✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

Views : 99348

 

 

” എന്നാൽ അകത്തേയ്ക്ക് വച്ചേയ്ക്ക് … ”

 

മഹാറാണി അതും പറഞ്ഞ് ഉള്ളിലേയ്ക്ക് പോയതും കാവൽക്കാർ വാതിൽ അൽപ്പം കൂടി തുറന്ന് കൊടുത്തു . ഉള്ളിലേയ്ക്ക് കയറിയ അവന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് അവളെയായിരുന്നു … അറയുടെ അങ്ങേതലയ്ക്കൽ പട്ട് മെത്തയിൽ ചലനമറ്റ് കിടക്കുന്ന അവളെ കണ്ടതും അവന്റെ ഉള്ളൊന്ന് പിടഞ്ഞു , കണ്ണുകൾ നിറഞ്ഞു തുളുമ്പി . ഉടനെ തന്നെ അവനാ തട്ടം തൊട്ടടുത്തുള്ള മേശപ്പുറത്തേയ്ക്ക് വച്ച ശേഷം തന്റെ കണ്ണുകളിലെ കണ്ണുനീർ തുടയ്ച്ച് മാറ്റി …

അപ്പോഴേയ്ക്കും ഒരു അംഗരക്ഷകൻ വേഗം ആ അറയിലേക്ക് അനുവാദം ചോദിച്ചു കൊണ്ട് കയറി വന്നു …

 

” മഹാറാണി , ഇന്ദ്രസേന ചേകവർ എത്തിയിട്ടുണ്ട് … അങ്ങയോട് വിശ്രമസ്ഥലം വരെ ചെല്ലാൻ മഹാരാജൻ പറഞ്ഞു . അദ്ദേഹം അവിടെയുണ്ട് …. ”

തല താഴ്ത്തി നിന്ന് അത്രയും പറഞ്ഞ ശേഷം അയാൾ അൽപ്പം പുറകിലേയ്ക്ക് നീങ്ങി .

 

” മ് …. ഞാനെത്തുന്നത് വരെ താനിവിടെത്തന്നെ ഉണ്ടാകണം കുമാരിയെ ശ്രദ്ധിക്കണം . ”

നരസിംഹനോട് ആജ്ഞാ സ്വരത്തിൽ പറഞ്ഞ ശേഷം മഹാറാണി പെട്ടെന്ന് തന്നെ പുറത്തേയ്ക്ക് പോയി പുറകേ ആ അംഗരക്ഷകനും …. സങ്കടവും സന്തോഷവും കലർന്ന മാനസിക അവസ്ഥയിൽ നരസിംഹൻ കുമാരിയുടെ അടുത്തേയ്ക്ക് നീങ്ങി . ആ പട്ട് മെത്തയിൽ നിന്ന് കുറച്ച് അകലം പാലിച്ച് അവൻ അവളെത്തന്നെ നോക്കി നിന്നു . ബോധമറ്റ് ചലനമറ്റ് കിടക്കുന്ന അവളെ കണ്ടതും അവന്റെ ഉള്ള് ചുട്ട് പൊള്ളി , കണ്ണുകൾ നിറഞ്ഞൊഴുകി . അവളുടെ മുഖത്തെ തിളക്കമൊക്കെ നഷ്ടമായിരിക്കുന്നു , ഒരു പാവ കണക്കെ കിടക്കുന്ന അവളെ കണ്ട അവന് പൊട്ടിക്കരയാനാണ് തോന്നിയത് …..

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com