The Shadows – 3 34

“യെസ് ഒഫ്‌കോസ്. യൂ ക്യാൻ.”
അകത്തുനിന്ന് മറുപടി കിട്ടിയപ്പോൾ അർജ്ജുൻ ഡോർ തുറന്ന് അകത്തേക്കുകയറി.

“യെസ്, വാട്ട് ക്യാൻ ഐ ഡു ഫോർ യൂ?”
തുറന്നിരിക്കുന്ന ലാപ്ടോപ് അടച്ചുവച്ചിട്ട് മാനേജർ ചോദിച്ചു.

ഉടനെ അർജ്ജുൻ താനുണ്ടാക്കിയ വ്യാജ ഐഡി കാർഡ് എടുത്തുകാണിച്ചു

“ആം കിഷോർ. ഫ്രം ഐ ബി. സർ ഐ നീഡ് യൂർ ഹെല്പ്. കഴിഞ്ഞ ഒരാഴ്ച ഇവിടെവന്ന വിസിറ്റേഴ്സിന്റെ ഡീറ്റൈൽസ് ആൻഡ് സിസിടിവി ഡാറ്റ. എനിക്കൊന്നു പരിശോധിക്കണം. ”

അല്പം ഗാംഭീര്യത്തോടെ അർജ്ജുൻ പറഞ്ഞു.

“ഷുവർ സർ., പ്ലീസ് കം.

ഐഡി വാങ്ങി പരിശോദിച്ച ശേഷം മാനേജർ കസേരയിൽനിന്നും എഴുന്നേറ്റ് അർജ്ജുവിനെയും കൂട്ടി സിസിടിവി ക്യാബിനിലേക്ക് നടന്നു.

വൈഗ പറഞ്ഞത് ശരിയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ടുദിവസം മുൻപ് നീന ബുർക്കയണിഞ്ഞു ഒരു ചെറുപ്പക്കാരനെയുംകൂട്ടി ഹോമെക്സ് ബിൽഡേഴ്സിന്റെ ഓഫീസിലേക്ക്‌ വരുന്നത് സിസിടിവിയിൽ വ്യക്തമായി അർജ്ജുൻ കണ്ടു. ശേഷം അതിന്റെ ഒരു കോപ്പി പെൻഡ്രൈവിലേക്ക് പകർത്തി അർജ്ജുൻ അവിടെനിന്നും നേരെ വീട്ടിലേക്കുപോയി.

തന്റെ കമ്പ്യൂട്ടറിലേക്ക് ഡാറ്റ കോപ്പിചെയ്ത് അർജ്ജുൻ സിസിടിവി ദൃശ്യങ്ങൾ വീണ്ടുംവീണ്ടും പരിശോധിച്ചുകൊണ്ടിക്കുമ്പോഴാണ്
ശ്രദ്ധയിൽ ഒരുകാര്യം മിനിമാഞ്ഞത്. തൊപ്പികൊണ്ടു മുഖം പാതിമറച്ച ആ ചെറുപ്പക്കാരൻ ഓടിച്ചുവന്ന ബൈക്ക് താൻ ഇതിനുമുൻപ് കണ്ടിട്ടുണ്ടെന്ന് അവനുതോന്നി.

“യെസ്, ഇതുതന്നെ, എനിക്ക് ഓർമ്മയുണ്ട്.
ചാനലിലെ പ്രോഗ്രാംകഴിഞ്ഞുവരുന്ന വഴിയിൽ രാത്രി റോഡിൽ ആക്‌സിഡന്റായ അതേബൈക്ക്. ഇനി ആ ചെറുപ്പക്കാരനാണോ ഇയാൾ.”
അർജ്ജുൻ സ്വയം ചോദിച്ചു.

1 Comment

  1. *വിനോദ്കുമാർ G*

    ?????????

Comments are closed.