ഒരു വേശ്യയുടെ കഥ – 38 3458

Views : 82334

വേണ്ട……
അതൊന്നും വേണ്ട…..
അയാൾ തന്റെ കൂടെ വീട്ടിലേക്കൊന്നു വന്നാൽ മതിയായിരുന്നു……
അയാളുടെ പിറകെ ഈ സഞ്ചിയുമായി വീട്ടിലേക്ക് കയറണം…….
മോൾക്കുവേണ്ടി വാങ്ങിയ സമ്മാനങ്ങൾ അയാളുടെ കൈകൾകൊണ്ടുതന്നെ അയാൾ കൊടുത്തെങ്കിൽ…..
അമ്മേയെന്നു വിളിച്ചുകൊണ്ടു അമ്മയ്ക്കുവാങ്ങിയ സാരികൾ അയാൾതന്നെ അമ്മയ്ക്കുനേരെ നീട്ടിയെങ്കിൽ…….
‘അമ്മ ഒരുപക്ഷേ കരയുമായിരിക്കും……
മനസ്സിനുള്ളിൽ അവൾ ആശിച്ചുപോയി…..!

അഴുക്കുപുരണ്ടു ഇടിഞ്ഞുവീഴാറായി അലങ്കോലമായി കിടക്കുന്ന തന്റെ വീട്ടിലേക്ക് അനിലേട്ടൻ വരുമോ……
ഒപ്പം ആശങ്കയും തോന്നി.

ഇരമ്പുന്ന മനസുമായി അങ്ങനെയൊക്കെ അങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടു അയാളെ നോക്കിയപ്പോഴാണ് അപ്രതീക്ഷിതമായി അയാളുടെ ചോദ്യം.

” ഈ വീട്ടിലാണോ കുഞ്ഞിനെയുംകൊണ്ട് താമസിക്കുന്നത്……”

മനസ്സിനുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപർവതത്തിന്റെ കാര്യം അയാൾ അറിയാതിരിക്കുവാൻ പരമാവധി ശ്രമിച്ചുകൊണ്ടാണ് മറുപടി കൊടുത്തത്.

“അനിലേട്ടൻ എന്റെ വീട്ടിലേക്കു വരില്ലല്ലോ അല്ലെ…….
ഇതാണ് എന്റെ വീട്…….
മുറ്റത്തിരുന്നു കളിക്കുന്നതാണ് എന്റെ മോൾ…….
കണ്ടില്ലേ ചുറ്റുമുള്ള വീടുകൾക്കെല്ലാം മതിലുകളുണ്ട്……..
അതുകൊണ്ട് എന്റെ മോൾ പുറത്തെവിടെയും പോയി കളിക്കുകയില്ല…….
വീടിന്റെ ഇറയവും മുറ്റവും ആകാശമുല്ല ചെടിയുടെ ചുവട്ടിലായി ഒതുങ്ങുന്നതാണ് അവളുടെ ലോകം…….

Recent Stories

The Author

9 Comments

  1. 👌👌

  2. 😍😍😍😍😍😍😍😍😍😍

  3. അടുത്തത് പാർട്ട്‌ എവിടേ, കുറെ ആയി കാത്തിരിക്കുന്നു

  4. How long i have to wait

    1. 2 or 3 days maximum

      1. Inn story post chyuvo?

  5. ഇത് തീരാറായി എന്നറിയുമ്പോൾ എന്തെന്നില്ലാത്ത ഒരു വിഷമം, മയമ്മയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  6. Enthoru naasham pidicha re direction aanu ethu 3 oonnamathe thavana matrame original page varunnollu comment cheyyan vannappo evideyum angane thanne enthoru naasham ethu

  7. Waiting for the climax…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com