കാഴ്ചക്കപ്പുറം 42

ശരിക്കും അയാളെ കെട്ടിപ്പിടിക്കാൻ തോന്നി എനിക്ക്..

അയാളുടെ മകൻ അയാൾ പറയുന്ന ഓരോ സാധനം എടുതുകൊണ്ടുവരുമ്പോളും അയാൾ അവന്റെ വൈകല്യത്തിന്റെ മുന്നിൽ ജയിക്കുകയായിരുന്നില്ലേ..

ബുദ്ധിവൈകല്യമുള്ള മകനെ വീട്ടിലിരുത്താതെ ഒപ്പം കൊണ്ടുനടന്നും
അവനെ കൊണ്ട് ഓരോ വീട്ടുസാധനങ്ങളും എടുപ്പിച്ചും അവന്റെ വൈകല്യത്തെ അവനിൽ നിന്നും അകറ്റുവാൻ അയാൾ കാണിക്കുന്ന ശ്രദ്ധ കണ്ടപ്പോൾ ശരിക്കും അയാളോട് വല്ലാത്ത സ്നേഹം തോന്നി…

അയാളുടെ ബില്ല് അടിച്ചു കഴിയാറായപ്പോൾ എന്റെ സാധനം കൂടി അയാളുടെ ബില്ലിൽ അടിപ്പിച്ചു വീണ്ടും അയാൾ എന്നെ തോൽപിച്ചു…

ഒറ്റ കാഴ്ചയിൽ അയാളോട് തോന്നിയ വെറുപ്പ് അതിപ്പോൾ അയാളോടുള്ള വല്ലാത്ത സ്നേഹമായി മാറിയിരിക്കുന്നു..

സാധങ്ങളുമെടുത്ത് മകനെയും കൂട്ടി വണ്ടിയിൽ കയറി പോകുന്നതുവരെ നിറഞ്ഞ കണ്ണുമായി ഞാൻ അയാളെ നോക്കി നിന്നു….

===========================

ആ അറബിയിൽ ഒരു പാഠമുണ്ട്.. വൈകല്യമുള്ളവരെ മാറ്റി നിർത്തുകയല്ല വേണ്ടത്.. അവരെ ചേർത്ത് പിടിച്ചു കൂടെ നടത്തണം. എന്നാലേ അവർക്ക് അവരുടെ വൈകല്യത്തിനോട് പോരാടി ജീവിതത്തിൽ വിജയിക്കാനാവൂ…

1 Comment

  1. വളരെ നല്ലൊരു സന്ദേശം??? അല്ലെങ്കിലും പരിഗണനയെക്കാൾ മറ്റുള്ളവരുടെ കൂടെ ഓടാൻ ഉള്ള പ്രോത്സാഹനം ആവും അവർക്ക് ആവശ്യം?

Comments are closed.