✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99808

 

 

” എന്തായി ദേവാ …. ? ”

കണ്ണുകളടച്ചിരുന്ന ആത്രേയൻ ഉടനെ ചോദിച്ചു …

 

” എല്ലാം അങ്ങയുടെ പദ്ധതി പ്രകാരം തന്നെ … രാജാവ് തന്റെ മകൾക്ക് വേണ്ടി ആ ഇന്ദ്രജാലക്കല്ല് കണ്ടെത്താൻ നിർബന്ധിതനായിരിക്കുന്നു , അതിനായി അയയ്ക്കുന്നത് ആ ചേകവരെയും …. ”

അവൻ തല ഉയർത്തിയ ശേഷം തന്റെ ഗുരുവിനോട് പറഞ്ഞു .

 

” ദേവാ ….. ഞാൻ നിന്റെ ഗുരുവാണ് . എനിക്കറിയാവുന്ന എല്ലാ ആയുധ അഭ്യാസ മുറകളും ഒന്നു പോലും മറയ്ക്കാതെ നിനക്ക് പകർന്ന് തന്നിട്ടുണ്ട് . ശക്തിയിൽ നീ ഇപ്പോൾ എന്നെക്കാൾ ഒരു പടി മുന്നിലാണ് …. പറയൂ നീ എനിക്ക് വേണ്ടി എന്ത് ചെയ്യും ? ”

ആത്രേയൻ തന്റെ കണ്ണുകൾ തുറന്ന് ആ കസേരയിൽ നിന്നെണീറ്റ ശേഷം രണദേവിനോട് ചോദിച്ചു .

 

” ഗുരോ ….. ജന്മം നൽകിയ മാതാവ് എന്നെ ഉപേക്ഷിച്ച് എവിടേയ്ക്കോ പോയി , എന്റെ പിതാവാരാണെന്ന് എനിക്കറിയില്ല . അച്ഛനില്ലാത്തവനാണെന്നും പിഴച്ചുണ്ടായ സന്താനമാണെന്നും പല തവണ പലരിൽ നിന്നും കേട്ടാ ഞാൻ വളർന്നത് , നൊന്ത് പ്രസവിച്ച അമ്മ എന്ന ആ സ്ത്രീ കൂടി എന്നെ ഉപേക്ഷിച്ചപ്പോൾ കളിയാക്കലും പരിഹാസ അപമാനവും വീണ്ടും കൂടി . താഴ്ന്ന ജാതിയെന്നും തൊട്ട് കൂടാത്തവനെന്നും കീഴാളനെന്നും മുദ്രകുത്തി ആളുകൾ എന്നെ ആട്ടിയോടിച്ചു . ഭക്ഷണം കിട്ടാതെ ദാഹജലം കിട്ടാതെ പല തവണ പല ദിവസങ്ങൾ ഞാൻ കരഞ്ഞ് തളർന്ന് ഉറങ്ങി അതും നിലാവിന്റെ വെളിച്ചത്തിൽ മരത്തിന്റെ ചുവട്ടിൽ .

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com