പകർന്നാട്ടം – 5 38

ഇനി പറ.അച്ഛനും മകനും കൂടി ഒത്തോണ്ടുള്ള കളിയാണോ അതോ മകൻ ഒറ്റയ്ക്കോ?

സർ,സത്യത്തിൽ എനിക്കൊന്നും അറിയില്ല.അവന് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല.രാഘവ കൃഷ്ണൻ ഒറ്റ നിമിഷം കൊണ്ട് വിയർപ്പിൽ മുങ്ങി.

നല്ല കാപ്പി.ഗ്ലാസ്സിലെ കാപ്പി ഒറ്റ വീർപ്പിന് കുടിച്ച് തീർത്ത് ജീവൻ എഴുന്നേറ്റു.

Ok,മിസ്റ്റർ രാഘവ കൃഷ്ണൻ.. ഞങ്ങൾ ഇപ്പോൾ ഇറങ്ങുന്നു. but,ഇനിയും നമുക്ക് കണ്ടു മുട്ടേണ്ടി വരും.അന്ന് ഈ പറഞ്ഞത് നിങ്ങൾക്ക് മാറ്റേണ്ടി വരരുത്.

വാതിൽ കടന്ന് ജീവൻ ഒന്ന് കൂടി തിരിഞ്ഞു നിന്നു.മിസ്റ്റർ രാഘവൻ താങ്കൾ ഒരു കാര്യം മനസ്സിൽ കുറിച്ചോ…

എവിടെ ഏത് പാതാളത്തിൽ പോയാലും അവനെ എന്റെ കൈയ്യിൽ കിട്ടും…മ്മ്,അപ്പൊ കാണാം.

രാഘവന്റെ മറുപടിക്ക് കാക്കാതെ ഇരുവരും കാറിൽ കയറി.സർ ന്ത്‌ തോന്നുന്നു?ജോൺ വർഗ്ഗീസ് ജീവനെ നോക്കി.

ഇയാൾക്ക് ഒന്നും അറിയില്ല എന്നത് സത്യം.അച്ഛന് അറിയാത്ത കാര്യം മകനിൽ നിന്നറിയണം.

തത്കാലം അവനെ വെയ്റ്റിംഗ് ലിസ്റ്റിൽ വയ്ക്കു.നമുക്ക് നരിയെ കിട്ടുമോ എന്ന് നോക്കാം.

ഈ എലിയുടേയും പുലിയുടേയും നമ്പർ കളക്റ്റ് ചെയ്ത് സൈബർ സെല്ലിൽ കൊടുക്കണം.

അവന്മാർ ആരെയൊക്കെ വിളിക്കുന്നു,അവരെ ആരൊക്കെ വിളിക്കുന്നു എന്നൊക്കെ ഉള്ള ഡീറ്റയിൽസ് നാളെ വൈകിട്ട് കിട്ടണം.Ok

ചെയ്യാം സർ,ജോൺ വർഗ്ഗീസ് എല്ലാം ശിരസ്സാ വഹിച്ചു.

സമയം സന്ധ്യയോട് അടുത്തതിനാൽ ജീവൻ ജോൺ വർഗ്ഗീസിനെ വീട്ടിലാക്കി ക്വട്ടേഴ്സ്സിലേക്ക് മടങ്ങി.

സ്വീകരണ മുറിയിൽ അമ്മയും ഭാര്യയും സീരിയലിന്റെ മുൻപിലാണ്. ആരും തന്റെ വരവറിഞ്ഞില്ല എന്ന് ജോൺന് തോന്നി.

അമ്മയും അനിയനും ഭാര്യയും അടങ്ങുന്നതാണ് ജോൺ വർഗ്ഗീസിന്റെ കുടുംബം.

വിവാഹം കഴിഞ്ഞിട്ട് വർഷം മൂന്ന് ആയെങ്കിലും ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗം ജോണിനോ ഭാര്യക്കോ ഉണ്ടായില്ല.

കടുപ്പത്തിൽ ഒരു ചായ വേണം നല്ല ക്ഷീണം..ബാത്ത് ടൗവൽ എടുത്ത് ബാത്ത് റൂമിലേക്ക് കയറുമ്പോൾ ആരോടെന്നില്ലാതെ ജോൺ വർഗ്ഗീസ് വിളിച്ചു പറഞ്ഞു.

കുളി കഴിഞ്ഞിറങ്ങിങ്ങുമ്പോഴേക്കും ചൂട് ചായയുമായി ഭാര്യ ശില്പ എത്തി.
വോൺ എന്തിയേ?