The Shadows – 3 34

“ഇല്ല.. ഇന്നേക്ക് പതിനാലാം ദിവസം നീനയുടെ മരണത്തിന്റെ കാരണം എനിക്ക് അറിയണം. പിന്നെ, തന്നെ അസിസ്റ്റ് ചെയ്യാൻ സി ഐ അനസും, സി ഐ ശ്രീജിത്തും ഉണ്ടായിരിക്കും. രണ്ടു ദിവസം കൂടുമ്പോൾ എനിക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിക്കണം. ”

“സർ.”
രഞ്ജൻ കേസ്ഫയൽ മടക്കിവച്ചിട്ട് ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് ഐജിയെ സല്യൂട്ട് അടിച്ച് ഓഫീസിൽനിന്നും പുറത്തേക്കിറങ്ങി.

ശേഷം തന്നെ അസിസ്റ്റ് ചെയ്യാൻ നിയോഗിച്ച സിഐ അനസിനെയും, ശ്രീജിത്തിനെയും ഫോണിൽ ബന്ധപ്പെട്ടു.
ശേഷം മൂവരുംകൂടെയുള്ള ഒരു മീറ്റിങ്ങിന് വേദിയൊരുക്കി. അന്ന് ഉച്ചക്കുതന്നെ അവർ മറൈൻ ഡ്രൈവിൽ കണ്ടുമുട്ടി.
രണ്ടായിരത്തിപതിനേഴിൽ ഉണ്ടായ വെണ്മല കൂട്ടകൊലപാതകേസിൽ രഞ്ജൻഫിലിപ്പിനെ അസിസ്റ്റ് ചെയ്തിരുന്നത് ഇവർ രണ്ടുപേരുമാണ്.

“അനസ്, കേസ് വായിച്ചല്ലോ? എന്താണ് അഭിപ്രായം.”

തെക്കുനിന്ന് വരുന്ന കാറ്റിൽ പാറിനടക്കുന്ന തന്റെ മുടിയിഴകളെ കോതിയൊതുക്കികൊണ്ട് രഞ്ജൻ ചോദിച്ചു.

“സർ, ആത്മഹത്യ ആണെങ്കിൽ ഒരു കുറിപ്പ് ഉണ്ടാകും ഇല്ലങ്കിൽ എന്തെങ്കിലും ഒരു സൂചന അവർവെയ്ക്കും. ഒന്നുമില്ലെങ്കിലും എന്റെ മരണത്തിന് ഉത്തരവാദി ആരുമല്ല എന്നെങ്കിലും എഴുതിവക്കും.ഇതൊന്നും ഇല്ലാത്തപക്ഷം ഇതൊരു കൊലപാതകമായികൂടെ?

“മ്, സാധ്യതയുണ്ട് അനസ്. ശ്രീജിത്ത്?.
രഞ്ജൻഫിലിപ്പ് ഇളകിമറിയുന്ന കടലിലേക്കുനോക്കിക്കൊണ്ട് സി ഐ ശ്രീജിത്തിനോട് അഭിപ്രായം ചോദിച്ചു.

“സർ, തന്റെ മരണംകൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് ചിന്തിച്ചതുകൊണ്ട് അവൾ എഴുതാതിരുന്നതാണെങ്കിലോ? പോസ്റ്റുമോർട്ടം റിപ്പോർട്ട് സാറും വായിച്ചതല്ലേ?”
ശ്രീജിത്ത് പറഞ്ഞു.

“അതെ ശരിയാണ്. എന്തായാലും നമുക്ക് നാളെ രാവിലെ ഇന്ദിര വിമൻസ് ഹോസ്റ്റലിലേക്ക് പോയി ഒന്നിൽനിന്നും തുടങ്ങാം. വത്സല, നീനയുടെ മൃതദേഹം ആദ്യമായികണ്ട പാചകക്കാരി.
എനിവേ, ലറ്റ്സ് സ്റ്റാർട്ട് എ ന്യൂ ഗെയിം. എ ന്യൂ ഗെയിം ഫൈൻഡ് ദ ഹിഡൻ ഫേസ് ഓഫ് ദ ട്രൂ.”

രഞ്ജൻ പതിയെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് പരന്നുകിടക്കുന്ന സാഗരത്തെനോക്കി ദീർഘശ്വാസമെടുത്തു.

തുടരും…

1 Comment

  1. *വിനോദ്കുമാർ G*

    ?????????

Comments are closed.