The Shadows – 7 43

“പോവാം.”
ആര്യ മുന്നിലെ ഡോർ തുറന്ന് കയറിയിരുന്നു.
അർജ്ജുൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി സീറ്റ്ബെൽറ്റ് ഇട്ട് ആര്യയെ ഒന്നുനോക്കി.

“നീയെന്താടാ ഇങ്ങനെ നോക്കുന്നെ?”
അവന്റെ മുഖത്തേക്ക് തീക്ഷ്ണമായി നോക്കികൊണ്ട് ആര്യ ചോദിച്ചു.

“ന്യൂസ് എങ്ങാനും ഫെയ്ക്ക് ആണെന്ന് പറഞ്ഞാൽ പുന്നാരമോളേ ആര്യേ, നീ കണ്ടംവഴി ഓടേണ്ടിവരും.

അർജ്ജുൻ കാർ സ്റ്റാർട്ട് ചെയ്തു.
ആലിഞ്ചുവടിൽ നിന്ന് അമ്പതുമീറ്റർ മാറി അർജ്ജുൻ കാർ പാർക്കുചെയ്ത് എൻജിൻ ഓഫ്‌ചെയ്തു. ശേഷം
ഗ്ലാസ് കയറ്റി അവർ ചുറ്റിലും വീക്ഷിച്ചു.

കുറച്ചുമാറി ഒരു സ്‌കോർപിയോ പാർക്കിങ്ലൈറ്റ് ഇറ്റ് നിൽക്കുന്നതല്ലാതെ അസ്വാഭാവികമായി ഒന്നുംതന്നെ കാണാൻകഴിഞ്ഞില്ല.

10.45 ആയപ്പോഴേക്കും നേരത്തെ പാർക്ക് ചെയ്ത സ്‌കോർപിയോയുടെ എതിർ ദിശയിൽ ഒരു ബൊലീറോ വന്നുനിന്നപ്പോൾ അർജ്ജുവും ആര്യയും മുഖത്തോട് മുഖംനോക്കി.

10; 50 ആയപ്പോൾ ഒരു ടെമ്പോ ട്രാവലർ കുറച്ചുമാറി വന്നുനിന്നു. അതിലൊരാൾ വന്നിറങ്ങി സ്കോര്പിയോയിലെ
ആളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

നിമിഷങ്ങൾക്കകം കാക്കനാട് ഭാഗത്തുനിന്ന് ഒരു ബിഎംഡബ്ല്യു എക്‌സ്ഫൈവ് കാർ. ഹെഡ്ലൈറ്റ് ഡിം ചെയ്യാതെ സഡൻ ബ്രെക്കിട്ട് വന്നുനിന്നു.
റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ അർജ്ജുൻ അയാളെ തിരിച്ചറിഞ്ഞു.
“ലൂക്ക..”
അർജ്ജുവിന്റെ ചുണ്ടുകൾ ചലിച്ചു.

“അതാരാ?” ആകാംഷയോടെ ആര്യ ചോദിച്ചു.

“ഹോമെക്സ് ബിൽഡേഴ്സിന്റെ..
ഇയ്യാളാ എന്നെ പിടിച്ചുകൊണ്ടുപോയത്.
എന്തായിരിക്കും ആ ട്രാവല്ലറിനുള്ളിൽ?”

“അറിയില്ല,അവർ മൂവ് ചെയ്യട്ടെ നമുക്ക് ഫോളോ ചെയ്യാം.”ആര്യ പറഞ്ഞു.