✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99445

 

 

” ഏറ് നക്ഷത്രം …. അപകടം …. ”

ഇന്ദ്ര സേനൻ വേഗം തന്നെ മുന്നിലേയ്ക്ക് തിരിഞ്ഞ് നോക്കി , വീണ്ടും തന്റെ നേരെ ഒന്നിലധികം ഏറ് നക്ഷത്രങ്ങൾ പറന്ന് വരുന്നത് കണ്ട അവൻ വേഗം തന്നെ നിലത്തു കൂടി തലകുത്തി മറിഞ്ഞ് ആ മരത്തിന് പുറകിലൊളിച്ചു , അവന്റെ നെരെ പറന്ന് വന്ന ആ
ഏറ് നക്ഷത്രങ്ങൾ ആ മരത്തിന് വശങ്ങളിലായി തറച്ച് ആഴ്ന്നിറങ്ങി …

 

വേഗം തന്നെ അവൻ പതിയെ തിരിഞ്ഞ് നോക്കി അതേ സമയം അവന്റെ അടുത്തായി നിലത്ത് ഒരു അമ്പ് വന്ന് പതിച്ചു …. ഉടനെ തന്നെ അവൻ വീണ്ടും മരത്തിന്റെ പുറകിൽ സുരക്ഷിതനായി മറഞ്ഞ് നിന്നു ….

” ശ്ശേ ….. വാൾ വീരന്റെ അടുത്താണല്ലോ .. ആ ഭൂപടം …. ”

 

അതോർത്തു കൊണ്ട് ഇന്ദ്ര സേനൻ വീണ്ടും തിരിഞ്ഞ് നോക്കി , കുറച്ചപ്പുറത്തായി വീണ് കിടക്കുന്ന വീരൻ അവന്റെ അടുത്ത് നിന്നും അകലെയായിട്ടാണ് ആ ഭൂപട ചിത്രം വീണ് കിടക്കുന്നത് , മറു ദിശയിൽ തന്റെ ഉടവാളും . വീരൻ നിലത്തേയ്ക്ക് വീണ സമയം താൻ നിലത്തേയ്ക്ക് എടുത്ത് ചാടിയപ്പോൾ കയ്യിൽ നിന്ന് തെറിച്ചു പോയതാണവ ….

ഉടനെ തന്നെ അവന്റെ തൊട്ടടുത്തായി മരത്തിൽ ഒരു അമ്പ് കൂടി വന്ന് പതിച്ചു …..

 

” ആരോ ആക്രമിക്കുകയാണ് , പക്ഷെ ആര് ? ആരായാലും അവൻ നിസ്സാരനല്ല . അമ്പും ഏറ് നക്ഷത്രവും അവൻ ഉദ്ദേശിക്കുന്ന ലക്ഷ്യസ്ഥാനത്ത് തന്നെ വന്ന് പതിക്കുന്നു . ഒന്നുറപ്പ് , എന്നെ ആക്രമിക്കുകയല്ല ഭയപ്പെടുത്തുകയാണ് അവന്റെ ഉദ്ദേശം .. ”

ഇന്ദ്രസേനൻ മനസ്സിൽ ചിന്തിച്ചതും പെട്ടെന്ന് എവിടെ നിന്നോ ഒരു കുതിരക്കുളമ്പടി ശബ്ദം മുഴങ്ങാൻ തുടങ്ങി .

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com