ജന്നത്തിലെ മുഹബ്ബത്ത് 4 51

Views : 10529

മുസ്തഫയുടെ കഥ പറയുകയാണെങ്കിൽ പറയാൻ ഒരുപാടുണ്ട് പിന്നീടൊരിക്കലാവാം എന്ന് പറഞ്ഞ് നവാസ്ക്ക തുടർന്ന് പറയാൻ തുടങ്ങി.
അങ്ങനെ മുസ്തഫ രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ഖത്തറിൽ നിന്നും നാട്ടിലൊന്ന് പോയി വന്നു നാല് കൊല്ലം കഴിഞ്ഞ ശേഷം ആദ്യമായി ഞാനും അവനും ഒരുമിച്ച് നാട്ടിൽ പോയി അവന്റെ കല്ല്യാണം കൂടി വന്നെങ്കിലും നജ്മയെ കുറിച്ച് അന്വേഷിച്ചില്ല. ഞാൻ അവളോട്‌ കാണിച്ച ഏറ്റവും വലിയ തെറ്റായിരുന്നു ആ ചെയ്തതെന്ന് പിന്നീട് എനിക്ക് ബോധ്യപ്പെടുകയുണ്ടായി പക്ഷെ ആ സമയത്തും എനിക്ക് നജ്മയെ മറക്കാൻ കഴിയാത്തതിനാൽ വിവാഹാലോചനകൾ ഒരുപാട് വന്നിട്ടും ഞാൻ കല്ല്യാണത്തിന് സമ്മതിച്ചിരുന്നില്ല. വയസ്സ് കൂടുകയാണ് എന്ന് ഉമ്മയും ഉപ്പയും കുടുംബങ്ങളും എപ്പോഴും പറഞ്ഞിട്ടും അവളെ ഓർമ്മകളിൽ നിന്നും മാറ്റി നിർത്താൻ കഴിയാത്ത കാരണം വീട്ടുകാരോട് ഗൾഫ് നിർത്തട്ടെ എന്നിട്ട് മതി എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. നജ്മയെ മറക്കാൻ കഴിയാതെ ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ച് കെട്ടുന്ന പെണ്ണിനെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവളുടെ കണ്ണീരും കൂടി കാണേണ്ടി വരും എന്ന ഭയമായിരുന്നു മനസ്സിൽ.
ഗൾഫിലെ ജീവിതം കലണ്ടറുകൾ മാറുന്നതറിയാതെ മുന്നോട്ട് പോയി കൊണ്ടിരുന്നു ആയിടക്കാണ് ഞാനും മുസ്തഫയും റൂമിലിരുന്ന് സംസാരിക്കുന്നതിനിടയിൽ
“എടാ നിനക്ക് എത്ര വയസ്സ് ആയെന്നാ നിന്റെ വിചാരം. നിന്റെ വീട്ടുകാർക്കും ഉണ്ട് നിന്നെ കൊണ്ടൊരു കല്ല്യാണം കഴിപ്പിക്കാനുള്ള മോഹങ്ങളൊക്കെ . അതും കൂടി നീ ഓർക്കണം നവാസ്.. അതോണ്ട് ഇനിയും നമ്മൾ ഇവിടെ നിന്നാൽ നിന്റെ കല്യാണം നടക്കില്ല. കഴിഞ്ഞതൊക്കെ കുറെ മറന്നില്ലേ ബാക്കി വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളൊക്കെ ആകുമ്പോൾ മറന്നോളും അതോണ്ട് നമ്മൾ കുറച്ചു കാലത്തേക്ക് ഈ ഗൾഫ് നിർത്തുന്നു.. ” എന്നൊക്കെ മുസ്തഫ പറഞ്ഞപ്പോൾ സത്യങ്ങൾ ഒരുപാടുണ്ടായിരുന്നു ആ വാക്കുകളിലെന്ന് അറിയാവുന്നത് കാരണം സമ്മതമാണെന്ന മട്ടിൽ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
ഒൻപത് വർഷത്തെ ഗൾഫ് ജീവിതത്തിന് ശേഷം അടുത്ത കൊല്ലം ഖത്തറിൽ നിന്നും എക്സിറ്റ് അടിച്ച് നാട്ടിൽ പോയി വിവാഹം കഴിക്കണം എന്നൊക്കെ തീരുമാനിച്ച് ഞങ്ങൾ മടങ്ങാൻ നിൽക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ എനിക്ക് മാറാത്ത പനി പിടിക്കുന്നത്. പനി മൂർച്ഛിച്ചതോടെ എന്റെ ആരോഗ്യനില ഗുരുതരമായി കൊണ്ടിരുന്നു.
ഖത്തറിൽ വെച്ച് ഒരുപാട് ചികിൽസിച്ചെങ്കിലും മാറ്റമൊന്നും കാണാഞ്ഞതിനാലും ദിവസങ്ങൾ കഴിയും തോറും പനി വല്ലാതെ കൂടി കൊണ്ടിരിക്കുകയും ചെയ്തപ്പോൾ ഞാനും മുസ്തഫയും കൂടുതൽ കാത്തുനിൽക്കാതെ വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് തിരിച്ചു.
മരണത്തെ മുന്നിൽ കണ്ട സമയമായിരുന്നു ആ അസുഖം വന്നപ്പോൾ . അത്തരമൊരു പനി ജീവിതത്തിൽ മുൻപും പിന്നീടും എനിക്കുണ്ടായിട്ടില്ല . ആ അസുഖത്തിലൂടെ പടച്ചോന്റെ മറ്റൊരു തീരുമാനം എന്റെ ജീവിതത്തിലേക്ക് വഴിയെ കടന്നു വരുന്നത് എനിക്ക് ഊഹിക്കാൻ പോലും കഴിയാത്തതായിരുന്നു.
നാട്ടിൽ ചെന്നയുടനെ ഞാനും മുസ്തഫയും അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിച്ച് കഴിച്ചെങ്കിലും പനിക്ക് ഒരു മാറ്റവും കാണാതെ ഞാൻ തളരുകയും കൂടി ചെയ്തപ്പോൾ കൂടുതൽ വൈകാതെ വേറെ നല്ലൊരു ഹോസ്‌പിറ്റലിൽ കാണിക്കാൻ വേണ്ടിയാണ് മുസ്തഫയും വീട്ടുകാരും ചേർന്ന് നാട്ടിൽ നിന്നും അൽപ്പം അകലെയുള്ള ആ ഹോസ്പിറ്റലിൽ എന്നെ കൊണ്ടു പോകുന്നത് .
ഡോക്ടർ പരിശോധിച്ച ശേഷം ഇൻജെക്ഷൻ വെച്ച് രണ്ടു ദിവസത്തേക്ക് മരുന്ന് എഴുതുന്നുണ്ട് കുറവില്ലെങ്കിൽ അഡ്മിറ്റ്‌ ചെയ്യാൻ വരിക എന്ന് കൂടെയുള്ളവരോട് പറഞ്ഞതനുസരിച്ച് എഴുതി തന്ന മരുന്നും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

Recent Stories

The Author

Rasheed MRK

22 Comments

  1. E kadha ninne poyalle

  2. അടുത്ത് പാർട്ട്‌ എവിടെ…

  3. ഒറ്റപ്പാലം കാരൻ

    Baki varumo

  4. മുഴുവൻ എഴുതാൻ കഴിയില്ലെങ്കിൽ എഴുതാൻ നിൽക്കരുത് 😠😰

  5. Adutha part ini undavile

  6. Last part idumooo

  7. ithinte last part pistiyidundu ithehathinde fb accountil

  8. 6 masam kazhinjuu iniyum ille kadhaa evdee broooo
    Pettqnnu ayakkuuuuuuu……….

  9. ശ്രീകുട്ടൻ

    സൂപ്പർ

  10. കാത്തിരിക്കുന്നു

    1. അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യൂ ബ്രോ!!✌️

    2. അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യൂ ബ്രോ!!✌️

  11. Adutha part eppola

  12. KILAN KATHA
    NEXT PART PLS

  13. Etippol kure aayi udane eanganum ayakkumo ?

  14. ഇനി കാത്തിരിക്കാൻ വയ്യ .
    pettann ayakkooooo adutha part

  15. ശുഭ പ്രദക്ഷയോടെ കാത്തിരിക്കുന്നു..

  16. പ്രദക്ഷയോടെ കാത്തിരിക്കുന്നു

  17. നന്നായിരുന്നു

  18. good story bro. keep going….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com