പകർന്നാട്ടം – 8 31

Views : 6498

കള്ള നായെ മിണ്ടരുത്..നീ എന്താടാ വിചാരിച്ചത് ഒരു തട്ടിക്കൂട്ട് കഥ പറഞ്ഞു എന്നെ അങ്ങ് കൊലപ്പിക്കാം എന്നോ?ജീവൻ രോക്ഷം കൊണ്ട് വിറച്ചു.

ജോൺ വർഗ്ഗീസ്‌ കാര്യമൊന്നും മനസ്സിലാവാതെ കണ്ണ് മിഴിച്ച് നിന്നു.

ടാ പുല്ലേ,നീ പറഞ്ഞ കള്ളം അത് നിനക്ക് നീ പണിത ശവപ്പെട്ടി ആണ്..
നരിമറ്റം ആൽബിയുമായി ഒരു കോൺടാക്ടും ഇല്ലാത്ത നീ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ അവനെ വിളിച്ചത് 67 തവണ…അവൻ നിന്നെ വിളിച്ചത് 45 തവണ.

ഇനിയും നാടകം കളിക്കാതെ സത്യം പറയുന്നതാണ് നിനക്ക് നല്ലത്.ജീവൻ സൂരജിന്റെ കോളറിൽ കുത്തിപ്പിടിച്ച് ഭിത്തിയിലേക്ക് ചേർത്തു.

നിനക്കെന്നെ ശരിക്ക് അറിയില്ല. ഡിപ്പാർട്ട്മെന്റിൽ എനിക്കൊരു വിളിപ്പേരുണ്ട് ന്താ അറിയോ?…

ജോണേ എന്റെ ആ ചുരുക്കപ്പേര് ഈ പൊന്നു മോനൊന്ന് പറഞ്ഞു കൊടുത്തേ..

അത് സർ,ഞാൻ,ജോൺ വർഗ്ഗീസ്‌ വാക്കുകൾക്കായി പരതി. താനടക്കമുള്ളവർ ഒളിച്ച് വിളിക്കുന്ന ഇരട്ടപ്പേര് സിഐക്ക് മുൻപിൽ വച്ച് പറയാൻ ജോൺ വർഗ്ഗീസിന് ധൈര്യം വന്നില്ല.

ഹാ നിന്ന് താളം ചവുട്ടാതെ പറയടോ, ജീവന് ക്ഷമ നശിച്ച് തുടങ്ങിയിരുന്നു.

സർ,”ഗരുഡൻ”ജോൺ വർഗ്ഗീസ്‌ പതറിപ്പതറി പറഞ്ഞൊപ്പിച്ചു.

ആ അതാണ് നീ കേട്ടല്ലോ…ഈ ഗരുഡൻ ഒരു പിടി പിടിച്ചാ പിന്നെ ഒരു ഇരയും രക്ഷപെടില്ല.

കഴുത്തിൽ മുറുകിയ ജീവന്റെ കൈകൾക്ക് കരുത്ത് കൂടി വരുന്നത് സൂരജ് അറിഞ്ഞു.

സത്യം പറ എന്താണ് നീയും ആൽബിയും തമ്മിലുള്ള ബന്ധം.നീ പറഞ്ഞതിൽ ഏതൊക്കെ സത്യം ഏതൊക്കെ കള്ളം?മണി മണി പോലെ പറഞ്ഞോ.

എനിക്കൊന്നും പറയാനില്ല.സൂരജ് വിക്കി വിക്കി മറുപടി പറഞ്ഞു. ശ്വാസം കിട്ടാതെ അവന്റെ കണ്ണുകൾ പുറത്തേക്ക് മിഴിഞ്ഞു.

ഇവൻ സത്യം പറയില്ല ജോണേ കൈ പിൻവലിച്ചു കൊണ്ട് ജീവൻ എസ്.ഐയെ നോക്കി.

ഒരു കാര്യം ചെയ്യ് ഇവനെ കൂളിംഗ് റൂമിലേക്ക് കൊണ്ട് വാ.എസ്ഐക്ക് നിർദ്ദേശം നൽകിയ ശേഷം ജീവൻ പുറത്തേക്ക് നടന്നു.

സൂരജ് രഹസ്യങ്ങളുടെ കലവറയാണെന്ന് ജീവന് ഉറപ്പായിരുന്നു.

സെല്ലിന് അരികിൽ ഇരുന്ന ലാത്തി എടുത്തു കൊണ്ട് ജീവൻ വലിയൊരു ഇടനാഴിയിലേക്ക് ഇറങ്ങി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com