✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99750

 

 

ഇതൊക്കെ കണ്ട് നിന്ന നരസിംഹൻ അൽപ്പ സമയം കൂടി കാത്ത് നിന്ന ശേഷം കുമാരിയുടെ അറയുടെ അടുത്തേയ്ക്ക് നീങ്ങി ….

 

മുഖം മറച്ച് വരുന്ന നരസിംഹനെ കണ്ട് അവർ സംശയത്തോടെ നോക്കിയെങ്കിലും അവൻ ധരിച്ചിരിക്കുന്നത് കാവൽക്കാരായ തങ്ങളെക്കാൾ ഉയർന്ന അംഗരക്ഷകന്റെ വസ്ത്രമായതിനാൽ അവർ ഒന്നും ചോദിക്കാൻ തുനിഞ്ഞില്ല …

” വാതിൽ തുറക്ക് മഹാറാണിയെ ഒരു കാര്യം അറിയിക്കാനുണ്ട് … ”

ആജ്ഞാ സ്വരത്തിൽ അവൻ പറഞ്ഞതും കാവൽക്കാൽ വാതിലിൽ മുട്ടി , രാജ്ഞി അനുവാദം നൽകിയതും അവർ വാതിൽ തുറന്ന് കൊടുത്തു ….

 

” മഹാറാണി …. അങ്ങയോട് അറയിലേക്ക് വേഗം ചെല്ലാൻ പറയാനായി അറിയിച്ചു മഹാരാജൻ . ”

അകത്തേയ്ക്ക് കയറിയ അവൻ തല വണങ്ങി നിന്നു കൊണ്ട് പറഞ്ഞു . അത് കേട്ടതും അവർ കുമാരിയെ ഒരു നിമിഷം നോക്കി ….

 

” അവിടുന്ന് ഭയക്കണ്ട , മടങ്ങി വരുന്നത് വരെ ഞാൻ കാവലുണ്ടാകും കുമാരിക്ക് …. ”

അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞതും അവർ മറുപടി ഒന്നും പറയാതെ സങ്കടത്തോടെ പുറത്തേയ്ക്ക് പോയി തന്റെ മകൾക്കായുള്ള അവസാന പ്രതീക്ഷയും നിശച്ചത് പോലെ ….

 

കാവൽ നിൽക്കുന്നവർ ഉള്ളിൽ നിൽക്കുന്ന തന്നെ കാണില്ല എന്ന് ഉറപ്പായതും അവൻ മുഖം മൂടിയിരുന്ന തുണി മാറ്റിയ ശേഷം കുമാരിയുടെ അടുത്തേയ്ക്ക് നീങ്ങി ….

ജീവഛവമായി കിടക്കുന്ന അവളെ കണ്ട് അവന്റെ മനസ്സ് പിടഞ്ഞു , അവളുടെ മുഖത്തെ തേജസ്സും പ്രകാശവും ഒക്കെ അസ്തമിച്ചത് പോലെ ശരീരം മുഴുവൻ ശോഷിച്ചത് പോലെ …. അപ്പോഴേയ്ക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com