✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 832

 

 

വെള്ളത്തിന്റെ അടിത്തട്ടിൽ നല്ല പ്രകാശം ഉള്ളത് പോലെ … നരസിംഹൻ വേഗത്തിൽ മുകളിലേയ്ക്ക് നീന്തി … വെള്ളത്തിന്റെ പുറത്ത് എത്തിയ അവൻ ചുറ്റിലും നോക്കി , ഒരു ഗർത്തം പോലെയുള്ള സ്ഥലം താൻ മുകളിൽ നിന്നാണ് താഴേയ്ക്ക് വന്ന് വെള്ളത്തിൽ പതിച്ചത് . മാത്രമല്ല അവിടെ മുഴുവൻ നല്ല വെളിച്ചമുണ്ട് , എവിടെ നിന്നോ സൂര്യപ്രകാശം ഉള്ളിലേയ്ക്ക് കടക്കുന്നതു പോലെ … വെള്ളത്തിന് മുകളിൽ കാലുകളിട്ടടിച്ച് ഉയർന്ന് നിന്ന അവൻ വേഗം മുന്നോട്ട് നീന്തി …

 

‘ ഗുഹയ്ക്കുള്ളിൽ അപകടം ഉണ്ടാകും എന്ന് മാത്രമാണ് ബാവ പറഞ്ഞത് , പക്ഷെ ഇത് മറ്റൊരു ലോകത്തിൽ എത്തിപ്പെട്ടത് പോലെ . മാത്രമല്ല ആ ഇന്ദ്രജാലക്കല്ല് ഇതിനുള്ളിൽ എവിടെയാണെന്ന് ഒരു പിടിയുമില്ല….. ”

അവനതും ചിന്തിച്ച് തൊട്ടടുത്ത് കണ്ട പാറയിൽ പിടിച്ച് കരയിലേയ്ക്ക് കയറി … കരയിലെത്തിയതും അവൻ അവിടെ മുഴുവൻ നോക്കിയ ശേഷം മുന്നിലേയ്ക്ക് നടന്നു , അപ്പോഴാണ് മുന്നിലായി കുറച്ച് അകലെ അവനാ കാഴ്ച കണ്ടത് ,

 

വൃത്താകൃതിയിൽ ഒറ്റത്തടി പോലെ ഒരു കൽത്തൂൺ അതിന് ഏകദേശം തന്റെ നെഞ്ചോളം ഉയരം വരും , അതിന്റെ മുകളിലായി ഒരു കൽപ്പലക അതിന്റെ പുറത്ത് പഴക്കം ചെന്ന ലോഹപ്പെട്ടി …..

 

അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു …. ആ ലോഹപ്പെട്ടിക്കുള്ളിലാണ് ഇന്ദ്രജാലക്കല്ല് എന്ന് മനസ്സിലായതും അവൻ വേഗത്തിൽ മുന്നോട്ട് നടന്നു അത് കൈവശമാക്കാനായി ….

 

ഉടനെ ,

തന്റെ ഇരുവശങ്ങളിൽ നിന്നും ഒരു തരം ഭയപ്പെടുത്തുന്ന ശബ്ദം കേട്ട അവൻ പെട്ടെന്ന് നിശ്ചലനായി നിന്ന ശേഷം ചുറ്റിലും നോക്കി …..

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.