✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99445

 

 

മുന്നിലായി തൊട്ടപ്പുറത്ത് നെഞ്ചിൽ നീറുന്ന കുറ്റബോധത്തിന്റെ വേദനയുമായി കൊട്ടാരം മന്ത്രി ചക്രപാണിയും നിൽപ്പുണ്ട് അടുത്തായി കൊട്ടാരം വൈദ്യർ നാരായണ മൂർത്തിയും .
ബാവ നേരത്തെ തന്നെ രാജാവിനെയും കുമാരിയെയും കണ്ട് തിരികെ മടങ്ങിയിരുന്നു …

 

പുറം ദേശത്ത് നിന്നെത്തിയ ഒരു വൃദ്ധനായ വൈദ്യൻ അവളെ പരിശോധിക്കുകയായിരുന്നു , എന്താണ് അവൾക്ക് സംഭവിച്ചതെന്നറിയാനായി … അയാൾ അവളുടെ അടഞ്ഞ കണ്ണുകൾ തുറന്ന് പിടിച്ച് സസൂഷ്മം നോക്കി ശേഷം കൈ നാഡി പിടിച്ച് ഹൃദയമിടിപ്പും പരിശോധിച്ചു . രാജനും പത്നിയും ചങ്ക് നീറുന്ന പേടിയോടെ ആ വൈദ്യൻ പറയുന്നതെന്തെന്നറിയാനായി അയാള നോക്കിയിരിക്കുകയാണ് .

 

” എന്താണ് വൈദ്യരെ എന്റെ മോൾക്ക് , എന്തെങ്കിലുമൊന്ന് പറയൂ …. ?”

രാജരാജേന്ദ്രൻ ഇടറുന്ന ശബ്ദത്തോടെ ആ വൈദ്യരോട് ചോദിച്ചു .

 

” രാജൻ , കുമാരിക്ക് വിഷബാധയേറ്റതാണ് . പക്ഷെ അത് മുറിവിലൂടെയോ മറ്റോ അല്ല . വായിലൂടെയാണ് ഉള്ളിൽ കടന്നിരിക്കുന്നത് , കഴിച്ച ആഹാരത്തിൽ നിന്നോ മറ്റോ ആകാം . ആ വിഷം മാരകമാണ് , അതുകൊണ്ടാണ് കുമാരി തളർന്ന് വീണതും ദീര്‍ഘാബോധാവസ്ഥയിലാണ്ടു പോയതും …. പക്ഷെ ആ വിഷം ഏതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല , അതുകൊണ്ട് തന്നെ കൃത്യമായ ഔഷധവും കൊടുക്കാൻ കഴിയില്ല . കൊടുത്ത ഔഷധങ്ങളൊന്നും ഫലവത്തായി പ്രവർത്തിക്കാത്തത് കൊണ്ട് എനിക്ക് തോന്നുന്നു , കുമാരിയുടെ ശരീരം ഇപ്പോൾ ഔഷധങ്ങളോട് പ്രതികരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് .

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com