✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99806

 

 

അവനാ തുരംഗത്തിലൂടെ ശ്വാസം പിടിച്ച് മുന്നോട്ട് നീന്തി , കുറച്ച് ദൂരം പിന്നിട്ടതും ഒഴുക്കുള്ള ഒരു വെള്ളത്തിലേക്കവൻ എത്തിപ്പെട്ടു . വേഗം തന്നെ അവൻ മുകളിലേയ്ക്ക് നീന്തി …. വെള്ളത്തിന്റെ പുറത്തെത്തിയ ശേഷം ദീർഘമായി ശ്വാസമെടുത്ത് കൊണ്ട് അവൻ ചുറ്റിലേയ്ക്കും നോക്കി .

 

‘ താനിപ്പോൾ ആ ഗുഹയ്ക്ക് പുറത്താണ് അതും ഒരു നദിയിൽ . ‘

അവൻ വേഗം കരയിലേയ്ക്ക് നീന്തിക്കയറി ….. അപ്പോഴേയ്ക്കും ഒരു ശബ്ദം കേട്ട അവൻ തിരിഞ്ഞ് നോക്കി ….

 

” കർണ്ണാ …”

അവൻ വിളിച്ചതും കർണൻ ഓടി വന്ന് മുഖം കൊണ്ട് അവനെ മുട്ടിയുരുമാൻ തുടങ്ങി …

 

” കർണ്ണാ …. ഞാൻ കണ്ടെത്തി ആ ഇന്ദ്രജാലക്കല്ലിനെ … പലതും ഇപ്പോഴും അൽഭുതം പോലെ തോന്നുവാ …. വാ വേഗം പോവാം …. എത്രയും വേഗം ഇത് എത്തിക്കേണ്ടയിടത്ത് എത്തിക്കണം …. മ് …. വേഗം … ”

നരസിംഹൻ അതും പറഞ്ഞ് കർണന്റെ പുറത്തേയ്ക്ക് ചാടിക്കയറി കടിഞ്ഞാണിൽ മുറുകെ പിടിച്ച് മുന്നോട്ട് കുതിച്ചു ….

 

പക്ഷെ അപ്പോഴേയ്ക്കും നടന്നതൊന്നും അറിയാതെ ഇന്ദ്രജാലക്കല്ല് സ്വന്തമാക്കാനായി മറ്റൊരാൾ കാളീയ ഗുഹയ്ക്ക് മുന്നിലെത്തി – രണദേവ് .

 

                    ……………………..

 

പാറക്കെട്ടുകളും മലകളും കടന്ന് കർണൻ മുന്നോട്ട് കുതിച്ചു …. സമയം കടന്നു പോയി .

വേഗത്തിൽ മുന്നിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ഒരു മനുഷ്യൻ ദൂരെയായി വഴിയിൽ നിലത്ത് വീണ് കിടക്കുന്നത് നരസിംഹൻ കണ്ടു , അയാളുടെ ശരീരത്തിൽ അമ്പുകൾ തറച്ചിരിക്കുന്നു . കുറച്ച് അകലെയായി ഒരു കുതിരയും വീണ് കിടപ്പുണ്ട് …

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com