പകർന്നാട്ടം – 6 35

Views : 6966

ആ,മതി മതി…അവൾ പറഞ്ഞു വന്നത് പൂർണ്ണമായും കേൾക്കാൻ നിൽക്കാതെ ബെൽറ്റ് മുറുക്കിക്കൊണ്ട് അയാൾ പുറത്തേക്ക് നടന്നു.

സ്വീകരണ മുറിയിൽ കാപ്പി കുടിച്ചു കൊണ്ടിരുന്ന ജീവന് അയാൾ നീട്ടിയൊരു സല്യൂട്ട് നൽകി.Good morning sir.

Very Good morning ജോൺ.ന്താടോ ക്ഷീണം പിടിച്ചോ,ചെറു ചിരിയോടെ ജീവൻ ജോണിനെ നോക്കി.

ഉത്തരവാദിത്വം ഉള്ള പൊലീസ് ഓഫീസർക്ക് ക്ഷീണം ഒന്നും പാടില്ലെടോ.

Sorry sir,ജോൺ വർഗ്ഗീസിന്റെ മുഖത്ത് അല്പം മ്ലാനത പടർന്നു. രാത്രിയിലെ സംഭവങ്ങൾ അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഇച്ചായ ഞാനൊന്ന് പുറത്തേക്ക് പോവുകയാ.കോണിപ്പടി ഓടിയിറങ്ങി വന്ന വോൺ ജീവനെ കണ്ടതും അല്പമൊന്ന് അമ്പരന്നു.

സർ,ഇതെന്റെ അനിയനാണ് വോൺ.ജോൺ വർഗ്ഗീസ് അനിയനെ ജീവന് പരിചയപ്പെടുത്തി.

ഹലോ സർ,വോൺ ചെറിയൊരു ചിരിയോടെ ജീവന് ഹസ്തദാനം നൽകി.

ജീവൻ,ഇവിടെ ആദ്യമാണ്.പുതിയ കേസ് അന്വേഷണം ഞങ്ങൾക്കാണ്.
വോണിന്റെ കരം കവർന്നുകൊണ്ട് ജീവൻ സ്വയം പരിചയപ്പെടുത്തി.

പുതിയ കേസ് അന്വേഷണം എന്ന് കേട്ടതും വോണിന്റെ മുഖത്തെ ചിരി മാഞ്ഞു.പെട്ടന്ന് തന്നെ അവൻ കൈ പിൻവലിച്ചു.

അപ്പോൾ ശരി,ഞാൻ ഇറങ്ങട്ടെ അല്പം തിരക്കാണ്.പെട്ടന്ന് അത്രയും പറഞ്ഞൊപ്പിച്ച് വോൺ പുറത്തേക്ക് നടന്നു.

വാതിൽ കടക്കും മുൻപ് അവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.
സി.ഐയുടെ കണ്ണുകൾ തന്റെ മേൽ തന്നെയാണെന്ന് കണ്ടതും തല വെട്ടിച്ച് അതിവേഗം പുറത്തേക്ക് നടന്നു.

വോണിൽ പെട്ടന്നുണ്ടായ ആ മാറ്റം ജീവൻ അല്പം ഗൗരവമായി തന്നെ ഉൾക്കൊണ്ടു.എന്നാൽ അതേപ്പറ്റി ജോൺ വർഗ്ഗീസിനോട് അയാൾ ഒന്നും പറഞ്ഞില്ല.

എന്നാൽ നമുക്ക് ഇറങ്ങാം,അല്പം ചിന്താഭാവത്തിൽ ജീവൻ ജോണിനെ നോക്കി.

ശില്പയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ജോൺ വർഗ്ഗീസിന്റെയുള്ളിൽ ഭയം കൂടിവന്നു.

യാത്രയിലുടനീളം ജോൺ മൗനം പാലിക്കുന്നത് ജീവൻ ശ്രദ്ധിച്ചു.
വോണിന്റെ മുഖത്ത് കണ്ട പരിഭ്രമവും ജോണിൽ ഉണ്ടായ നിശബ്ദതയും ജീവനിൽ സംശയത്തിന്റെ വിത്ത് പാകി.

കേസുമായി ബന്ധപ്പെട്ട് വാ തോരാതെ സംസാരിക്കുന്ന ജോൺ പെട്ടന്ന് മൗനിയായെങ്കിൽ അതിന് തക്കതായ എന്തോ ഉണ്ടെന്ന് സി.ഐക്ക് ഉറപ്പായി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com