ഒരു വേശ്യയുടെ കഥ – 34 3478

Views : 113193

സഹതാപത്തോടെയും സ്നേഹത്തോടെയും അവളുടെ കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ടാണ് ചിരിയോടെ അയാൾ സമ്മതിച്ചത്.

“അല്ല മായമ്മേ…..നമുക്കു പോവണ്ടേ …..
എൻറെ പരിപാടിയൊക്കെ കഴിഞ്ഞു ……
ഇനി ഞാനിവിടെ ഇരിക്കാം മായമ്മ സാരി ചെയ്ഞ്ച് ചെയ്‌തോളൂ……..”

താൻ മാറ്റിയിട്ടിരിക്കുന്ന മുഷിഞ്ഞ ഷർട്ടും പാന്റുമൊക്കെ കിടക്കയിലിട്ടു് ഭംഗിയോടെ മടക്കി വച്ചുകൊണ്ടിരിക്കുന്ന അവളെ നോക്കിയാണ് കുസൃതിയോടെ വീണ്ടും അയാൾ പറഞ്ഞത്……!

” അയ്യട മോനെ……
അങ്ങനെ സുഖിക്കേണ്ട……
അതുവേണ്ട ……”

കേട്ടയുടനെ കൊഞ്ചുന്ന സ്വരത്തിലുള്ള അവളുടെ മറുപടിയെത്തി .

“സാരമില്ല ഞാൻ കണ്ണടച്ചു തിരിഞ്ഞിരിക്കാം…..’

ചിരിയോടെതന്നെ അയാൾ വീണ്ടും പറഞ്ഞു നോക്കി .

“വേണ്ട മോനെ ……..
അത്ര വലിയ ത്യാഗമൊന്നും വേണ്ട …..”

മടക്കിവച്ചിരിക്കുന്ന തുണികൾ ബാഗിനുള്ളിലേക്ക് തിരുകുന്നതിനിടെ ഈണത്തിലാണ് അവളുടെ മറുപടി .

ബാത്റൂമിൽ കയറി ഇരിക്കാമെന്ന് പറഞ്ഞപ്പോൾ ആദ്യം സമ്മതിച്ചെങ്കിലും ചുണ്ടുകടിച്ചുകൊണ്ടുള്ള അയാളുടെ കള്ളച്ചിരി കണ്ടയുടനെ സംശയത്തോടെ ബാത്റൂമിൽ വാതിലിൽ നോക്കിയപ്പോഴാണ് അതിൽ പുറത്തുനിന്നും ലോക്ക് ചെയ്യുവാനുള്ള സൗകര്യം ഇല്ലെന്ന് മനസ്സിലായത് ……!

അബദ്ധം മനസ്സിലായതോടെ അയാളെ കട്ടിലിൽ നിന്നും വലിച്ചിറക്കി ഉന്തിത്തള്ളി മുറിയിലാക്കി വെളിയിലാക്കുവാൻ ശ്രമിച്ചപ്പോൾ അവളെ പ്രകോപിപ്പിക്കുവാനും തമാശയ്ക്കും വേണ്ടിമാത്രം അൽപ്പം ബലം പിടിച്ചുനോക്കിയശേഷം അയാൾ പതിയെ മുറിയിൽ നിന്നിറങ്ങി.

Recent Stories

The Author

13 Comments

  1. 👌👌

  2. പാവം പൂജാരി

    ഇത്രയും നല്ലൊരു കഥ വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു.

  3. 😍😍😍😍😍😍😍😍😍

  4. തരാം

  5. CLimax നിരാശപ്പെടുത്തരുതെന്നു അപേക്ഷിക്കുന്നു, മായമ്മയുടെ സങ്കടം കാണാൻ വയ്യ

  6. ശരിയാ Happy ending മതി കേട്ടോ മായമ്മ അത്രക്കു മനസ്സിൽ പിടിച്ചു പോയി

  7. Sie 2 part kond nirthanda.. happy ending veanam.. maya dea Koch storyil varanam please.ee story ipo onnum nirtharuth.. please continue sir

    1. Eee katha theernnaalum.. Author ithupolathe kathakalumaayi varum…

      1. Ayirikkum but ith veagam thirkanda avsyam ondo?

  8. Waiting for the climax..

  9. Oru happy ending tarane

    1. തരാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com