✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 831

 

 

മുന്നോട്ട് കുതിച്ച് പാഞ്ഞു കൊണ്ടിരുന്ന ഇന്ദ്രസേനന്റെ കുതിരയുടെ വേഗത പതിയെപ്പതിയെ കുറയാൻ തുടങ്ങി , ഒടുവിൽ ആ കരുത്തനായ വെള്ളക്കുതിര മുൻ കാലുകൾ നിലത്ത് കുത്തി മലർന്നടിച്ച് വീണു . ആ വീഴ്ചയിൽ നിന്നെടുത്ത് ചാടിയെങ്കിലും ഇന്ദ്ര സേനന് ചെറുതായ് പരിക്കു പറ്റി .

 

” വീരാ….. വീരാ …. നിനക്ക് എന്താ പറ്റിയത് …. ”

വീണയിടത്ത് നിന്ന് ചാടിയെണീറ്റ ഇന്ദ്രസേനൻ ഉറക്കെ വിളിച്ചു കൊണ്ട് തന്റെ കുതിരയുടെ അടുത്തേയ്ക്ക് നീങ്ങി , മുന്നിലായി നിലത്ത് വീണ് അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന വീരനെ കണ്ടതും അവന്റെ അടുത്തായി നിലത്തിരുന്ന ശേഷം ഇന്ദ്രസേനൻ വീരന്റെ തലയെടുത്ത് തന്റെ മടിയിലേക്ക് വച്ചു . അപ്പോഴാണ് അതിന്റെ വായിൽ നിന്ന് നുരയും പതയും വരുന്നത് ഇന്ദ്രൻ കണ്ടത് …..

 

” എന്തോ വിഷബാധയാണല്ലോ …. വീരാ ….. എന്താ പറ്റിയേ നിനക്ക് …..? ”

ഇന്ദ്ര സേനൻ സങ്കടത്തോടെ അലമുറയിട്ടു …

 

( രാജാവിനെ കാണാനായി ഇന്ദ്ര സേനൻ കൊട്ടാരത്തിൽ എത്തിയ സമയം . പുറത്ത് നിന്ന വീരന് വീര്യം കൂടിയ എന്നാൽ കുറച്ച് നാഴികകൾക്ക് ശേഷം മാത്രം ശരീരത്തെ ബാധിക്കുന്ന ഒരു തരം വിഷം കലർത്തിയ തീറ്റപ്പുല്ല് നൽകിയത് കൊട്ടാരത്തിലെ കുതിരാലയം ജോലിക്കാരനാണ് അതും കൊട്ടാരം വൈദ്യനായ നാരായണ മൂർത്തിയുടെ നിർദ്ദേശ പ്രകാരം .)

 

പെട്ടെന്ന് തന്റെ നേരെ എന്തോ പാഞ്ഞ് വരുന്നത് പോലെ തോന്നിയ ഇന്ദ്രസേനൻ തന്റെ തല ഒന്ന് വെട്ടിച്ചതും കണ്ണുകൾക്ക് മുന്നിലൂടെ എന്തോ ഒന്ന് പറന്ന് നീങ്ങി തന്റെ തൊട്ടടുത്ത് നിന്ന മരത്തിൽ തറച്ച് കയറി , വേഗം തന്നെ അവൻ തിരിഞ്ഞ് ആ മരത്തിലേയ്ക്ക് നോക്കി …

 

 

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ???

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ ?❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച ???കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.????

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ ???
      സ്നേഹത്തോടെ

Comments are closed.