പകർന്നാട്ടം – 7 38

Views : 6520

ഇനി തല്ലല്ലേ സാറേ,ഞാൻ എല്ലാം പറയാം.ഇനി തല്ലിയാ ഞാൻ ചത്തു പോവും.

വായിൽ ചോര നിറഞ്ഞ് സൂരജിന് വാക്കുകൾ മുറിഞ്ഞു.

മ്മ്,ഒന്നമർത്തി മൂളിക്കൊണ്ട് ജീവൻ കാൽ പിൻവലിച്ചു.ജോണേ അവനെ അങ്ങോട്ട് ഇരുത്ത്.

ജോൺ വർഗ്ഗീസ്‌ സൂരജിനെ താങ്ങിപ്പിടിച്ച് അടുത്ത് കിടന്ന കസേരയിൽ ഇരുത്തി.

സൂരജിന്റെ കവിളും കണ്ണുകളും അടി കൊണ്ട് വീങ്ങി നീലച്ചിരുന്നു. വെള്ളത്തിനായി അവൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.

ജോൺ വർഗ്ഗീസ്‌ ഒരു ഗ്ലാസ് വെള്ളം അവന്റെ മുൻപിലേക്ക് നീക്കി വച്ചു. ഒറ്റ വലിക്ക് അത് അകത്താക്കിയ ശേഷം സൂരജ് ജീവന്റെ മുഖത്തേക്ക് നോക്കി.

സാർ വിചാരിക്കും പോലെ ഞാനാരേയും കൊന്നിട്ടില്ല.ശ്രീക്കുട്ടി അവൾ അവളെനിക്ക് എല്ലാം ആയിരുന്നു.അങ്ങനെ ഒരാളെ ഞാൻ കൊല്ലുവോ?

സൂരജ് പറഞ്ഞത് കേട്ട് ജീവന്റെ കണ്ണുകൾ ചുരുങ്ങി.അയാൾ ജോൺ വർഗ്ഗീസിന്റെ മുഖത്തേക്ക് നോക്കി. അയാളും സ്തംഭിച്ചു നിൽക്കുകയാണ്.

നീ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിന് ഒളിവിൽ പോയി?മരിച്ച കുട്ടിയും നീയും തമ്മിൽ എന്താണ് ബന്ധം.

പറയാം സർ,ഞാനെല്ലാം പറയാം.സൂരജ് പതിയെ ഓരോന്നായി പറഞ്ഞു തുടങ്ങി.

ജോൺ വർഗ്ഗീസ്‌ വോയിസ് റെക്കോർഡർ ഓൺ ചെയ്ത് സൂരജിന്റെ സമീപത്ത് വച്ചു.

സത്യത്തിൽ പേടിച്ചിട്ടാ സർ ഞാൻ ഒളിവിൽ പോയത്.അവള് പോയി അറിഞ്ഞപ്പോൾ ഞാനാകെ പേടിച്ചു.

സ്വാഭാവികമായും അന്വേഷണം എന്റെ നേരെ തിരിയും എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു.

പേടിച്ചിട്ടാണെങ്കിൽ പിന്നെ നീയെന്തിനാ ഞങ്ങളെ ആക്രമിക്കാൻ ആളുകളെ വിട്ടത്?

ഞാൻ ആരെയും വിട്ടിട്ടില്ല സർ,സത്യമായും എനിക്ക് അറിയില്ല. ആരോ സാറിനെ തെറ്റിദ്ധരിപ്പിച്ചതാണ്.

ഞാനും ശ്രീക്കുട്ടിയും ഒരുപാട് നാളായി ഇഷ്ട്ടത്തിൽ ആയിരുന്നു. വിവാഹം കഴിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.പക്ഷേ വീട്ടിൽ അറിയിച്ചപ്പോൾ വലിയ കലാപം ഉണ്ടായി.

വേണ്ടി വന്നാൽ അവളെ ഇല്ലാതാക്കും എന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ പേടിച്ചു.

ഒടുവിൽ അവളുടെ നല്ലതിനായി ബന്ധം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

അവൾ കൊല്ലപ്പെടുന്നതിന്റെ അന്ന് രാവിലെ ആണ് ഞങ്ങൾ അവസാനമായി കാണുന്നത്.അന്ന്….

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com