പകർന്നാട്ടം – 8 9

Pakarnnattam Part 8 by Akhilesh Parameswar

Previous Parts

എസ്.ഐ കൈ ചൂണ്ടിയിടത്തേക്ക് ജീവൻ തല തിരിച്ചു.ജീവന്റെ കണ്ണുകളിൽ ഒരു മിന്നലുണ്ടായി.

വണ്ടിയുടെ നമ്പർ പ്ലേറ്റ് ഇളകി മാറിയിരിക്കുന്നു.മഞ്ഞ നിറത്തിലുള്ള ടാക്സി നമ്പർ പ്ലേറ്റിന്റെ അടിയിൽ മറ്റൊരു വെള്ള നമ്പർ പ്ലേറ്റ്.

ജോൺ വർഗ്ഗീസ്‌ വ്യാജ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി.അടിയിലെ ഒർജിനൽ നമ്പർ എഴുതി എടുത്ത ശേഷം RT ഓഫീസിൽ വിളിച്ച് details ആവശ്യപ്പെട്ടു.

തിരികെ ഓഫീസിലേക്ക് കയറുമ്പോൾ ജീവന്റെ ഫോൺ റിംഗ് ചെയ്തു തുടങ്ങി.

ഹലോ സർ സൈബർ സെല്ലിൽ നിന്നാണ്.സർ അയച്ച നമ്പർ ട്രെയ്‌സ് ചെയ്യാൻ പറ്റുന്നില്ല,പക്ഷേ ഈ അടുത്ത ദിവസങ്ങളിൽ ആ നമ്പറിലേക്ക് വന്നതും പോയതുമായ നമ്പറുകളുടെ റിപ്പോർട്ട് അയച്ചിട്ടുണ്ട്.

Ok,ഞാൻ ചെക് ചെയ്തോളാം.ജീവൻ ഫോൺ കട്ട്‌ ചെയ്ത് ഓഫീസിലേക്ക് കയറി.

തനിക്ക് ഇപ്പോൾ ന്ത്‌ തോന്നുന്നു ജോൺ?ഫാക്സ് മെഷീനിൽ നിന്നും റിപ്പോർട്ട് എടുക്കുന്നതിനിടയിൽ ജീവൻ എസ്.ഐയെ നോക്കി.

ഇപ്പോൾ സംശയം തീർന്നു സർ, അവൻ പറഞ്ഞത് സത്യമാവും.ആ വണ്ടി നരിമറ്റത്തെ ആവാൻ ആണ് സാധ്യത.ഇവനോടുള്ള പക കൊണ്ടാവും അവന്മാരെക്കൊണ്ട് ഇവന്റെ പേര് പറയിച്ചത്.

സൈബർ സെല്ലിൽ നിന്നും വന്ന റിപ്പോർട്ട് സസൂക്ഷ്മം നിരീക്ഷിച്ച ജീവന്റെ നെറ്റി ചുളിഞ്ഞു.

അവനെ ഇങ്ങ് കൊണ്ടുവാ,ജീവൻ ജോൺ വർഗ്ഗീസിനെ നോക്കി.

കേൾക്കേണ്ട താമസം ജോൺ വർഗ്ഗീസ്‌ സൂരജിനെ ജീവന്റെ മുൻപിലെത്തിച്ചു.

നീയും ആൽബിയും തമ്മിൽ പിന്നെ ഒരു കോണ്ടാക്ടും ഉണ്ടായിരുന്നില്ല?വിളിക്കുകയോ കാണുകയോ ഒന്നും?

ഇല്ല സർ,സൂരജ് ജീവന്റെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.

ഉറപ്പാണോ,ജീവൻ സ്വരം അല്പം കൂടി കടുപ്പിച്ച് സൂരജിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

ഇങ്ങനെ നോക്കി പേടിപ്പിച്ചു എന്ന് വച്ച് ഞാൻ പറഞ്ഞതിൽ മാറ്റം വരാൻ ഇല്ല സൂരജിന്റെ ശബ്ദത്തിൽ അല്പം പരിഹാസം കലർന്നു.

പറഞ്ഞു തീരും മുൻപേ ജീവന്റെ കൈ സൂരജിന്റെ കവിളിൽ ആഞ്ഞു പതിച്ചു.

അടി വീണ കവിൾ തടവിക്കൊണ്ട് സൂരജ് ജീവനെ തറച്ച് നോക്കി. നിങ്ങൾക്ക് വട്ടാണോ?

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: