ഒരു പെണ്ണിന്റെ കഥ 21

Views : 7609

ഞാൻ വേഗം എന്റെ സുഹൃത്ത് ഷഫീക്കിനേ തേടി ചെന്നു. കഥയും നായികയും റഡിയാണെന്ന് പറഞ്ഞു. ലക്ഷ്മി ഗൗരി ആരാണെന്ന് ആരോടും പറയാൻ പോയില്ല. അവളുടെ അഭിനയം അത്രക്ക് മികച്ചതായിരുന്നു.പാക്കപ്പ് കഴിഞ്ഞ് അധികം കഴിയുന്നതിനു മുൻപ് സിനിമ തീയേറ്ററിൽ എത്തി‌ ഗൗരിയേ അന്വേഷിച്ച് വേറേയും വേഷങ്ങൾ വന്നു.

ഇന്ന് ഞാൻ ഗൗരിയേ വിളിച്ചു.എനിക്ക് ഒന്ന് കാണണം ഗൗരി. നമ്മുടെ പഴയ തട്ടകത്തിൽ വച്ച്. ഞാൻ ഹോട്ടലിൽ എത്തിയപ്പോൾ ഗൗരി എന്നെ കാത്ത് ലോണിൽ ഇരിപ്പിണ്ടായിരുന്നു. ആരൊക്കയോ അവളേ തിരിച്ചറിയുന്നുണ്ടായിരുന്നു.

വന്നിട്ട് ഒത്തിരി നേരമായോ? ഞാൻ ചോദിച്ചു. ഒരു അരമണിക്കൂർ അവൾ മറുപടി പറഞ്ഞു. നീ വളരേ സുന്ദരിയായിരിക്കുന്നു. അവൾ ഒന്ന് മന്ദഹസിച്ചു. ഗൗരി നീ സിനിമ കണ്ടോ? ഞാൻ ചോദിച്ചു അവൾക്ക് സംസാരിക്കാൻ പ്രയാസമുള്ളത് പോലെ തോന്നി. ഗൗരി റിലാക്സ്. എങ്ങനെയുണ്ട് എന്റെ ഗൗരി സ്ക്രീനിൽ? അവൾ മെല്ലെ ചിരിച്ചിട്ട് ചോദിച്ചു സാർ ഞാൻ ഇത്രക്ക് സുന്ദരിയാണോ? ഞാൻ ഒന്ന് മൂളി.

എന്നിട്ട് മെല്ലെ ചോദിച്ചു ഇന്ന് നിനക്ക് സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനം ഉണ്ട്. നിനക്ക് എന്റെ കൂടെ പോന്നൂടെ എന്റെ പെണ്ണായിട്ട്. നിന്റെ ജോലിക്ക് ഞാൻ ഒരിക്കലും തടസമാവില്ല. അവളുടെ മനോഹരമായ കണ്ണിൽ പ്രതീക്ഷകൾ പൂവിടരുന്നത് കാണാമായിരുന്നു. എല്ലാ പെണ്ണിന്റേയും സ്വപ്നമാണ് അവളേ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പുരുഷന്റെ സ്നേഹം.
മിനി സജി അഗസ്റ്റിൻ.
********************

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com