പകർന്നാട്ടം – 5 38

മുകളിൽ ഉണ്ട്..വന്നപ്പോ തൊട്ട് തുടങ്ങിയ ഫോൺ വിളിയാ..കുറച്ച് മുൻപേ കയറി കിടന്നു.

കിടക്കാനോ,എന്നാ പറ്റി നേരത്തെ കിടക്കാൻ.ജോൺ ചായ അടുത്ത് കണ്ട ടീപ്പോയിലേക്ക് വച്ചു.

ആ എനിക്കറിയില്ല.ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞതും ഇല്ല.ഇനിയിപ്പോ ഇച്ചായൻ ഒന്ന് ചോദിച്ചു നോക്ക്.

സീരിയൽ കാഴ്ച്ച പകുതിയിൽ മുറിഞ്ഞതിന്റെ ഈർഷ്യ അവളുടെ മുഖത്ത് തെളിഞ്ഞു നിന്നു.

മ്മ്,ഒന്നിരുത്തി മൂളിക്കൊണ്ട് ജോൺ വർഗ്ഗീസ് പടികൾ കയറി മുകളിലേക്ക് ചെന്നു.

അനിയൻ വോൺ വർഗ്ഗീസ് എന്നാൽ ജോണിന് ജീവനാണ്.താലോലിക്കാൻ ഒരു കുഞ്ഞില്ലാത്തതിന്റെ വിഷമം കൂടി അനിയനെ സ്നേഹിച്ചാണ് ജോൺ തീർക്കുന്നത്.

വോണിന്റെ റൂം തുറന്ന് ജോൺ വർഗ്ഗീസ് അകത്തേക്ക് കയറി ലൈറ്റിന്റെ സ്വിച്ചിൽ വിരലമർത്തി.

റൂമിൽ വെളിച്ചം പരന്നതും വോൺ ചാടിയെഴുന്നേറ്റു.എന്നാ പറ്റിയെടാ?സുഖമില്ലേ?

ജോൺ വർഗ്ഗീസ് അനിയന്റെ തലയിൽ സ്നേഹപൂർവ്വം തലോടി. നീയെന്നാ നേരത്തെ കിടന്നത്?

ഏ,ഒന്നുമില്ല ഇച്ചായാ.ഞാൻ വെറുതെ,ചെറിയ ഒരു തലവേദന. ഇച്ചായൻ എപ്പോ എത്തി.

ഞാനിപ്പോ വന്നേ ഉള്ളൂ..രാവിലേ തൊട്ട് ഓരോ തിരക്കിൽ ആയിരുന്നു. ആ കൊച്ചിനെ കൊന്നവന്മാരെ തേടി ഒരു യാത്ര.

എന്നിട്ട് ആരെങ്കിലും കിട്ടിയോ?വോൺ ആകാംഷപൂർവ്വം ജോൺന് നോക്കി.

ഇല്ലാ,പക്ഷേ വ്യക്തമായ ചില തെളിവുകൾ കിട്ടിയിട്ടുണ്ട്.അധികം താമസിക്കാതെ എല്ലാവനും കുടുങ്ങും.

നിനക്ക് വയ്യെങ്കിൽ റസ്റ്റ്‌ എടുത്തോളൂ.നമുക്ക് നാളെ സംസാരിക്കാം.Good night.

ജോൺ വർഗ്ഗീസ് റൂമിൽ നിന്ന് പുറത്തിറങ്ങിയതും വോൺ വാതിലടച്ച് കുറ്റിയിട്ടു.

Ac യുടെ കുളിരിലും വോണിനെ വിയർത്തൊഴുകാൻ തുടങ്ങി.
**************
കുളി കഴിഞ്ഞു ടി.വി ഓൺ ചെയ്തതും ന്യൂസിൽ പാതിരാ ചർച്ച പൊടി പൊടിക്കുന്നതാണ് ജീവൻ കണ്ടത്.

എല്ലാ ന്യൂസിലും ചർച്ചാ വിഷയം പതിനേഴുകാരിയുടെ കൊലപാതകം തന്നെ.

ഭരണ – പ്രതിപക്ഷ അംഗങ്ങൾ പരസ്പരം പഴി ചാരുന്നു. മനുഷ്യാവകാശം പ്രസംഗിക്കുന്നവർ പോലീസിന്റെ അനാസ്ഥ എന്ന് നിലവിളിക്കുന്നു.

ടിവി ഓഫ് ചെയ്ത് ജീവൻ സെറ്റിയിലേക്ക് ചാരി കണ്ണടച്ചു. പെട്ടന്നാണ് കോളിംഗ് ബെൽ ചിലച്ചത്.

ജീവൻ കണ്ണ് തിരുമി എഴുന്നേറ്റ് ഡോറിന് നേരെ നടന്നു.

തുടരും