാതാപിതാക്കളെ ഇട്ടെറിഞ്ഞു കൊണ്ട് ഇന്നലെ കണ്ട കാമുകന്റെ കൂടെ ഇറങ്ങി പോകുന്ന പെൺകുട്ടികൾ അറിയാൻ .. സ്നേഹിക്കുന്നത് തെറ്റല്ല .‌ പക്ഷെ അത് ആണത്തമുള്ളവനെ ആയിരിക്കണം .. അത് എനി സ്വന്തം മതത്തിൽ പെട്ടവനായാലും‌ ശരി … ആരും കാണാതെ ഒരു രാത്രി നിന്നെ ഇറക്കിക്കൊണ്ട് പോകുന്നതല്ല ആണത്തം .. തന്റെ‌ ഇഷടം വീട്ടുകാരോട് പറഞ്ഞ് അവരെ സമ്മതിപ്പിച്ച് അവരുടെ കൂടെ സ്നേഹിക്കുന്ന പെണ്ണിന്റെ വീട്ടിൽ ചെന്ന് അവളെ ചോദിക്കുന്നതാണ് ആണത്തം ..
ഈ നിമിഷം‌ ഇറങ്ങിപ്പോകാൻ തയ്യാറെടുത്തവർ ഒന്നു ആലോചിക്കുക ..‌ ഒന്നും‌ അറിയാത്ത രണ്ട് പാവം പൊട്ട ജന്മങ്ങൾ ഉണ്ട് അകത്ത് .. നിന്നെ വിശ്വസിച്ച് നീ ചോദിക്കുന്നതെല്ലാം വാങ്ങിത്തന്ന് നിന്റെ എല്ലാ കാര്യങ്ങൾക്കും‌ കൂട്ടുനിന്ന് നിന്നെ നീ ആക്കിയ രണ്ട് ജന്മങ്ങൾ ……………
ശുഭം ..
…….
എന്റെ ആദ്യ കൃതി ആണ് … തെറ്റുകൾ ഒരുപാട് ഉണ്ടായേക്കാം .. എല്ലാം ക്ഷമിക്കുമെന്ന് കരുതുന്നു .. നിങ്ങളുടെ വിലപ്പെട്ട സമയം ഇതിനു വേണ്ടി ഉപയോഗപ്പെടുത്തിയതിൽ ഒരുപാട് നന്ദി .. ?

Recent Stories

The Author

kadhakal.com

1 Comment

  1. മതത്തിന്റെ പേരിൽ മനുഷ്യനെ കൊന്നുതിന്നാൻ നടക്കുന്ന ഭ്രാന്തൻ നായ്ക്കളുടെ വലയിൽ വീണു അവർക്കായി അടിമപ്പണി ചെയ്യാൻ സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും വിശ്വാസങ്ങളെയും വിട്ടുപോകുന്ന പെണ്കുട്ടികളെന്താ ഇതൊന്നും മനസ്സിലാക്കാത്തത്???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com