✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 830

Views : 99166

 

 

” എടാ എനിക്ക് ….. ”

നരസിംഹന്റെ വാക്കുകൾ ഇടറി … അവനൊന്നും പറയാതെ നിസ്സഹായതയോടെ മുന്നോട്ട് നടന്ന് ആ പാറപ്പുറത്തേയ്ക്ക് കയറിയിരുന്നു , എന്ത് ചെയ്യണമെന്നറിയാതെ , അവൾക്ക് എന്താണ് സംഭവിച്ചതെന്ന ആശങ്കയിൽ …

 

സമയം കടന്ന് പോയി , സൂര്യൻ ആഴിയിൽ മറഞ്ഞ് നേരം ഇരുട്ടിത്തുടങ്ങിയിട്ടും ഒരിടത്തേയ്ക്കും പോകാതെ അവനവിടത്തന്നെയിരുന്നു , കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി . മനസ്സിൽ മുഴുവൻ ഭയമാണ് ഒപ്പം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയും …..

മുട്ട് മടക്കി തല കുനിഞ്ഞിരുന്ന് കരയുകയായിരുന്ന നരസിംഹന്റെ തോളിൽ അപ്പോഴാണ് ഒരു കൈ വന്ന് പതിച്ചത് ….

 

” ആര്യാ …. അവൾ …. അവൾക്കെന്താടാ പറ്റിയത് ? ”

സങ്കടത്തോടെ മുന്നിൽ നിൽക്കുന്ന ആര്യനെ നോക്കി അവൻ ചോദിച്ചു …

 

” എടാ നീ വിഷമിക്കാതെ , ഞാൻ നിന്നെ എവിടെയൊക്കെ തിരഞ്ഞു … കുമാരിയുടെ ശരീരത്തിൽ ഏതോ വിഷബാധ ഏറ്റതെന്നാ അവിടെ പറഞ്ഞ് കേട്ടത് … കൂടുതലൊന്നും അറിയാൻ പറ്റിയില്ല , കൊട്ടാര വിവരങ്ങൾ എങ്ങനെ പുറത്ത് അറിയാനാ . കുമാരിക്ക് ഒന്നും സംഭവിക്കില്ല , നീ …. വാടാ …. നമുക്ക് വീട്ടിലേയ്ക്ക് പോകാം …… ”

 

” ഇല്ലെടാ എനിക്ക് അവളെ ഒരു നോക്ക് കാണണം കണ്ടേ പറ്റൂ ….. ”

നരസിംഹൻ സങ്കടത്തോടെ പറഞ്ഞു …

 

” ടാ അത് ഒരിക്കലും നടക്കാത്ത കാര്യമാ …. കൊട്ടാരത്തിൽ കടക്കുക അതും കുമാരിയുടെ അറയിൽ കയറുക അത് അത്ര എളുപ്പമല്ല , പിടിക്കപ്പെട്ടാൽ കഴുത്തിന് മുകളിൽ തല കാണില്ല …

 

 

Recent Stories

67 Comments

  1. ജിത്ത്

    Super bro..
    ❤️❤️❤️
    നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

    1. ഒത്തിരി സന്തോഷം bro 🤗🤗🤗
      സ്നേഹം മാത്രം 💖💖💖

  2. ജിത്ത്

    Super bro..
    ❤️❤️❤️

  3. സൂപ്പർ 🌹❤️❤️❤️

  4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

    1. ഒത്തിരി സന്തോഷം bro 😍😍😍
      സ്നേഹം മാത്രം
      ❤️❤️❤️

  5. NEXT PART ENNU VARUM PLZZZZ

    1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

      1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

  6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

    1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
      സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com