The Shadows – 10 47

Views : 9398

കാക്കനാട് ടൗണിൽനിന്നും 6 കിലോമീറ്റർ മുന്നോട്ടപോയാൽ ആളൊഴിഞ്ഞ സ്ഥലത്ത് അല്പം ഉള്ളിലേക്കുമാറി സ്ഥിതിചെയ്യുന്ന പികെ എന്നു പേരുള്ള ഗോഡൗണിന്റെ ഏകദേശം ഇരുന്നൂറ് മീറ്റർ പിന്നിലുള്ള മൺപാതയോടുചാരി രഞ്ജൻ തന്റെ ചുവന്ന ബെലേനോകാർ ഒതുക്കിനിറുത്തി.

എൻജിൻ ഓഫ്‌ ചെയ്ത്. അല്പസമയം കാറിനുള്ളിൽതന്നെ അവർ ഇരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ അർജ്ജുവും പിന്നിലുള്ള മൺപാതയിലൂടെ എത്തിച്ചേർന്നു.
ശേഷം കാറിലേക്ക് കയറിയ അവൻ ഗോഡൗണിലേക്ക്‌ കടക്കാനുള്ള വഴികളെ കുറിച്ചു ഒരു ലഘു വിവരണം അവർക്ക് നൽകി.

സമയം 3 : 20 pm.

അനസിനും ശ്രീജിത്തിനും രഞ്ജൻ ഓരോ തോക്കുവീതം നൽകിയശേഷം രഞ്ജൻ തന്റെ കൈയ്യിലിരിക്കുന്ന തോക്കിനെ നോക്കി പുഞ്ചിരിപൊഴിച്ചു. നാലുപേരുംകൂടെ കാറിൽനിന്നും ഇറങ്ങി ഗോഡൗണിനെ ലക്ഷ്യമാക്കി പടർന്നു പന്തലിച്ച പുൽകൊടികൾക്കിടയിലൂടെ നടന്നു നീങ്ങി.

അന്തിച്ചോപ്പുമായി അരുണൻ പടിഞ്ഞാറൻ ദിശയിലേക്ക് ചലിച്ചു. വടക്കൻ കാറ്റ് പുൽകൊടികളെ ചുംബിച്ച് അവരുടെ അടുത്തേക്ക് ഒഴുകിയെത്തി. ഗോഡൗണിന്റെ അടുത്തേക്ക് എത്താറായപ്പോൾ
രഞ്ജൻ തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഇരുകൈകൾകൊണ്ടു മുറുക്കെ പിടിച്ചു.

“ബി കെയർഫുൾ.”രഞ്ജൻ പതിയെ പറഞ്ഞു.

“സർ”

ചെത്തുക്കല്ലുകൊണ്ട് പടുത്തുയർത്തിയ ഗോഡൗണിന്റെ പിൻഭാഗത്തെ അടഞ്ഞുകിടക്കുന്ന വാതിലിന്റെ അരികിലേക്ക് രഞ്ജനും കൂട്ടരും ഒരു നിഴൽ പോലെ ചലിച്ചുകൊണ്ടിരുന്നു.
അനസ് അടഞ്ഞുകിടക്കുന്ന തകരത്തിന്റെ വാതിൽ പതിയെ തുറന്നു.

“കം.”

തോക്കുപിടിച്ചുകൊണ്ട് അനസ് മുൻപേ നടന്നു. അല്പദൂരംകൂടെ അവർ മുൻപോട്ടുനടന്നപ്പോൾ കുറച്ചുപേരുടെ കുറച്ചുപേരുടെ ഉച്ചത്തിലുള്ള സംസാരംകേട്ടു. രഞ്ജൻ തന്റെ ചൂണ്ടുവിരൽ ചുണ്ടോട് ചേർത്ത് മറ്റുള്ളവരോട് ശബ്ദമുണ്ടാകാരുതെന്ന് ആംഗ്യം കാണിച്ചുകൊടുത്തു. ചാക്കുകളിൽ കെട്ടിയ നിലയിൽ കുറെ കടലാസുകെട്ടുകളും കൂടെ പ്ലാവിന്റെ തടിയിൽനിന്നും ഈർന്നെടുത്ത പട്ടിക കഷ്ണങ്ങളും കുന്നോളം കൂട്ടിയിട്ടിരിക്കുന്നതിന് പിന്നിലേക്ക് അവർ പതുങ്ങിയിരുന്നു.

“സർ, മൊത്തം 11 പേരുണ്ട്. ”
ശ്രീജിത്ത് രഹസ്യമായി രഞ്ജന്റെ ചെവിയിൽ പറഞ്ഞു.

“റിസ്ക്കാണ്, ചിലപ്പോൾ വലിയ ആയുധങ്ങൾ ഉണ്ടാകും. എല്ലാവരും വളഞ്ഞിട്ട് വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല.” ആലോചിച്ചുനിന്നുകൊണ്ട് രഞ്ജൻ പറഞ്ഞു.

Recent Stories

The Author

1 Comment

  1. What a suspense thriller…. waiting for the next parts…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com