പകർന്നാട്ടം – 5 38

കാഴ്ച്ചയിൽ ഒരു നാല്പതു വയസ്സ് തോന്നിക്കുന്ന ഒരാൾ.വെള്ള മുണ്ടും ഇളം റോസ് ജുബ്ബയും വേഷം. കൈയ്യിലും കഴുത്തിലും സ്വർണ്ണ ഉരുപ്പടികൾ.

ഞങ്ങളോ,ഞങ്ങൾ രണ്ട് ആക്രി കച്ചോടക്കാർ.ജോൺ വർഗ്ഗീസ് സ്വരം കടുപ്പിച്ചു.

ഹേയ് ജോൺ ന്താടോ ഇത്.ഇങ്ങനെ ആണോ ഒരാളോട് സംസാരിക്കുക. ജീവൻ പെട്ടന്ന് അയാളെ വിലക്കി.

അല്ല സർ നമ്മളെ യൂണീഫോമിൽ കണ്ടിട്ട് ഇയാൾക്ക് മനസ്സിലായില്ലേ. ജോൺ വർഗ്ഗീസിന് ദേഷ്യം അടക്കാൻ സാധിച്ചില്ല.

ക്ഷമിക്കണം സർ,please come. അയാൾ ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു.

താങ്കൾ സൂരജിന്റെ അച്ഛനാണോ, അതെ സർ K.R.കൃഷ്ണൻ, കളപ്പുരയ്ക്കൽ രാഘവ കൃഷ്ണൻ അതാണ്‌ മുഴുവൻ പേര്.ചിലർ രാഘവൻ എന്ന് വിളിക്കും.

ഇരിക്കണം സർ,രാഘവൻ മുൻപിലേക്ക് കൈ ചൂണ്ടി.

ഇരുവരും അടുത്തടുത്ത കുഷ്യൻ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു.താങ്കളും ഇരിക്കൂ.ജീവൻ രാഘവനെ നോക്കി.

അയാൾ മുൻപിലെ സെറ്റിയിൽ ഇരിപ്പുറപ്പിച്ചു.അല്ല സാറുമാർക്ക് കുടിക്കാൻ hot or….

ഓരോ കാപ്പി ആകാം,ചൂടുള്ള കാര്യങ്ങൾ ആവുമ്പോൾ കൂട്ടിന് ചൂട് കാപ്പിയാ നല്ലത് അല്ലെ ജോണേ? ജീവൻ ജോൺ വർഗ്ഗീസിനെ നോക്കി കണ്ണിറുക്കി.

ലീലേ മൂന്ന് കാപ്പി എടുത്തോളൂ. അയാൾ അകത്തേക്ക് നോക്കി പറഞ്ഞു.

സൂരജ് ഒറ്റ മോനാണോ?ജീവൻ രാഘവന്റെ മുഖത്തേക്ക് ശ്രദ്ധ തിരിച്ചു.

അതെ സർ,ആണും പെണ്ണുമായിട്ട് ഒന്നേ ഉള്ളൂ ഞങ്ങൾക്ക്. ഇക്കാണുന്നതൊക്കെ അവനുള്ളതാ. അയാൾ ഒന്ന് ഞെളിഞ്ഞിരുന്നു.

ജീവൻ അടുത്ത ചോദ്യം ഉന്നയിക്കാൻ തുടങ്ങുമ്പോഴേക്കും ലീല കാപ്പിയുമായി അങ്ങോട്ടെത്തി.

ഇതെന്റെ ഭാര്യ ലീല.അയാൾ അവരെ ജീവന് പരിചയപ്പെടുത്തി.

കാപ്പി കൈയ്യിൽ എടുത്തു കൊണ്ട് ജീവൻ അവരെ നോക്കി ഒന്ന് ചിരിച്ചു.

സർ ഇവിടെ പുതിയതാ അല്ലേ,ലീല ജീവനെ നോക്കി വിടർന്നൊരു ചിരി പാസാക്കി.

ആ കൊച്ചിനെ കൊന്നവരെ കിട്ടിയില്ല അല്ലേ സാറേ?ന്തൊരു കഷ്ട്ടാ അല്ലേ.