The Shadows Part 8 by Vinu Vineesh Previous Parts പെട്ടന്ന് വളവുതിരിഞ്ഞുവന്ന ഒരു ചുവന്ന ബെലേനോ കാർ അർജ്ജുവിന്റെയും ആര്യയുടെയും പിന്നിൽ പതിയെ വന്നുനിന്നു. വയനാട്ടിൽനിന്നും മടങ്ങിവരികയായിരുന്ന ഡിവൈഎസ്പി രഞ്ജൻഫിലിപ്പിന്റെ കാറിന് മുൻപിൽ നിന്നുകൊണ്ട് ആര്യ അർജ്ജുവിന്റെ പിന്നിലേക്ക് ഒതുങ്ങിനിന്നു. കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ഒരാൾ തോക്കുപിടിച്ചുനിൽക്കുന്നതു കണ്ട അനസ് രഞ്ജന്റെ മുഖത്തേക്ക് നോക്കി. മുന്നിലെ ഡോർ തുറന്ന് രഞ്ജൻ പുറത്തേക്കിറങ്ങി. ഹാൻഡ്ബ്രേക്ക് വലിച്ച് അനസും ബാക്ക് ഡോർ തുറന്ന് ശ്രീജിത്തും പിന്നാലെ ഇറങ്ങി. […]
പകർന്നാട്ടം – 5 38
Pakarnnattam Part 5 by Akhilesh Parameswar Previous Parts ഹൈവേയിലൂടെ കാർ പായിക്കുമ്പോൾ ജീവൻ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു. അല്ല സർ,ഒരു സംശയം.ജോൺ വർഗ്ഗീസ് മൗനം വെടിഞ്ഞുകൊണ്ട് ജീവന് നേരെ നോക്കി. പറയെടോ,അല്ലെങ്കിൽ വേണ്ട ഞാൻ പറയാം..നരിയെ വിട്ടിട്ട് ഈ എലിയുടെ പിന്നാലെ പോകുന്നത് എന്തിന് എന്നാണ് താൻ ചോദിക്കാൻ വരുന്നത്. നരിയെ വിട്ടിട്ടൊന്നും ഇല്ലെടോ, നമുക്കൊരു വിരുന്നൊരുക്കിയവനെ ആദ്യം ഒന്ന് കാണാം എന്നിട്ട് നരി വേട്ട. ജോൺ വർഗ്ഗീസ് പിന്നെയൊന്നും ചോദിക്കാതെ […]
The Shadows – 7 43
The Shadows Part 7 by Vinu Vineesh Previous Parts പറഞ്ഞു മുഴുവനാക്കാതെ അർജ്ജുൻ അവളെ കഴുത്തിലേക്ക് കൈകളിട്ട് തന്നിലേക്ക് ചേർത്തിരുത്തി. കണ്ണുകൾ പരസ്പരം ഇമവെട്ടാതെ ഉടക്കിനിന്നു. അധരങ്ങൾ ചുടു ചുംബനത്തിനായി വെമ്പൽകൊണ്ടു. അർജ്ജുൻ പതിയെ അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. വിറയൽകൊള്ളുന്ന ചുണ്ടുകളെ അമർത്തി ചുംബിക്കുമ്പോഴായിരുന്നു കട്ടിലിൽ കിടന്ന അവന്റെ മൊബൈൽഫോൺ ശബ്ദിക്കാൻ തുടങ്ങിയത്. “ഓഹ്, നശിച്ച ഫോൺ.” കലിതുള്ളി അർജ്ജുൻ ഫോണെടുത്തതും മറുവശത്തുനിന്ന് ആര്യ പറഞ്ഞു. “എടാ, നീ പെട്ടന്ന് സ്റ്റുഡിയോയിലേക്കുവാ ഒരു ന്യൂസ് […]
The Shadows – 6 33
The Shadows Part 6 by Vinu Vineesh Previous Parts “സർ, ഇന്നലെ തന്ന നമ്പർ ട്രാക്ക് ചെയ്‌തിരുന്നു. ആകെ 4 ഫോൺകോളാണ് വന്നത്. അതിൽ ഒന്ന് ആ കുട്ടിയുടെ ‘അമ്മ. രണ്ടെണ്ണം കൂട്ടുകാർ. ലാസ്റ്റ് 12 മിനിറ്റുള്ള ഒരു കോളാണ് കേസിന് ആസ്പതമായിട്ടുള്ളത്. അതു ഞാൻ ഡോക്യുമെന്റായി വാട്സാപ്പ് ചെയ്തിട്ടുണ്ട്.” “താങ്ക് യൂ, ഉണ്ണി.” അനസ് നന്ദി രേഖപ്പെടുത്തി. ശേഷം ഫോൺ കട്ട് ചെയ്ത് വാട്സാപ്പിൽ വന്ന ശബ്ദരേഖ ഡൗൺലോഡ് ചെയ്ത് അയാൾ കേൾക്കാൻ […]
ഒരു പെണ്ണിന്റെ കഥ 22
Oru Penninte Kadha by Mini Saji Augustine ഹോട്ടലിന്റെ മുറ്റത്ത് കാർ പാർക്ക് ചെയ്തു ഞാൻ ഇറങ്ങി നേരെ റിസ്പ്ഷനിൽ ചെന്നു പേരെഴുതി ഒപ്പിട്ട് അഡ്വാൻസ് എണ്ണി കൊടുക്കുമ്പോൾ റിസപ്ഷണിസ്റ്റ് ശങ്കരേട്ടാ ആ കീ ഒന്ന് എടുത്തേ എന്ന് പറയുന്നത് കേട്ടു. ഓഫ്സീസണായതുകൊണ്ട് റൂം കിട്ടാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല. ശങ്കരേട്ടൻ എന്ന മനുഷ്യന് ഒരു അറുപത് അറുപത്തഞ്ച് വയസ് തോന്നും. കഷണ്ടി കയറിയ തല. മീശ ഡൈ ചെയ്തിരിക്കുന്നു. വൃത്തിയുള്ള വേഷം. അപ്സ്റ്റെയറിലാണ് […]
The Shadows – 5 49
The Shadows Part 5 by Vinu Vineesh Previous Parts കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന ആറിഞ്ച് നീളമുള്ള നെട്ടുബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് കുത്തിയെടുത്തപ്പോൾ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി. “സാർ.. ” അനസ് നീട്ടിവിളിച്ചു. വാർഡനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന രഞ്ജൻ പെട്ടന്നുതിരിഞ്ഞ് അനസിനെനോക്കി. “യെസ്.” “സർ, ദേ ഇവിടെ.” അനസിന്റെ മുഖത്തുണ്ടായ ഭാവമാറ്റം രഞ്ജന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. അയാൾ പതിയെ അനസിന്റെ അടുത്തേക്കുചെന്നു. ചെറിയ ഒരു പേപ്പറിൽപൊതിഞ്ഞനിലയിൽ […]
The Shadows – 4 33
The Shadows Part 4 by Vinu Vineesh Previous Parts “എനിവേ, ലറ്റ്സ് സ്റ്റാർട്ട് എ ന്യൂ ഗെയിം. എ ന്യൂ ഗെയിം ഫൈൻഡ് ദ ഹിഡൻ ഫേസ് ഓഫ് ദ ട്രൂ.” രഞ്ജൻഫിലിപ്പ് പതിയെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് പരന്നുകിടക്കുന്ന സാഗരത്തെനോക്കി ദീർഘശ്വാസമെടുത്തു. ××××××××××××× “ആര്യാ, നീനയുടെ ആത്മഹത്യയിൽ നേരത്തെ ഒരു ദുരൂഹതയുണ്ടെന്നു പറഞ്ഞില്ലേ, ആ കേസിൽ ഞാനെന്റെതായരീതിയിൽ ഒരന്വേഷണം നടത്തി.?” ഇടപ്പള്ളിയിലേക്ക് പോകുന്നവഴിക്ക് തന്റെ ബൈക്കിന്റെ പിന്നിലിരിക്കുന്ന ആര്യയോട് അർജ്ജുൻ പറഞ്ഞു. “എങ്ങനെ?” “വൈഗ […]
The Shadows – 3 34
The Shadows Part 3 by Vinu Vineesh Previous Parts “ആ.. എന്താ അയാളുടെ പേരുപറഞ്ഞത്.?” നെറ്റി ചുളിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “സർ, രഞ്ജൻ, രഞ്ജൻ ഫിലിപ്പ്.” “ഹാ നസ്രാണിയാണല്ലേ.” പുഞ്ചിരിപൊഴിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “നസ്രാണിതന്നെയാണ് പക്ഷെ കെട്ടിയത് നായരുകുട്ടിയെയാണെന്ന് മാത്രം.” ഐജിയുടെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു. “താനെന്തായാലും അയാളെ ഒന്നുകോണ്ടക്റ്റ് ചെയ്യാൻ പറ്റുമോയെന്നു നോക്ക്.” “ഓക്കെ സർ.” ഐജി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ശേഷം ഡിജിപിക്ക് സല്യൂട്ടലിടിച്ച് മുറിയിൽനിന്നും ഇറങ്ങി തന്റെ ഓഫീസിലേക്ക് പോയി. […]
ഒരു വേശ്യയുടെ കഥ – 34 3938
Oru Veshyayude Kadha Part 34 by Chathoth Pradeep Vengara Kannur Previous Parts താൻ കാരണം പാവം അനിലേട്ടനു നേരിടേണ്ടിവന്ന അപമാനത്തെയും തനിക്കുവേണ്ടി വഴക്കുണ്ടാക്കേണ്ടി വന്നതിനെയും കുറിച്ചോർത്തപ്പോൾ അവൾക്കു കുറ്റബോധത്തോടൊപ്പം സങ്കടവും തോന്നി……! ഇവിടെപ്പോലും ഇങ്ങനെയാണ് അവസ്ഥയെങ്കിൽ ഇക്കാര്യങ്ങൾ നാട്ടിലറിഞ്ഞാലുള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കുവാൻ പോലും വയ്യ…… ഇപ്പോൾത്തന്നെ പലരും ഒരവസരത്തിനുവേണ്ടി കാത്തിരിക്കുകയാണ്…. വഴിയിലും ഉത്സവപറമ്പുകളിലും കല്യാണവീടുകളിലും മറ്റും കാണുമ്പോൾ അക്കാര്യം ഒളിഞ്ഞും തെളിഞ്ഞും പലരും വ്യക്തമാക്കുകയും ചെയ്യാറുണ്ട്…….! ഇതിനിടെ ഒരു വിവാഹവീട്ടിൽ നിന്നും […]
കാഴ്ചക്കപ്പുറം 42
Kazhchakkappuram by Abdul Rahoof എന്നും വൈകിട്ട് തന്റെ മകനെയും കൂട്ടി ഒരു അറബി തന്റെ ലാൻഡ് ക്രൂയിസർ വണ്ടിയിൽ കടയുടെ മുന്നിൽ വന്നു ഹോൺഅടിക്കുമ്പോൾ ഇറങ്ങി ചെല്ലുന്നത് ഞാനായിരിക്കും. എന്നെ കണ്ടാൽ രണ്ട് വിരലുകൾ പൊക്കി വിജയചിഹ്നം കാണിക്കും അയാൾ.. ഞാൻ കടയിലേക്ക് കയറി രണ്ടുചായയുമായി അയാളുടെ വണ്ടിക്കരികിലേക്ക് ചെല്ലും… വണ്ടിയുടെ സൈഡഗ്ലാസ്സ് തുറന്നു ഒരു ചായ എടുത്തു അയാൾ മകന് കൊടുക്കും.. കണ്ടാൽ ഒരു എട്ട് വയസുള്ള കുട്ടി.. ബുദ്ധിവൈകല്യമുള്ളതാണ് അവന്. ചിലദിവസങ്ങളിൽ ചൂട് […]
ഗുരു 63
Guru by Rajesh Attiri “അച്ഛൻ വരുമ്പോൾ എനിക്ക് ബലൂൺ വാങ്ങിക്കൊണ്ടു വരണേ …” വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവനോടായി കുഞ്ഞിക്കുട്ടൻ പറഞ്ഞു . “ബൈബൈ മോനെ , വാങ്ങിവരാം കേട്ടോ .”അവൻ കൈവീശി ബൈക്ക് സ്റ്റാർട്ട് ചെയ്തു . “എൻ്റെ അച്ഛൻ എനിക്ക് ബലൂൺ കൊണ്ടുവരുമല്ലോ !”തുള്ളിച്ചാടി കുഞ്ഞിക്കുട്ടൻ വീട്ടിനകത്തേക്ക് പോയി . അവൻ ബാലകൃഷ്ണൻ . സ്കൂൾ മാസ്റ്റർ ആണ് . പതിവുപോലെ ഹാജർ എടുക്കാൻ രെജിസ്റ്ററുമായി അവൻ ക്ലാസിലെത്തി .കുട്ടികൾ ബെഞ്ചിനും ഡെസ്‌കിനും […]
The Shadows – 2 36
The Shadows Part 2 by Vinu Vineesh Previous Parts “സാർ,” ഇടയിൽകയറി രവി വിളിച്ചു. “എന്താടോ..” “മിനിസ്റ്റർ പോളച്ചൻ വന്നിട്ടുണ്ട്. കാണണമെന്നു പറയുന്നു.” “മ്, ശരി, ജോർജെ, താൻ എല്ലാവരുടെയും മൊഴിരേഖപ്പെടുത്തി പോസ്റ്റ്മോർട്ടത്തിനുള്ള നടപടിക്രമങ്ങൾ എന്താണെന്നുവച്ചാൽ ചെയ്യ്..” ഹോസ്റ്റൽവാർഡന്റെ മൊഴി രേഖപ്പെടുത്തുന്ന ജോർജിനെ നോക്കിക്കൊണ്ട് ജയശങ്കർ പറഞ്ഞു. “ശരി സർ..” ശേഷം ജയശങ്കർ റെവന്യൂമന്ത്രി പോളച്ചനെ കാണാൻ പോയി. വിസിറ്റിംഗ് റൂമിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം മന്ത്രി പോളച്ചൻ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്ത് മരണപ്പെട്ട നീനയുടെ അമ്മയെന്നുതോന്നിക്കുന്ന […]
ദൃഷ്ടി 19
Drishti by ജിതേഷ് ” നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ അവിടെങ്ങാനും പോയിരിക്ക്….. ആരോടെങ്കിലും പറഞ്ഞാൽ പോരെ… നീ വെറുതെ…. ” കക്ഷത്തിൽ കക്ഷത്തിൽ ഒരു ബാഗും വെച്ചു മെമ്പർ രമേഷേട്ടനാണ്…. നെറ്റിയിലെ വിയർപ്പിന്റെ തുള്ളികൾ തുടച്ചു സുധി മൺവെട്ടി കൊണ്ടു വീണ്ടും ആ മണ്ണിൽ കുഴി എടുത്തു…. രമേഷേട്ടന്റെ വാക്കുകൾ കേട്ടില്ല എന്നതുകൊണ്ട് മുഖത്തു ഒരു പുച്ഛം വരുത്തി അയാൾ തിരിഞ്ഞു നടന്നു…. നടക്കുമ്പോൾ അയാൾ ആ പറമ്പും വീടും ഒക്കെ ശെരിക്കുമൊന്നു നോക്കി…. എന്നിട്ട് […]
കൂട് 18
Koodu by Amal Sujatha Satheesan വീടിന്റെ താഴേ നിലയിലാണ് ഉണ്ണിയുടെ മുറി. രാത്രിയിലാണെങ്കിലും പകലിലാണെങ്കിലും അവൻ വീട്ടിലുള്ള സമയങ്ങളിൽ മുറിയുടെ വലതുവശത്തെ ജനലരികിൽ വന്ന് താടയിൽ കൈകുത്തി പുറത്തേക്ക് നോക്കിയിരിക്കും. വീട് നിലത്ത് നിന്ന് ഉയർത്തിയാണ് പണിതിരിക്കുന്നെ. താഴേ തട്ടിലാണ് മരങ്ങൽ . മഴക്കാലമാണ് ഉണ്ണിക്ക് ഏറ്റവും പ്രിയം.അവൻ ജനൽപാളികൾ തുറന്നിടും. മഴയുടെ സംഗീതം അവന്റെ മുറിയിൽ നിറയ്ക്കാൻ. കാറ്റിൽ പാറി അകത്തേക്ക് വീശുന്ന മഴത്തുള്ളികളിലേക്ക് മുഖം വെക്കുവാൻ അവന് ഭയങ്കര ഇഷ്ടമാണ്. ശക്തമായ മഴയാണെങ്കിലും […]
The Shadows – 1 (Investigation Thriller) 47
The Shadows Part 1 by Vinu Vineesh സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞകലർന്ന വെളിച്ചത്തിൽ അൻപതുകിലോമീറ്റർ വേഗത്തിൽ പോകുകയായിരുന്ന അർജ്ജുൻ ഫോൺ ബെല്ലടിക്കുന്നതു കേട്ട് തന്റെ ബജാജ്പൾസർ വേഗത കുറച്ച് അടുത്തുളള ചീനിമരത്തിന്റെ ചുവട്ടിലേക്ക് ഒതുക്കി നിർത്തി. കാലവർഷം ശക്തിപ്രാപിച്ചതുകൊണ്ടുതന്നെ രണ്ടുദിവസങ്ങളിലായി കനത്ത മഴയായിരുന്നു തെക്കൻ കേരളത്തിൽ. കാലവർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ച് തക്കസമയത്ത് പ്രശസ്ത വാർത്താചാനലായ ‘ബി ടിവി യിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമ റിപ്പോർട്ടറും ക്യാമറമാനും കൂടിയായിരുന്നു അർജ്ജുൻ. വെളുത്ത് ഉയരംകുറഞ്ഞ ശരീരം. കട്ടമീശക്കുതാഴെ അടിച്ചുണ്ടിൽ […]
ഒപ്പം 29
Oppam by Arun Karthik അതിരാവിലെ ബ്രഹ്മമുഹൂർത്തത്തിൽ നിദ്ര വിട്ടുണരുമ്പോൾ എന്റെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു. നാലു വർഷമായി സ്വപ്നം കണ്ട സർക്കാർ ജോലിയ്ക്കു ജോയിൻ ചെയ്യേണ്ട ദിവസമാണ് ഇന്ന്.. ഉള്ളിലെ സന്തോഷം അലതല്ലുന്നതു കൊണ്ടാവാം കുളിക്കാനായി തലയിലേക്ക് വെള്ളം കോരിയൊഴിക്കുമ്പോഴും ആ വൃശ്ചികത്തിലെ തണുപ്പ് എനിക്ക് അനുഭവപ്പെടാതെ പോയത്.. കുളി കഴിഞ്ഞു വന്നു ഈശ്വരനെ സ്മരിച്ചപ്പോഴേക്കും അമ്മ ചായയുമായി അരികിൽ വന്നു നില്പുണ്ടായിരുന്നു. അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ ഞാൻ കൂടെ വരണോ നിന്റെയൊപ്പം എന്ന് […]
മറവിഭാരം 20
Maravibharam by ജിതേഷ് തിരക്കുള്ള റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ അഖിൽ ഇരുന്നു….. വിമല തിരിഞ്ഞു നടക്കുന്നത് അവൻ ശ്രദ്ധിച്ചില്ല…. അവൾ ഒരു ഉറച്ച തീരുമാനം ഇന്ന് എടുത്തു….. എന്തിനും കാരണങ്ങൾ തിരയുന്ന മനുഷ്യന്റെ വാസനകൾ…. ഇന്ന് അഖിൽ സമാധാനത്തോടെ തിരിച്ചു പോകും….. അമാനുഷികൻ എന്നൊരു പേരൊന്നും അവന് യോജിക്കുന്നില്ല…. പക്ഷെ അവനൊരു കാരണമാണ്….. ഒരു തികഞ്ഞ ഉത്തരം…. കുറെ മാസങ്ങൾക്ക് മുൻപുള്ള ഒരു അനുസ്മരണ സമ്മേളനം…. അവിടെ വെച്ചായിരുന്നു തികച്ചും യാദൃശ്ചികമായ അവരുടെ കണ്ടുമുട്ടൽ….. അവിടുന്ന് ഇറങ്ങുമ്പോൾ […]
മധുര നൊമ്പരങ്ങള്‍ 38
Madhura Nombarangal by Shikha S Dharan ഞാനീ ജീവിതം അവസാനിപ്പിക്കുകയാണ്.. ജീവനെക്കാളേറെ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.. ഇന്ന് ചേട്ടന്‍ പറഞ്ഞല്ലോ എന്നെ കെട്ടിയത്കൊണ്ട് സന്തോഷമൊക്കെയും പോയീന്ന്.. ഇനിയും ഒരു ശല്യമാകാന്‍ ഞാനില്ല… എന്ന് ഗീതു രാവിലെ ഉറക്കമുണര്‍ന്ന പാടെ മേശമേല്‍ ചായ യ്ക്ക് വേണ്ടി പരതിയപ്പോള്‍ കയ്യില്‍ കിട്ടിയത് അവളുടെ ആത്മഹത്യാ കുറിപ്പാണ്… അതോടെ ഇന്നലത്തെ കെട്ട് ഇറങ്ങി.. ബോധമില്ലാതെ വന്ന് കയറിയത് കൊണ്ട് ഇന്നലത്തെ കാര്യങ്ങളൊന്നും ഓര്‍മയില്‍ ഇല്ല.. എന്നാലും കിട്ടിയ കത്തും […]
പകർന്നാട്ടം – 4 38
Pakarnnattam Part 4 by Akhilesh Parameswar Previous Parts ഡോക്ടർ ”പ്രമീളാ ദേവി” എന്ന നെയിം ബോർഡിനോട് ചേർന്ന കാളിങ് ബെല്ലിൽ ജീവൻ വിരലമർത്തി. അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.നിറഞ്ഞൊരു ചിരിയോടെ പ്രമീള ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു. ഇരുവരും അകത്തേക്ക് കയറിയതും ഡോക്ടർ വാതിൽ അടച്ച് തിരിഞ്ഞു. ജീവനും ജോൺ വർഗ്ഗീസും മുൻപിൽ കിടന്ന സെറ്റിയിൽ ഇരിപ്പുറപ്പിച്ചു. നേരെ എതിർ വശത്ത് ഡോക്ടറും. സർ,സമയം കളയാതെ ഞാൻ കാര്യത്തിലേക്ക് വരാം.പ്രമീളാ സംസാരത്തിന് തുടക്കം കുറിച്ചു. പതിവിലും […]
ഒരു വേശ്യയുടെ കഥ – 33 3922
Oru Veshyayude Kadha Part 33 by Chathoth Pradeep Vengara Kannur Previous Parts മാംസമാർക്കറ്റിൽ അറുത്തെടുത്ത മാംസം തൂക്കിയിടുന്നതുപോലെ താൻ തന്നെതന്നെ പച്ചജീവനോടെ വിൽപ്പനയ്ക്ക് വച്ചിരുന്ന സ്ഥലം…..! വിലയ്ക്ക് വാങ്ങിയിരുന്ന ചിലരോടൊക്കെ തന്റെ ശരീരം ജീവനുള്ള മനുഷ്യശരീരമെന്ന പരിഗണപോലും നൽകാതെ കൊത്തിവലിച്ചപ്പോൾ അറവുമാടിനെപ്പോലെ താൻ ശബ്ദം പുറത്തു കേൾപ്പിക്കാതെ വിതുമ്പികരഞ്ഞിരുന്ന അറവുശാല……! ദൈവദൂതനെപ്പോലെ അനിലേട്ടൻ മുന്നിലെത്തിയ സ്ഥലം…..! അയാളുടെ പിറകെ കാറിൽനിന്നും ഇറങ്ങിയ ശേഷം തൊട്ടുമുന്നിലുള്ള വെള്ളച്ചായം പൂശിയ മൂന്നുനിലകെട്ടിടത്തിലേക്ക് നോക്കിയപ്പോൾ അങ്ങനെയൊക്കെയാണ് അവൾക്കു […]
മുഖംമൂടികള് 22
കള്ളൻ 65
Kallan by Viswan Kottayi “എനിക്ക് പോലീസ്കാരനാവണം…. ” “വലുതാകുബോൾ നിങ്ങൾക്ക് ആരാവണം.? ” എന്ന ടീച്ചറിന്റെ ചോദ്യത്തിന് മൂട് കീറാറായാ ട്രൗസറും അവിടവിടെ നൂലെണീറ്റ ഷർട്ടിൽ മുകളിൽ നിന്നും രണ്ടാമത്തെ ബട്ടൺസ് പൊട്ടിയ ഭാഗത്തു കുത്തിയ അമ്മയുടെ താലി ചരടിൽ കോർത്തിട്ടിരുന്ന തുരുമ്പ് വീണ സൂചിപിന്നിൽ പിടിച്ചു എണീറ്റു പറഞ്ഞപ്പോൾ ക്‌ളാസ്സിലെ സകല കുട്ടികളുടെയും കണ്ണ് എന്റെ മേലെ പതിക്കുന്നത് കണ്ടപ്പോൾ ഞാനൊരു പോലീസുകാരൻ ആയ പ്രതീതി ആയിരുന്നു…. എനിക്ക് ഡോക്ടർ, എനിക്ക് ടീച്ചർ, എനിക്ക് […]
വൃന്ദാവനം 15
Vrindavanam by Jayaraj Parappanangadi സബിതാമേഢത്തിന്റെ എഴുത്തുകളോടുള്ള പ്രിയം കാരണം ഞാൻ തന്നെയാണവരോട് സൗഹൃദം ചോദിച്ചു വാങ്ങിയത്…. വാക്കുകളില്‍ സംസ്കാരത്തനിമയും സഹോദര്യവും നിലനിർത്തിയ അവരുടെ കവിതകളും ലേഖനങ്ങളും വായനക്കാർ സഹൃദയം സ്വീകരിച്ചിരുന്നു. ചാറ്റിങ്ങിനോടെനിയ്ക്ക് താൽപ്പര്യമില്ലെന്നും പറ്റുമ്പോള്‍ വിളിയ്ക്കണമെന്നും പറഞ്ഞൊരു സന്ദേശമയച്ചപ്പോൾ ആ നിമിഷം തന്നെ അവരെന്നെ വിളിയ്ക്കുകയുണ്ടായി… പിന്നെ എന്റെ കഥകളും അവരുടെ കവിതകളും തമ്മിലായി ചർച്ച… ബിസിനസ് മേനായ ഭർത്താവും അഞ്ചിൽപഠിയ്ക്കുന്നൊരു മകനുമായിരുന്നു അവരുടെ കുടുംബം… ഏതാണ്ടൊരേക്കറോളം തോന്നിയ്ക്കുന്ന സ്ഥലത്ത് അപ്പെക്സിന്റെ പരസ്യത്തിലെ വർണ്ണമണിമാളിക കണക്കേയുള്ള […]
പെരുവഴി 22
Peruvazhi by Jithesh കാറിന്റെ സ്റ്റിയറിങ്ങിൽ രണ്ടും കയ്യും വെച്ചു രവി മുന്നിലേക്ക് നോക്കി…. വഴി രണ്ടായി വിജനമായി നീണ്ടുപോകുന്നു…. ഇരുവശത്തും പച്ച വിരിച്ച പാടങ്ങൾ…. വശങ്ങളിൽ വല്ല സൂചനബോർഡുകളും ഉണ്ടൊ എന്ന് നോക്കി…. ” ഇവനൊക്കെ എന്തെന്കികും ഒന്നെഴുതി വെച്ചൂടെ… മനുഷ്യനെ തെറ്റിക്കാൻ…. ഇവിടെ കുറെ റോഡുകൾ അവ പിന്നെയും വളഞ്ഞു തിരിഞ്ഞു പോകുന്നു…. എന്നാ വഴി ചോദിക്കാൻ ഏതെങ്കിലും ഒരുത്തനെ പോലും കാണുന്നുമില്ല… എന്നാലോ കുറെ കൃഷിയുണ്ട്… അതുകൊണ്ട് പോലും ഇവിടെങ്ങും ഒരുത്തനെ പോലും […]